AMMA: അമ്മയിൽ ഭിന്നത; ബാബു രാജിനെതിരേ ഒരു വിഭാഗം അംഗങ്ങൾ രം​ഗത്ത്

AMMA members demand removal of accused joint secretary: ഇന്ന് നടത്താനിരുന്ന 'അമ്മ'യുടെ എക്സിക്യൂട്ടീവ് യോ​ഗം മാറ്റിവച്ചതായി വിവരം പുറത്തു വന്നിരുന്നു. നടനും അമ്മ പ്രസിഡൻറുമായ മോഹൻലാലിന് യോഗത്തിൽ നേരിട്ട് പങ്കെടുക്കാൻ അസൗകര്യമുള്ളതിനാലാണ് നീട്ടിവച്ചത്

AMMA: അമ്മയിൽ ഭിന്നത; ബാബു രാജിനെതിരേ ഒരു വിഭാഗം അംഗങ്ങൾ രം​ഗത്ത്

Baburaj and swetha menon

Published: 

27 Aug 2024 12:15 PM

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ കൂടുതൽ സിനിമാ പ്രവർത്തകർ പരാതിയുമായി രം​ഗത്ത്. ഇതോടെ താര സംഘടനയായ അമ്മയിൽ കടുത്ത ഭിന്നത ഉണ്ടെന്ന വിവരം പുറത്തു വരുന്നു. ആരോപണവിധേയനായ ജോയിൻ സെക്രട്ടറി ബാബു രാജ് മാറണം എന്നാണ് ഒരു വിഭാഗം അംഗങ്ങളുടെ ആവശ്യം. ലൈംഗിക ആരോപണത്തിൽ ഉൾപ്പെട്ട അമ്മയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്. കൂടുതലും അമ്മയിലെ വനിതാ അംഗങ്ങളാണ് പ്രതിഷേധവുമായി രം​ഗത്ത് എന്നാണ് വിവരം.

അതേ സമയം അമ്മ എക്‌സക്യൂട്ടിവ് ചേരുന്നത് സംബന്ധിച്ച വിഷയത്തിലും അനിശ്ചിതത്വം തുടരുകയാണ്. ഇന്ന് നടത്താനിരുന്ന ‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോ​ഗം മാറ്റിവച്ചതായി വിവരം പുറത്തു വന്നിരുന്നു. നടനും അമ്മ പ്രസിഡൻറുമായ മോഹൻലാലിന് യോഗത്തിൽ നേരിട്ട് പങ്കെടുക്കാൻ അസൗകര്യമുള്ളതിനാലാണ് നീട്ടിവച്ചത് എന്നാണ് വിവരം.

ALSO READ – മുകേഷ് ഉൾപ്പെടെയുള്ളവർക്കെതിരെ ലൈംഗിക പീഡന പരാതി നൽകുമെന്ന് നടി; പരാതി നൽകുക ഇ-മെയിൽ മുഖേ

മോഹൻലാൽ നിലവിൽ ചെന്നൈയിലാണെന്നാണ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പുതിയ തീയതി ഉടൻ അറിയിക്കാമെന്ന് അമ്മ ഭാരവാഹികൾ അറിയിച്ചിരുന്നു.

ആരോപണം വന്നാൽ നേതൃസ്ഥാനത്തുനിന്ന് രാജി വയ്ക്കണം – ശ്വേതാ മേനോൻ

സീനിയറോ, ജൂനിയറോ ആയാലും ആരോപണം വന്നാൽ നേതൃസ്ഥാനത്തുനിന്ന് രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് ഇതിനിടെ ശ്വേതാ മേനോൻ പ്രതികരിച്ചു. സിദ്ദിഖിനെതിരെ ആരോപണം ഉയർന്നപ്പോൾ അദ്ദേഹം രാജിവച്ചെന്നും ബാബുരാജ് മാറി നിൽക്കുന്നതാണ് ഉചിതമെന്നും ശ്വേതാ മേനോൻ വ്യക്തമാക്കി. ആരായാലും ആരോപണം ഉയർന്നാൽ മാറി നിൽക്കണം എന്നും അവർ കൂട്ടിച്ചേർത്തു.

‘അമ്മ’ഇന്റേണൽ കമ്മിറ്റിയുണ്ടാക്കിയപ്പോൾ അതിന്റെ അധ്യക്ഷസ്ഥാനത്ത് ശ്വേത മേനോൻ ആണ് ഉണ്ടായിരുന്നത്. നേരത്തെ ഒരു നടനെതിരേ ലൈംഗിക ആരോപണം ഉയർന്നപ്പോൾ അദ്ദേഹത്തിനെ മാറ്റിനിർത്തണമെന്ന് ശ്വേത ആവശ്യപ്പെട്ടിരുന്നു. എന്നാൽ അമ്മ നേതൃത്വം അത് അംഗീകരിക്കാതെ വന്നതോടെ ശ്വേത ആ സ്ഥാനം രാജിവച്ചു.

Related Stories
Youtuber Thoppi: മണിക്കൂറിന് 21,000! പണം കിട്ടാന്‍ വേറെയുമുണ്ട് വഴി; വരുമാനത്തെ കുറിച്ചറിയാതെയുള്ള ചോദ്യം വേണ്ട; വെളിപ്പെടുത്തലുമായി തൊപ്പി
Dulquer Salmaan: ദുൽഖർ സൽമാന്റെ ബോഡി​ഗാർഡ് ദേവദത്ത് വിവാഹിതനായി; നേരിട്ടെത്തി ആശംസ നേര്‍ന്ന് താരം
Soubin Shahir: ‘ആ പടത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞിട്ട് വേണം ദുൽഖറിനൊപ്പമുള്ള സിനിമ ചെയ്യാൻ; ഈ വർഷം തന്നെയുണ്ടാകും’; സൗബിൻ ഷാഹിർ
Coldplay Concert: ‘ഷോ വേഗം പൂർത്തിയാക്കണം, ബുംറ ബാക് സ്റ്റേജിൽ വന്ന് നിൽപ്പുണ്ട്’; കോൾഡ് പ്ലേ വേദിയിൽ ‘ബുംറ’ തരംഗം
Diya Krishna: ‘ഓസി ഭാ​ഗ്യവതിയാണ്; ഇഷ്ടമുള്ള ഭക്ഷണമെല്ലാം വീട്ടിൽ ഉണ്ടാക്കിക്കൊടുക്കും’; സിന്ധു കൃഷ്ണ
Nandini actor Aman Jaiswal: ‘ഇങ്ങനെ കാണുന്നത് അമന് ഒട്ടും ഇഷ്ടമാകില്ല; പക്ഷേ, എന്നെക്കോണ്ട് കഴിയുന്നില്ല’; അമൻ ജയ്സ്‍വാളിന്റെ വേർപാടിൽ പൊട്ടിക്കരഞ്ഞ് സഹതാരം
ദിവസവും പെരുംജീരകം നന്നായി ചവച്ചരച്ച് കഴിച്ചോളൂ
വൈറ്റമിൻ സി കൂടുതൽ നെല്ലിക്കയിലോ പേരയ്ക്കയിലോ?
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