Anand Sreebala OTT: ഒന്നല്ല രണ്ടല്ല മൂന്നാണ്; ആനന്ദ് ശ്രീബാല ഒടിടിയില്‍ എത്തിയിരിക്കുന്നത് മൂന്നിടത്ത്

Anand Sreebala OTT Release: ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ആനന്ദ് ശ്രീബാല. ചിത്രം റിലീസായി രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഒടിടിയില്‍ എത്തിയിരിക്കുന്നത്. മൂന്ന് പ്ലാറ്റ്‌ഫോമുകളിലാണ് സിനിമ സംപ്രേഷണം ചെയ്യുന്നത്. ആനന്ദ് ശ്രീബാലയായി അര്‍ജുന്‍ അശോകന്‍ വേഷമിടുമ്പോള്‍ ചാനല്‍ റിപ്പോര്‍ട്ടറുടെ റോളിലാണ് അപര്‍ണ ദാസ് എത്തുന്നത്.

Anand Sreebala OTT: ഒന്നല്ല രണ്ടല്ല മൂന്നാണ്; ആനന്ദ് ശ്രീബാല ഒടിടിയില്‍ എത്തിയിരിക്കുന്നത് മൂന്നിടത്ത്

ആനന്ദ് ശ്രീബാല പോസ്റ്റര്‍

Updated On: 

17 Jan 2025 23:37 PM

ഒടിടിയില്‍ സംപ്രേഷണം തുടങ്ങുന്നതിനായി ആരാധകര്‍ ഏറെ കാത്തിരുന്ന മറ്റൊരു ചിത്രമാണ് ആനന്ദ് ശ്രീബാല. അര്‍ജുന്‍ അശോകന്‍, അപര്‍ണ ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു വിനയ് സംവിധാനം ചെയ്ത ചിത്രമാണ് ആനന്ദ് ശ്രീബാല. നവംബര്‍ 15നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്.

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ആനന്ദ് ശ്രീബാല. ചിത്രം റിലീസായി രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഒടിടിയില്‍ എത്തിയിരിക്കുന്നത്. മൂന്ന് പ്ലാറ്റ്‌ഫോമുകളിലാണ് സിനിമ സംപ്രേഷണം ചെയ്യുന്നത്.

ആനന്ദ് ശ്രീബാല എവിടെ കാണാം?

ആമസോണ്‍ പ്രൈം വീഡിയോ, മനോരമ മാക്‌സ്, സിംപ്ലി സൗത്ത് എന്നീ പ്ലാറ്റ്‌ഫോമുകളിലാണ് ആനന്ദ് ശ്രീബാല എത്തിയിരിക്കുന്നത്. സിംപ്ലി സൗത്തിലൂടെ ഇന്ത്യക്ക് പുറത്തുള്ളവര്‍ക്ക് മാത്രമേ സിനിമ കാണാന്‍ സാധിക്കുകയുള്ളൂ.

ആനന്ദ് ശ്രീബാല

അര്‍ജുന്‍ അശോകന്‍, അപര്‍ണ ദാസ്, സംഗീത എന്നിവരാണ് സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഇവര്‍ക്ക് പുറമെ ധ്യാന്‍ ശ്രീനിവാസന്‍, മാളവിക മനോജ്, എബിന്‍ കെ, ശിവദ, സൈജു കുറുപ്പ്, സിദ്ദിഖ്, കോട്ടയം, നസീര്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, മനോജ് കെ യു, കൃഷ്ണ, അസീസ് നെടുമങ്ങാട് തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

Also Read: Pravinkoodu Shappu Box Office Collection: ആദ്യ ദിനം പ്രതീക്ഷ തെറ്റിയോ, പ്രാവിൻകൂട് ഷാപ്പ് നേടിയത് ഇത്രെയും

സംവിധായകന്‍ വിനയന്റെ മകന്‍ കൂടിയാണ് ആനന്ദ് ശ്രീബാലയുടെ സംവിധായകന്‍ വിഷ്ണു വിനയ്. വിഷ്ണു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മാളികപ്പുറം എന്ന ചിത്രത്തിന്റെ രചയിതാവ് അഭിലാഷ് പിള്ളയാണ് ഈ സിനിമയുടെ രചന നിര്‍വഹിച്ചത്.

ആനന്ദ് ശ്രീബാലയായി അര്‍ജുന്‍ അശോകന്‍ വേഷമിടുമ്പോള്‍ ചാനല്‍ റിപ്പോര്‍ട്ടറുടെ റോളിലാണ് അപര്‍ണ ദാസ് എത്തുന്നത്. കാവ്യ ഫിലിംസിന്റെയും ആന്‍ മെഗാ മീഡിയയുടെയും ബാനറില്‍ പ്രിയ വേണു, നീതാ പിന്റോ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

ഛായാഗ്രഹണം വിഷ്ണു നാരായണന്‍, എഡിറ്റര്‍ കിരണ്‍ ദാസ്, സംഗീതം രഞ്ജിന്‍ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബിനു ജി നായര്‍ എന്നിവരാണ്.

Related Stories
Saif Ali Khan Attack: സെയ്ഫ് അലിഖാനെ കുത്തിയ ശേഷം വസ്ത്രം മാറി റെയിൽവേ സ്റ്റേഷനിലെത്തി; അക്രമിയുടെ പുതിയ ദൃശ്യങ്ങൾ പുറത്ത്
Archana Kavi: ആണ്‍കുട്ടികള്‍ക്ക് മാരേജ് ട്രെയിനിങ് കിട്ടുന്നില്ല; അതൊരു ഭയങ്കര പ്രശ്‌നമാണ്: അര്‍ച്ചന കവി
Anaswara Rajan: മാനസികമായി തകര്‍ന്നിരിക്കുമ്പോള്‍ സെല്‍ഫിയെടുക്കാന്‍ വരും; ചിരിക്കാന്‍ സാധിക്കാതെ വന്നാല്‍ അഹങ്കാരിയെന്ന് പറയും: അനശ്വര
Honey Rose-Rahul Easwar: ഹണി റോസിനെതിരായ അധിക്ഷേപ പരാമർശങ്ങൾ: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മിഷൻ
Pravinkoodu Shappu Box Office Collection: ആദ്യ ദിനം പ്രതീക്ഷ തെറ്റിയോ, പ്രാവിൻകൂട് ഷാപ്പ് നേടിയത് ഇത്രെയും
Honey Rose: ഹണി റോസിന്റെ ‘കംബാക്ക്’; ഇത് വിമർശിച്ചവർക്കുള്ള മറുപടിയോ? പുതിയ വീഡിയോ വൈറൽ
വാടി പോയ ക്യാരറ്റിനെ നിമിഷനേരം കൊണ്ട് ഫ്രഷാക്കാം
പല്ലുവേദന മാറ്റാൻ ഇതാ ചില നാടൻ വിദ്യകൾ
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 'മഖാന' ഉണ്ടല്ലോ
പച്ച പപ്പായ പതിവാക്കാം; ഗുണങ്ങൾ ഏറെ