5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Amrutha Nair: മന്ത്രി ഗണേഷ് കുമാറിനൊപ്പം ഇരിക്കാനുള്ള യോഗ്യതയില്ലെന്ന് പറഞ്ഞ് ഒഴിവാക്കി: അമൃത നായര്‍

Actress Amrutha Nair-Minister Ganesh Kumar: പുന്നല ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ശതാബ്ദി ആഘോഷത്തിലേക്കായിരുന്നു അമൃതയെ ക്ഷണിച്ചിരുന്നത്. പിന്നീട് താരത്തെ ഒഴിവാക്കുകയായിരുന്നു. ജന്മനാട്ടില്‍ നിന്നും പരിഗണനയും സ്‌നേഹവും ലഭിക്കാത്തതില്‍ വിഷമുമുണ്ടെന്ന് താരം പങ്കുവെച്ച കുറിപ്പില്‍ പറയുന്നുണ്ട്.

Amrutha Nair: മന്ത്രി ഗണേഷ് കുമാറിനൊപ്പം ഇരിക്കാനുള്ള യോഗ്യതയില്ലെന്ന് പറഞ്ഞ് ഒഴിവാക്കി: അമൃത നായര്‍
Amrutha Nair
shiji-mk
Shiji M K | Published: 10 Jun 2024 15:39 PM

കോഴിക്കോട്: മന്ത്രി ഗണേഷ് കുമാര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്നും നടിയും ഇന്‍ഫ്‌ളുവന്‍സറുമായ അമൃത നായര്‍. ചടങ്ങിലേക്ക് അതിഥിയായി ക്ഷണിച്ചിരുന്നുവെന്നും പിന്നീട് മന്ത്രിക്കൊപ്പം ഇരിക്കാന്‍ അര്‍ഹതയില്ലെന്നും പറഞ്ഞാണ് തന്നെ ഒഴിവാക്കിയതെന്ന് താരം പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അമൃത ഇക്കാര്യം തുറന്നുപറഞ്ഞത്.

പുന്നല ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ശതാബ്ദി ആഘോഷത്തിലേക്കായിരുന്നു അമൃതയെ ക്ഷണിച്ചിരുന്നത്. പിന്നീട് താരത്തെ ഒഴിവാക്കുകയായിരുന്നു. ജന്മനാട്ടില്‍ നിന്നും പരിഗണനയും സ്‌നേഹവും ലഭിക്കാത്തതില്‍ വിഷമുമുണ്ടെന്ന് താരം പങ്കുവെച്ച കുറിപ്പില്‍ പറയുന്നുണ്ട്.

സംഭവം ശ്രദ്ധയില്‍പ്പെട്ട മന്ത്രി തന്നെ അമൃതയെ നേരിട്ട് കണ്ടിരുന്നു. ഇക്കാര്യം അമൃത തന്നെയാണ് സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. മന്ത്രി ഗണേഷ് കുമാറിനോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും അമൃത പങ്കുവെച്ചിട്ടുണ്ട്. ‘പ്രിയപ്പെട്ടവരെ, ഇന്നലെ എന്റെ നാട്ടിലെ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് എനിക്ക് ഉണ്ടായ ഒരു ദുരനുഭവം നിങ്ങളോട് പങ്കുവച്ചിരുന്നല്ലോ. ആ വിഷയത്തില്‍ എനിക്ക് നേരിട്ടും, സാമൂഹ്യമാധ്യമങ്ങള്‍ വഴിയും പിന്തുണ അറിയിച്ച എല്ലാവര്‍ക്കും നന്ദി. വേദിയില്‍ ഒപ്പം ഇരിക്കാന്‍ യോഗ്യത ഇല്ലെന്ന് പറഞ്ഞവരുടെ മുന്‍പില്‍ എന്നെ ഇങ്ങനെ ചേര്‍ത്ത് നിര്‍ത്തിയ മന്ത്രി ഗണേഷ് സാറിനോട് ഓരായിരം നന്ദി,’ എന്ന് അമൃത ഫേസ്ബുക്കില്‍ കുറിച്ചു.

