5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

AMMA: യുവതാരങ്ങൾക്ക് താത്പര്യമില്ല; ഇനിയില്ലെന്ന് അറിയിച്ച് മോഹൻലാലും, അമ്മ തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിൽ

AMMA Election: രാജി സമയത്ത് രണ്ടുമാസത്തിനകം പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുമെന്നാണ് അന്ന് അറിയിച്ചിരുന്നത്. ഒക്ടോബർ 27-ന് ഭരണസമിതി രാജിവെച്ചിട്ട് രണ്ടുമാസം തികയും.

AMMA: യുവതാരങ്ങൾക്ക് താത്പര്യമില്ല; ഇനിയില്ലെന്ന് അറിയിച്ച് മോഹൻലാലും, അമ്മ തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിൽ
Image Credits AMMA
athira-ajithkumar
Athira CA | Updated On: 19 Oct 2024 10:46 AM

കൊച്ചി: താരസംഘടനയായ അമ്മയുടെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിൽ എന്ന് റിപ്പോർട്ട്. അമ്മയിലെ അഭിനേതാക്കളെ ഉദ്ധരിച്ച് മാതൃഭൂമി. കോം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പുതിയ ഭരണസമിതി രാജിവച്ച് രണ്ടുമാസമാകാറായിട്ടും ജനറൽബോഡി മീറ്റിം​ഗ് വിളിക്കാനോ ഇലക്ഷൻ നടത്തുന്നതിന് ആവശ്യമായ നടപടികൾ കെെക്കൊള്ളാനോ ഇതുവരെയും താത്കാലിക ഭരണസമിതി തയ്യാറായിട്ടില്ല. തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ആശയക്കുഴപ്പത്തിലാണ് നിലവിലെ നേതൃത്വം.

താത്കാലിക ഭരണസമിതിക്ക് ജൂൺ വരെ തുടരാമെന്നാണ് ബെെലോയിലെ നിബന്ധനയെന്ന് പ്രധാന ഭാരവാഹികളിൽ ഒരാൾ പറഞ്ഞു. ആറുമാസത്തിലധികം സമയം ഇനിയുമുള്ളതു കൊണ്ടാണ് ജനറല്‌‍ ബോഡി വിളിക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ താത്കാലിക സമിതി 2025 ജൂൺ വരെ തുടരാനാണ് സാധ്യത. അമ്മ ജനറൽ സെക്രട്ടറി സിദ്ധിഖ്, നടൻമാരായ ജയസൂര്യ, ഇടവേള ബാബു എന്നിവർക്കെതിരെ ലെെം​ഗികാരോപണം ഉയർന്നതിനെ തുടർന്നാണ് ഓഗസ്റ്റ് 27-ന് പുതിയ ഭരണസമിതി രാജിവച്ചത്. രാജി സമയത്ത് രണ്ടുമാസത്തിനകം പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുമെന്നാണ് അന്ന് അറിയിച്ചിരുന്നത്. ഒക്ടോബർ 27-ന് ഭരണസമിതി രാജിവെച്ചിട്ട് രണ്ടുമാസം തികയും.

രാജിവച്ചവർക്ക് പകരക്കാരെ കണ്ടെത്താൻ കഴിയാത്തതാണ് തെരഞ്ഞെടുപ്പ് വെെകാൻ കാരണമെന്നാണ് വിവരം. മുൻനിര താരങ്ങൾ ചുമതലവഹിക്കാൻ ഏറ്റെടുക്കാൻ സാധിക്കില്ലെന്ന് അറിയിച്ചതായാണ് വിവരം. ഇനി നേതൃത്വത്തിന്റെ മുൻനിരയിലേക്കില്ലെന്ന് നടൻ മോഹൻലാലും നിലപാടറിയിച്ചിരുന്നു. ഭരണസമിതിയിലേക്ക് വരാൻ യുവതാരങ്ങളും ആഗ്രഹിക്കുന്നില്ല. താത്കാലിക ഭരണസമിതിയാണെങ്കിലും സംഘടന നടത്തുന്ന ക്ഷേമപദ്ധതികളെല്ലാം മുടക്കംകൂടാതെ നടക്കുന്നുണ്ടെന്ന് ഭാരവാഹികൾ പറയുന്നു. അതുകൊണ്ടുതന്നെ ആരും തന്നെ പുതിയ ഭരണസമിതി വേണമെന്ന ‌ആവശ്യം ഉന്നയിച്ചിട്ടില്ല.

നിലവിലെ സംഭവ വികാസങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് വ്യക്തമാക്കിയാണ് അമ്മ ഭരണസമിതി ഓ​ഗ്സ്റ്റ് 27-ന് പിരിച്ചുവിട്ടത്. പ്രസിഡന്റ് മോഹൻലാലിന് പുറമെ വൈസ് പ്രസിഡന്റുമാരായ ജയൻ ചേർത്തല, ജഗദീഷ്, ജോയിന്റ് സെക്രട്ടറി ബാബുരാജ്, ട്രഷറർ ഉണ്ണി മുകുന്ദൻ എക്സിക്യൂട്ടീവ് അംഗങ്ങളായ കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട്, ജോയി മാത്യു, സുരേഷ് കൃഷ്ണ, ടിനി ടോം, അനന്യ, വിനു മോഹനർ, ടൊവീനോ തോമസ്, സരയൂ, അൻസിബ, ജോമോൾ എന്നിവരാണ് രാജിവച്ചത്.

ഹേമ കമ്മിറ്റി ഒരാഴ്ചയ്ക്ക് ശേഷമാണ് അമ്മയുടെ പ്രതികരണം ഉണ്ടായത്. ഇത് വെെകിയതിലും ആരോപണ വിധേയർക്കെതിരെ നടപടിയെടുക്കാത്തതിലും ഒരു വിഭാ​ഗം അം​ഗങ്ങൾക്കിടയിൽ വ്യാപക രോഷമുണ്ടാക്കിയിരുന്നു. അമ്മയ്ക്കെതിരെ ഉർവശി, ജഗദീഷ്, പൃഥ്വിരാജ് എന്നിവർ പരസ്യ പ്രസ്താവന നടത്തിയതോടെയാണ് ഭരണസമിതി പിരിച്ചുവിട്ടത്.