Anand Sreebala OTT: ഒന്നല്ല രണ്ടല്ല മൂന്നാണ്; ആനന്ദ് ശ്രീബാല ഒടിടിയില്‍ എത്തിയിരിക്കുന്നത് മൂന്നിടത്ത്
Anand Sreebala OTT Release: ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ആനന്ദ് ശ്രീബാല. ചിത്രം റിലീസായി രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഒടിടിയില്‍ എത്തിയിരിക്കുന്നത്. മൂന്ന് പ്ലാറ്റ്‌ഫോമുകളിലാണ് സിനിമ സംപ്രേഷണം ചെയ്യുന്നത്. ആനന്ദ് ശ്രീബാലയായി അര്‍ജുന്‍ അശോകന്‍ വേഷമിടുമ്പോള്‍ ചാനല്‍ റിപ്പോര്‍ട്ടറുടെ റോളിലാണ് അപര്‍ണ ദാസ് എത്തുന്നത്.
ഒടിടിയില്‍ സംപ്രേഷണം തുടങ്ങുന്നതിനായി ആരാധകര്‍ ഏറെ കാത്തിരുന്ന മറ്റൊരു ചിത്രമാണ് ആനന്ദ് ശ്രീബാല. അര്‍ജുന്‍ അശോകന്‍, അപര്‍ണ ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു വിനയ് സംവിധാനം ചെയ്ത ചിത്രമാണ് ആനന്ദ് ശ്രീബാല. നവംബര്‍ 15നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്.
ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ആനന്ദ് ശ്രീബാല. ചിത്രം റിലീസായി രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഒടിടിയില്‍ എത്തിയിരിക്കുന്നത്. മൂന്ന് പ്ലാറ്റ്‌ഫോമുകളിലാണ് സിനിമ സംപ്രേഷണം ചെയ്യുന്നത്.
ആനന്ദ് ശ്രീബാല എവിടെ കാണാം?
ആമസോണ്‍ പ്രൈം വീഡിയോ, മനോരമ മാക്‌സ്, സിംപ്ലി സൗത്ത് എന്നീ പ്ലാറ്റ്‌ഫോമുകളിലാണ് ആനന്ദ് ശ്രീബാല എത്തിയിരിക്കുന്നത്. സിംപ്ലി സൗത്തിലൂടെ ഇന്ത്യക്ക് പുറത്തുള്ളവര്‍ക്ക് മാത്രമേ സിനിമ കാണാന്‍ സാധിക്കുകയുള്ളൂ.
ആനന്ദ് ശ്രീബാല
അര്‍ജുന്‍ അശോകന്‍, അപര്‍ണ ദാസ്, സംഗീത എന്നിവരാണ് സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഇവര്‍ക്ക് പുറമെ ധ്യാന്‍ ശ്രീനിവാസന്‍, മാളവിക മനോജ്, എബിന്‍ കെ, ശിവദ, സൈജു കുറുപ്പ്, സിദ്ദിഖ്, കോട്ടയം, നസീര്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, മനോജ് കെ യു, കൃഷ്ണ, അസീസ് നെടുമങ്ങാട് തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
സംവിധായകന്‍ വിനയന്റെ മകന്‍ കൂടിയാണ് ആനന്ദ് ശ്രീബാലയുടെ സംവിധായകന്‍ വിഷ്ണു വിനയ്. വിഷ്ണു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മാളികപ്പുറം എന്ന ചിത്രത്തിന്റെ രചയിതാവ് അഭിലാഷ് പിള്ളയാണ് ഈ സിനിമയുടെ രചന നിര്‍വഹിച്ചത്.
ആനന്ദ് ശ്രീബാലയായി അര്‍ജുന്‍ അശോകന്‍ വേഷമിടുമ്പോള്‍ ചാനല്‍ റിപ്പോര്‍ട്ടറുടെ റോളിലാണ് അപര്‍ണ ദാസ് എത്തുന്നത്. കാവ്യ ഫിലിംസിന്റെയും ആന്‍ മെഗാ മീഡിയയുടെയും ബാനറില്‍ പ്രിയ വേണു, നീതാ പിന്റോ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
ഛായാഗ്രഹണം വിഷ്ണു നാരായണന്‍, എഡിറ്റര്‍ കിരണ്‍ ദാസ്, സംഗീതം രഞ്ജിന്‍ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബിനു ജി നായര്‍ എന്നിവരാണ്.