Jayan Cherthala Defamation Case : ‘മോഹൻലാൽ സ്വയം ടിക്കറ്റെടുത്തല്ല വന്നത്, ലഭിച്ചത് അമ്മയുടെ സഹായമല്ല’; ജയൻ ചേർത്തലയ്ക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് നിർമാതാക്കളുടെ സംഘടന
Actor Jayan Cherthala Producers Association Issue : പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സാമ്പത്തിക ഞെരുക്കത്തിലായപ്പോൾ താരങ്ങളുടെ സംഘടന അമ്മ ഒരു കോടി രൂപ നൽകി സഹായിക്കുകയായിരുന്നുയെന്നാണ് ജയൻ ചേർത്തല അറിയിച്ചത്. ഇതിനെതിരെയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

കൊച്ചി : നടൻ ജയൻ ചേർത്തലയ്ക്കെതിരെ മാനനഷ്ടക്കേസിൽ വക്കീൽ നോട്ടീസ് അയച്ച് നിർമാതാക്കളുടെ സംഘടന. വാർത്തസമ്മേളനത്തിൽ നിർമാതാക്കളുടെ സംഘടനയെ അപകീർത്തിപ്പെടുത്തും വിധം പ്രസ്താവന നടത്തിയെന്നാരോപിച്ചാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ താരസംഘടന അമ്മയുടെ ഭാരവാഹിയും കൂടിയായ ജയൻ ചേർത്തലയ്ക്കെതിരെ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. പരസ്യപ്രസ്താവനയിൽ നടൻ നിരുപാധികം മാപ്പ് പറയണമെന്നാണ് നിർമാതാക്കളുടെ സംഘടന വക്കീൽ നോട്ടീസിലൂടെ ആവശ്യപ്പെടുന്നത്.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സാമ്പത്തിക ഞെരുക്കം നേരിട്ടപ്പോൾ അമ്മ ഒരു കോടി രൂപ ധനസഹായം നൽകിയെന്ന് വാർത്തസമ്മേളനത്തിൽ പറഞ്ഞതിനെതിരെയാണ് നിർമാതാക്കളുടെ സംഘടന നടനെതിരെ നിയമനടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്. നിർമാതാക്കളുടെ സംഘടനയ്ക്കായി വിവിധ ഷോകൾ നടത്തി അതിലൂടെ അമ്മ ഒരു കോടിയോളം രൂപ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ധനസഹായം ചെയ്തുയെന്നാണ് ഫെബ്രുവരി 14-ാം തീയതി ജയൻ ചേർത്തല താൻ സംഘടിപ്പിച്ച വാർത്തസമ്മേളനത്തിലൂടെ അറിയിച്ചത്. താരങ്ങൾ അമിത പ്രതിഫലം വാങ്ങിക്കുന്നുയെന്ന പ്രൊഡ്യൂസേഴ്സ് അസേസിയേഷൻ്റെ ആരോപണത്തിനെതിരെയാണ് വിളിച്ചു ചേർത്ത വാർത്തസമ്മേളനത്തിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
ALSO READ : Suresh Kumar: ‘മോഹൻലാൽ വിളിച്ചിരുന്നു, ഞാൻ ഫോൺ എടുത്തില്ല, ഇപ്പോ സംസാരിച്ചാല്‍ ശരിയാകില്ല’; സുരേഷ് കുമാർ
എന്നാൽ നടൻ പറഞ്ഞത് വാസ്തവവിരുദ്ധമാണ്. വ്യക്തമായ കരാറിൻ്റെ അടിസ്ഥാനത്തിലാണ് ഷോ നടത്തിയത്. അതിൻ്റെ വരുമാനം പങ്കിടാനുള്ള തീരുമാനം കരാറിലുണ്ടെന്നും അത് അമ്മയുടെ സഹായമല്ലെന്നുമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നടന് അയച്ച വക്കീൽ നോട്ടീസിൽ പറയുന്നത്. ഇത് കൂടാതെ ഈ ഷോയ്ക്കായി മോഹൻലാൽ സ്വന്തം നിലയ്ക്ക് പണം മുടക്കി ഗൾഫിലേക്കെത്തിയെന്ന് ജയൻ ചേർത്തല പറഞ്ഞതും തെറ്റാണെന്ന് നിർമാതാക്കളുടെ സംഘടന നടന് അയച്ച നോട്ടീസിൽ പറയുന്നു.
അമിതമായ പ്രതിഫലം വാങ്ങിയ താരങ്ങൾ നിർമാതാക്കൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു എന്നാരോപിച്ച് നിർമാതാവ് ജി സുരേഷ് കുമാറാണ് ഈ വിഷയത്തിൽ ആദ്യം രംഗത്തെത്തിയത്. 100 കോടി ക്ലബിൽ ഇടം പിടിച്ചുയെന്ന് പറയുന്ന സിനിമകളുടെ തിയറ്റർ ഷെയറിൽ നിന്നും നിർമാതാക്കൾക്ക് ലഭിക്കുക 27 കോടി രൂപയാണ്. ഒരു സിനിമയുടെ ആകെ ബജറ്റിൽ സിംഹഭാഗവും ചിലവഴിക്കുന്നത് താരങ്ങൾക്കുള്ള പ്രതിഫലത്തിന് വേണ്ടിയാണെന്നാണ് ജു സുരേഷ് കുമാർ അറിയിച്ചത്. ഇതെ തുടർന്ന് ജൂൺ ഒന്നാം തീയതി സിനിമ സമരം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ജു സുരേഷ് കുമാറിനെതിരെ ആശീർവാദ് സിനിമാസിൻ്റെ ഉടമയും നടൻ മോഹൻലാലിൻ്റെ സന്തതസഹചാരിയുമായ ആൻ്റണി പെരുമ്പാവൂർ രംഗത്തെത്തി. സുരേഷ് കുമാർ നിർമാതാക്കളുടെ സംഘടനയുമായി സംഘടന പ്രസിഡൻ്റ് ആൻ്റോ ജോസഫുമായി കൂടിയാലോചന നടത്താതെയാണ് സിനിമ സമരം പ്രഖ്യാപിച്ചതെന്ന് ആൻ്റണി സോഷ്യൽ മീഡിയ കുറിപ്പിലൂടെ അറിയിച്ചു.