അമൃത ആദ്യം പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ്

ബഹുമതി,പരിഗണന അതുമല്ലെങ്കില്‍ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ വില നല്‍കുക. എപ്പോഴാണ് ഒരു വ്യക്തിക്ക് ഇതൊക്കെ ഉണ്ടാവുന്നത്. അവന്‍ അല്ലെങ്കില്‍ അവള്‍ അവരുടെ കര്‍മ പാതയില്‍ വിജയിക്കുമ്പോള്‍ എന്നാണ് എന്റെ വിശ്വാസം. ഞാന്‍ എന്ന വ്യക്തി ഒത്തിരി ഉയരങ്ങളില്‍ ഒന്നും എത്തിയിട്ടില്ല. എന്നിരുന്നാലും, ഞാന്‍ ജോലി ചെയ്യുന്ന മേഖലയിലൂടെ കുറച്ച് പേര്‍ക്കെങ്കിലും എന്നെ അറിയാമെന്ന് വിശ്വസിക്കുന്നു.

ഒരു അഭിനേത്രി എന്ന നിലയിലും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ എന്ന നിലയിലും എന്നെ ഇഷ്ടപ്പെടുന്നവര്‍ ആ നിലയില്‍ എന്നെ അവരുടെ കൂടെ ചേര്‍ത്ത് നിര്‍ത്തുന്നുണ്ട്. പക്ഷേ,ആ ഒരു സ്‌നേഹവും പരിഗണനയും പോലും എന്റെ ജന്മനാട്ടില്‍ നിന്നും എനിക്ക് കിട്ടിയില്ല എന്ന് ഓര്‍ക്കുമ്പോഴാണ് എനിക്കേറെ വിഷമം.

ഞാന്‍ പഠിച്ച എന്റെ സ്വന്തം സ്‌കൂളിന്റെ ശതാബ്തി ആഘോഷത്തില്‍ എന്നെ അതിഥിയായി വിളിച്ചപ്പോ ശരിക്കും ന്തോഷവും അഭിമാനവും ആണ് ഉണ്ടായത്. ആ ചടങ്ങില്‍ പങ്കെടുക്കാനായി ഞാനെന്റെ എല്ലാ ആവശ്യങ്ങളും മാറ്റി വെച്ചു. എന്തിനേറെ എനിക്ക് വരുമാനം കിട്ടുന്ന എന്റെ ഷൂട്ട് വരെ ഒഴിവാക്കി പോകാന്‍ കാത്തിരുന്നപ്പോഴാണ്, നിസാരമായി തലേന്ന് രാത്രി എന്നെ ആ ഫംഗ്ഷനില്‍ നിന്നും മാറ്റിയ വിവരം അവിടുത്തെ ഒരു സംഘടകന്‍ വിളിച്ചു പറയുന്നത്.

അതിന് അവര്‍ പറഞ്ഞ കാരണമാണ് എന്നെ ഏറെ വിഷമിപ്പിച്ചത് മന്ത്രിയുടെ കൂടെ വേദിയില്‍ ഇരിക്കാനുള്ള യോഗ്യത എനിക്കില്ലെന്നായിരുന്നു എന്നാണത്. സ്വന്തം നാട്ടില്‍ പോലും പരിഗണിക്കപെടാനുള്ള ഭാഗ്യം എനിക്ക് നിഷേധിച്ച ആ നല്ല മനസുകള്‍ ആരൊക്കെയാണെന്ന് അറിയാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷം. ഒരു ജനപ്രതിനിധിയുടെ കൂടെ വേദിയില്‍ അതെ നാട്ടില്‍ നിന്നും വളര്‍ന്ന് വരുന്ന ഒരു കലാകാരി ഇരുന്നാല്‍ എന്താണ് കുറച്ചിലെന്ന് എനിക്ക് മനസ്സിലാവുന്നില്ല.

എല്ലാ വിഷമങ്ങളും നെഞ്ചില്‍ ഒതുക്കി മുന്നോട്ട് പോകുന്നത് തന്നെയാണ് എന്റെ ശീലം,എന്നാലും ഈ സംഭവം എല്ലാരുമായും പങ്കുവെക്കണമെന്ന് എനിക്ക് തോന്നി. കാരണം.. പുകഴ്താന്‍ കഴിഞ്ഞില്ലെങ്കിലും നാം ആരെയും ഇകഴ്ത്താന്‍ ശ്രമിക്കരുത്. പ്രത്യേകിച്ച് കുട്ടികള്‍ക്ക് നന്മയും,നേരും നല്ല ശീലങ്ങളും പകര്‍ന്നു കൊടുക്കുന്ന എന്റെ വിദ്യാലയം ഈ ശതാബ്തി നിറവില്‍ നില്‍ക്കുമ്പോള്‍. കണ്ണീരോടെ, ഒഴിവാക്കപ്പെട്ട ഈ എളിയ കലാകാരിയുടെ ആശംസകള്‍.