Amrutha Suresh – Bala : ‘ബാല റേപ്പിസ്റ്റാണ്, ചേച്ചിയെ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് നിർബന്ധിക്കും’; ഗുരുതര ആരോപണങ്ങളുമായി അമൃത സുരേഷിൻ്റെ പിഎ
Allegations Against Actor Bala : നടൻ ബാല റേപ്പിസ്റ്റാണെന്ന് ഗായിക അമൃത സുരേഷിൻ്റെ പിഎ കുക്കു. അമൃത അടക്കം മുൻ ഭാര്യമാരെ പ്രകൃതിവിരുദ്ധ പീഡനത്തിന് നിർബന്ധിക്കുമായിരുന്നു എന്നും തെളിവുകൾ കയ്യിലുണ്ടെന്നും ഇൻസ്റ്റഗ്രാമിലൂടെ കുക്കു പറഞ്ഞു.
നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക അമൃത സുരേഷിൻ്റെ പിഎ കുക്കു. ബാല നല്ല ഭർത്താവോ പിതാവോ അല്ല. മുൻ ഭാര്യമാർക്കെല്ലാം അയാളെ പേടിയാണ് എന്നും കുക്കു തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ പറഞ്ഞു. തൻ്റെ ആരോപണങ്ങൾക്കുള്ള തെളിവുകൾ തൻ്റെ പക്കലുണ്ടെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിശദമായ വിഡിയോയിൽ കുക്കു പറയുന്നു.
ബാല വളരെ ക്രൂരനായ ഒരു മനുഷ്യനാണ് എന്ന് യുവതി പറയുന്നു. അതുകൊണ്ട് മുൻ ഭാര്യമാരൊന്നും അയാൾക്കെതിരെ സംസാരിക്കില്ല. മകളെ സ്നേഹിക്കുന്ന അച്ഛനോ ഭാര്യയെ ജീവന് തുല്യം സ്നേഹിക്കുന്ന ഭർത്താവോ അല്ല അയാൾ. മീഡിയയുടെ മുൻപിൽ അയാൾ ഒന്നാന്തരം നടനാണ്. ഈയിടെ അമൃത ബാലയുടെ മുൻ ഭാര്യ എലിസബത്തുമായി സംസാരിക്കുന്ന ഫോൺ കോൾ താൻ കേട്ടു. ഇയാളുടെ കയ്യിൽ തോക്കൊക്കെയുണ്ട്. മുൻപ് അമൃതയുടെ വീട്ടിൽ വടിവാളുമായി വന്ന് ഇയാൾ പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. ആ ഫോൺ കോളിൽ പറയുന്ന ചില കാര്യങ്ങൾ കേട്ട് വിശ്വസിക്കാനായില്ല. ഒരു മനുഷ്യന് ഇങ്ങനെയൊക്കെ പെരുമാറാൻ കഴിയുമോ എന്ന് തോന്നിപ്പോയി. അമൃതച്ചേച്ചി അനുഭവിച്ച കാര്യങ്ങൾ തനിക്കറിയാം. പക്ഷേ, അവരുടെ സംസാരത്തിൽ അതിലും മോശമായ കാര്യങ്ങൾ കേട്ടു. തൻ്റെ ഇമോഷൻസ് വച്ച് ബാല കേരളത്തിലെ ആളുകളെ പറ്റിക്കുകയാണ്. എലിസബത്ത് ബാലയുടെ ഭാര്യയല്ല. അവർ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. എവിടെനിന്നോ ഒരു താലി കെട്ടിയിട്ട് ആറ് മാസം കഴിഞ്ഞാണ് റിസപ്ഷൻ നടത്തിയത്.
Also Read : Hema Committee Report: യുവതിയുടെ പരാതി, നടൻ നിവിൻ പോളിയെ ചോദ്യം ചെയ്തു; ഗൂഢാലോചന കേസിലും മൊഴി രേഖപ്പെടുത്തി
അമൃതച്ചേച്ചി വളരെ ചെറിയ പ്രായത്തിലാണ് ബാലയെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞയുടൻ ബാല ചെയ്തത് അമൃതച്ചേച്ചിയുടെ ഫോൺ നശിപ്പിച്ചു. വീട്ടുകാരുമായുള്ള ബന്ധം ഇല്ലാതാക്കി. സുഹൃത്തുക്കളെയൊക്കെ മദ്യപാന സദസിനായി വീട്ടിലേക്ക് വിളിച്ചുവരുത്തുമായിരുന്നു. അമൃതച്ചേച്ചി പാതിരാത്രി ഇവർക്ക് വെച്ചുവിളമ്പി എച്ചിൽ പാത്രം വരെ കഴുകി. ചേച്ചിയെ തല്ലി ചോര വരുത്തുമായിരുന്നു. പ്രകൃതിവിരുദ്ധമായ ലൈംഗിക ബന്ധം, മാരിറ്റൽ റേപ്പ്, സെക്ഷ്വൽ അബ്യൂസ് ഇതൊക്കെ നടത്തി. എലിസബത്തിനും ഇതേ അനുഭവമായിരുന്നു. അധികം ആരോടും സംസാരിക്കാത്ത ആളുകളുമായാണ് ബാല ബന്ധമുണ്ടാക്കിയിരുന്നത്. അവർ പുറത്തുപോയി ഒന്നും പറയരുത്. അതായിരുന്നു അയാൾക്ക് വേണ്ടത്. മുൻ ഭാര്യയെപ്പറ്റി മോശം പറഞ്ഞാണ് അമൃതച്ചേച്ചിയുമായി കല്യാണം കഴിഞ്ഞ് ആദ്യം സംസാരിക്കുന്നത്. ആ വീട്ടിൽ ഭയാനകമായ അന്തരീക്ഷമുണ്ടാക്കി. അവിടെ പ്രേതമുണ്ട് എന്നൊക്കെപ്പറഞ്ഞ് പേടിപ്പിച്ചു. തൻ്റെ കയ്യിൽ ഇതിനൊക്കെ തെളിവുണ്ട്. ഇത് പോലീസ് സ്റ്റേഷനിൽ ഹാജരാക്കും.
