AMMA: വിവാദങ്ങൾക്കിടയിലും പ്രൗഢിയോടെ താരസംഘടന ‘അമ്മ’! കുടുംബ സം​ഗമം ജനുവരിൽ, നയിക്കാൻ സുരേഷ് ​ഗോപിയും ലാലേട്ടനും മമ്മൂക്കയും

AMMA Family Meetup: ജനറൽ സെക്രട്ടറി സിദ്ദിഖിനെതിരെ യുവനടി ലൈംഗികാരോപണ രം​ഗത്തെത്തിയതോടെയാണ് അദ്ദേഹം ഉൾപ്പെടെയുള്ള ഭാരവാഹികൾ കൂട്ട രാജി നൽകിയത്. ഓഗസ്റ്റ് 27-നാണ് ഭരണസമിതി പിരിച്ചുവിട്ടത്.

AMMA: വിവാദങ്ങൾക്കിടയിലും  പ്രൗഢിയോടെ താരസംഘടന അമ്മ! കുടുംബ സം​ഗമം ജനുവരിൽ, നയിക്കാൻ സുരേഷ് ​ഗോപിയും ലാലേട്ടനും മമ്മൂക്കയും

AMMA (Image Credits: AMMA)

Published: 

15 Dec 2024 10:06 AM

കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവാദങ്ങൾ തുടർക്കഥയാകുമ്പോഴും പ്രൗഢി നഷ്ടപ്പെടാതെ താരസംഘടനയായ അമ്മ. കേസുകളും വിവാദങ്ങളും അടങ്ങുന്നില്ലെങ്കിലും മെ​ഗാ കുടുംബസംഗമം നടത്താനൊരുങ്ങി അമ്മ. ജനുവരി നാലിന് കൊച്ചിയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലാണ് കുടുംബ സം​ഗമം നടക്കുക. പകലും രാത്രിയുമായി നീളുന്ന കുടുംബ സം​ഗമത്തിൽ താരങ്ങളുടെയും കുടുംബാം​ഗങ്ങളുടെയും കലാ- കായിക മത്സരങ്ങൾ ഉണ്ടാകും. ഇവയ്ക്ക് പുറമെ പ്രത്യേക കലാപരിപാടികളും കുടുംബ സം​ഗമത്തിന്റെ ഭാ​ഗമായി അരങ്ങേറും. താരസംഘടനയായ AMMA രൂപവത്കരിച്ചതിന് ശേഷമുള്ള ആദ്യ കുടുംബസംഗമത്തിനാണ് കൊച്ചി വേദിയാകുന്നത്.

താരസംഘടനയായ അമ്മയ്ക്ക് ഉള്ളിൽ പിളർപ്പുകൾ രൂക്ഷമാണെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് മുഴുവൻ അംഗങ്ങളേയും അവരുടെ കുടുംബാംഗങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടി സംഘടിപ്പിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമയിലെ പല താരങ്ങൾക്ക് എതിരെയും ലെെം​ഗികാരോപണവുമായി ഇരകൾ രം​ഗത്തെത്തിയിരുന്നു. അമ്മയുടെ ജനറൽ സെക്രട്ടറിയായിരുന്ന സിദ്ധിഖിന് നേരെ ലെെം​ഗികാരോപണം ഉയർന്നതിന് പിന്നാലെയാണ് നിലവിലെ ഭരണസമിതി രാജിവച്ചത്. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി കൂട്ടരാജി നൽകിയതോടെ നിലവിലുള്ള അഡ്‌ഹോക് കമ്മിറ്റിയാണ് പരിപാടിക്ക് നേതൃത്വം നൽകുക.

കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി, മലയാള സിനിമയുടെ പൊൻതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ നേതൃത്വത്തിലാവും കുടുംബ സം​ഗമം നടക്കുക. ഒരു ദിവസം പൂർണമായും നീണ്ടു നിൽക്കുന്ന പരിപാടിയിൽ മെ​ഗാ സ്റ്റേജ് ഷോ അടക്കമുള്ള പരിപാടികൾ അരങ്ങേറുമെന്നാണ് വിവരം.

മോഹൻലാൽ പ്രസിഡന്റും നടൻ സിദ്ധിഖ് ജനറൽ സെക്രട്ടറിയുമായ ഭരണസമിതി ഓണത്തോട് അനുബന്ധിച്ച് കുടുംബസംഗമം നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉണ്ടായ വിവാദങ്ങളെത്തുടർന്ന് ഭരണസമിതി കൂട്ടരാജി നൽകിയതോടെ കുടുംബ സം​ഗമം നടന്നില്ല. അമ്മ ആസ്ഥാനത്ത് നടന്ന കേരള പിറവി ദിനാഘോഷത്തിൽ ഭരണസമിതിയുടെ കൂട്ടരാജി അംഗീകരിക്കില്ലെന്ന് കേന്ദ്രമന്ത്രികൂടിയായ നടൻ സുരേഷ് ഗോപി അഭിപ്രായപ്പെട്ടിരുന്നു. രാജിവച്ച ഭരണസമിതിയിൽ ഉള്ളവർ തിരികെ സ്ഥാനമേറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനറൽ സെക്രട്ടറി സിദ്ദിഖിനെതിരെ യുവനടി ലൈംഗികാരോപണ രം​ഗത്തെത്തിയതോടെയാണ് അദ്ദേഹം ഉൾപ്പെടെയുള്ള ഭാരവാഹികൾ കൂട്ട രാജി നൽകിയത്. ഓഗസ്റ്റ് 27-നാണ് ഭരണസമിതി പിരിച്ചുവിട്ടത്. രണ്ട് മാസത്തിനകം ഇലക്ഷനിലൂടെ പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുമെന്നാണ് രാജിസമയത്ത് അറിയിച്ചിരുന്നത്. എന്നാൽ ഇതുവരെയും ജനറൽ ബോഡി വിളിച്ച് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തിട്ടില്ല. 2024 ജൂണിലായിരുന്നു പുതിയ ഭരണസമിതി അധികാരത്തിലേറിയത്. ഡിസംബർ 27-ന് ഭരണസമിതി രാജിവച്ചിട്ട് നാല് മാസം തികയും.

പ്രസിഡന്റായ മോഹൻലാലിന് പുറമെ വൈസ് പ്രസിഡന്റുമാരായ ജയൻ ചേർത്തല, ജഗദീഷ്, ജോയിന്റ് സെക്രട്ടറി ബാബുരാജ്, ട്രഷറർ ഉണ്ണി മുകുന്ദൻ എക്സിക്യൂട്ടീവ് അംഗങ്ങളായ കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട്, ജോയി മാത്യു, സുരേഷ് കൃഷ്ണ, ടിനി ടോം, അനന്യ, വിനു മോഹനർ, ടൊവീനോ തോമസ്, സരയൂ, അൻസിബ, ജോമോൾ എന്നിവരാണ് രാജിവച്ചത്.

Related Stories
Saif Ali Khan Attack: സെയ്ഫ് അലി ഖാന്‍ ആക്രമണക്കേസ്; യഥാര്‍ഥ പ്രതി പിടിയില്‍, വാര്‍ത്താ സമ്മേളനം 9 മണിക്ക്‌
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല
Johny Walker 2: ‘ജോണി വാക്കർ 2’ ഉടനെ ഉണ്ടാകുമോ? ‘മമ്മൂക്കയോടും ദുൽഖറിനോടും കഥ പറഞ്ഞു’; ജയരാജ് മനസ്സ് തുറക്കുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