Aishwarya Rai-Abhishek Bachchan: ഐശ്വര്യയും അഭിഷേകും തമ്മിലുള്ള ബന്ധത്തിലെ വിള്ളലുകള്‍ക്ക് കാരണം ഈ നടിയോ? വൈറലായി കുറിപ്പ്
Abhishek Bachchan Aishwarya Rai: കൂടെ അഭിനയിച്ച നടിയുമായി അഭിഷേക് പ്രണയത്തിലായെന്നും ഇതറിഞ്ഞ ഐശ്വര്യ അഭിഷേകിന്റെ വീടു വിട്ട് അമ്മയ്ക്കും മകൾക്കുമൊപ്പം താമസമാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ഐശ്വര്യ റായിയും അഭിഷേക് ബച്ചനും, നിമ്രത് കൗറും (image credits: PTI)
കഴിഞ്ഞ കുറച്ച് നാളുകളായി താരദമ്പതികളായ ഐശ്വര്യ റായും അഭിഷേക് ബച്ചനും തമ്മിൽ വേർപിരിയുന്നുവെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. പലപ്പോഴായി ഇവർ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വലിയ തരത്തിൽ ചർച്ചയായിരുന്നു. എന്നാൽ അത്തരത്തിലുള്ള ഒന്നും തന്നെ ഇല്ലയെന്നാണ് അഭിഷേക് സംഭവത്തിനെകുറിച്ച് പ്രതികരിച്ചത്. എന്നാൽ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹത്തിന് ഇരുവരും ഒരുമിച്ചായിരുന്നില്ല എത്തിയിരുന്നത്. അഭിഷേക് മാതാപിതാക്കള്‍ക്കൊപ്പം ഐശ്വര്യ റായ് മകള്‍ ആരാധ്യയ്‌ക്കൊപ്പവുമാണ് ചടങ്ങിനെത്തിയത്. ഇതിന് പിന്നാലെയാണ് ഇരുവരും പിരിയാൻ പോകുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ച് തുടങ്ങിയത്.
എന്നാൽ ഇതിനു പിന്നാലെ വാർത്തകൾ വെറും ഗോസിപ്പ് കോളങ്ങളിൽ മാറ്റിനിർത്തുന്ന സമീപനമായിരുന്നു ഇരുവരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. പാരിസ് ഫാഷൻ വീക്കിലെത്തിയപ്പോൾ ഐശ്വര്യയുടെ വിരലിലെ വിവാഹമോതിരം ആരാധകർ കണ്ടുപിടിച്ചു. ഇതോടെ വിവാഹമോചന വാർത്തകൾ തള്ളിക്കളയുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇരുവരും തമ്മിലുള്ള മറ്റൊരു വീഡിയോ പുറത്തുവന്നു. പിങ്ക് പാന്തേഴ്‌സിന്റെ കബഡി മത്സരത്തിനിടെ ഗാലറിയിൽ നിന്നും ഇരുവരും വാക്കേറ്റത്തിൽ ഏർപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഇതോടെ ഇവർ തമ്മിലുള്ള പ്രശ്നങ്ങൾ വീണ്ടും ചർച്ചയാവുകയാണ്.
ഇതിനിടെ ഇപ്പോഴിതാ എന്തുകൊണ്ടാണ് ഐശ്വര്യയും അഭിഷേകും പിരിഞ്ഞതെന്ന് സൂചിപ്പിക്കുന്നൊരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റെഡ്ഡിറ്റ് പോസ്റ്റിൽ പങ്കുവച്ച കുറിപ്പിൽ ഐശ്വര്യയും അഭിഷേകും പിരിഞ്ഞതിനു കാരണം മറ്റൊരു നടിയെന്നാണ് പറയുന്നത്. എന്നാൽ ഇരുവരും ഇതുവരേയും ഔദ്യോഗികമായി പിരിഞ്ഞിട്ടില്ലെന്നും നിയമപരമായി ഡിവോഴ്‌സിന് ശ്രമിക്കില്ലെന്നുമാണ് പോസ്റ്റിൽ പറയുന്നത്. കൂടെ അഭിനയിച്ച നടിയുമായി അഭിഷേക് പ്രണയത്തിലായെന്നും ഇതറിഞ്ഞ ഐശ്വര്യ അഭിഷേകിന്റെ വീടു വിട്ട് അമ്മയ്ക്കും മകൾക്കുമൊപ്പം താമസമാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
Cheating Allegation post
തെറ്റ് മനസിലായ അഭിഷേക് നടിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ഐശ്വര്യയ്ക്ക് അരികിൽ തിരിച്ചെത്തിയെങ്കിലും താരം സ്വീകരിച്ചില്ലെന്നും കുറിപ്പിലുണ്ട്. ദസ്വി എന്ന സിനിമയുടെ സെറ്റിൽ വച്ച് അഭിഷേക് ബച്ചനും നായികയായ നിമ്രത് കൗറും തമ്മിൽ അടുപ്പത്തിലായെന്നും കുറിപ്പിൽ പറയുന്നുണ്ട്. അഭിഷേക് ഐശ്വര്യയെ വഞ്ചിച്ച് നിമ്രതുമായി അടുപ്പത്തിലായതാണ് ഇരുവരുടേയും ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്നും കുറിപ്പിൽ പറയുന്നു. ആരോഗ്യപരമായ ചില പ്രശ്‌നങ്ങൾ ഐശ്വര്യയെ അലട്ടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ക്രാഷ് ഡയറ്റും മരുന്നും കഴിച്ച് ശരീരഭാരം കുറയ്ക്കാൻ കഴിയാത്ത ചില ആരോഗ്യപ്രശ്‌നങ്ങളാണ് ഇതെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.