ഒരുപാട് സ്ത്രീകളോട് ബാല കല്യാണം കഴിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഒരു ലിസ്റ്റുണ്ട് അയാൾക്ക്. സുഹൃത്തുക്കൾക്കായി മോശമായി ചില കാര്യങ്ങൾ ചെയ്യാൻ ഇയാൻ നിർബന്ധിച്ചു. അതിൻ്റെ വിഷമത്തിൽ എലിസബത്ത് മൂന്ന് തവണ ആത്മഹത്യക്ക് ശ്രമിച്ചു. തൻ്റെ കുഞ്ഞിനോട് അയാൾക്ക് ഒരു സ്നേഹവുമില്ല. കുഞ്ഞ് വിഡിയോ ചെയ്തുകഴിഞ്ഞ് അതിന് മറുപടി നൽകാൻ അയാൾ വേറെ വിഡിയോ ഇട്ടു. കൊച്ചിനെ നിർബന്ധിച്ച് വിഡിയോ ഇട്ടെന്നാണ് ചിലർ പറയുന്നത്. കുഞ്ഞിന് ക്യാമറയ്ക്ക് മുന്നിൽ സംസാരിക്കാൻ ഒരു മടിയുമില്ല. ആ കുഞ്ഞിനെ ഇതുവരെ ബാല വിളിച്ചിട്ടില്ല. ഗിഫ്റ്റ് അയച്ചിട്ടില്ല. ബാലയ്ക്ക് പിആർ വർക്കുണ്ട്. എലിസബത്തും അമൃത സുരേഷും ചേർന്ന് ഇറങ്ങിയാൽ ബാല ജയിലിലാവും. ഇത്ര നാളും അമൃതച്ചേച്ചി കോടികൾ പറ്റിച്ചു എന്ന് ബാല പറഞ്ഞു. അങ്ങനെയെങ്കിൽ ബാങ്ക് ട്രാൻസാക്ഷൻ കാണിക്കട്ടെ. സ്വന്തം ഭാര്യയുടെ കിടപ്പറ വിഡിയോ എടുത്തിട്ട് നാളെ നീ എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാൽ ഞാനിത് പുറത്തുവിടും എന്ന് ഏതെങ്കിലും ഒരു ഭർത്താവ് പറയുമോ? അയാൾ അങ്ങനെ പറയും. ഇതൊക്കെ എലിസബത്തും അമൃത സുരേഷും തമ്മിലുള്ള സംസാരത്തിൽ നിന്ന് മനസിലാക്കിയതാണ്.
അമൃതച്ചേച്ചിക്കും കുടുംബത്തിനും അല്ലെങ്കിൽ എലിസബത്തിനും കുടുംബത്തിനും നാളെ എന്തെങ്കിലും സംഭവിച്ചാൽ അതിൻ്റെ പൂർണ ഉത്തരവാദിത്തം ബാലയ്ക്കായിരിക്കും. ബാല പലരോടും പറഞ്ഞിട്ടുണ്ട്, തോക്കിലെ ഒരു ഉണ്ട അമൃതച്ചേച്ചിക്കുള്ളതാണെന്ന്. അമൃതച്ചേച്ചിക്കെതിരെ വധഭീഷണിയുണ്ട്. നമ്മുടെ സെൻ്റിമെൻസ് വെച്ചാണ് അയാൾ കളിക്കുന്നത്. എലിസബത്തിന് പേടിയാണ്. അവർ ജീവനും കൊണ്ട് ഗുജറാത്തിലേക്കോടി. പോലീസ് കേസ് കൊടുത്തപ്പോൾ ബാല അവരെ മാനസികരോഗിയാക്കി. ബാല ഒരു റേപ്പിസ്റ്റാണ്. ഇതിനൊക്കെ തെളിവുണ്ട്. ബാല ചാരിറ്റി ചെയ്യുന്നു എന്നൊക്കെ പറയുന്നത് വെറുതെയാണ് എന്നും കുക്കു പറയുന്നു.