Hema Committee Report: അമ്മയിലെ കൂട്ടരാജി ഭീരുത്വം; ഇരകൾ തന്നെ തെളിവുമായി വരണമെന്ന സർക്കാർ നിലപാട് ക്രൂരമെന്ന് പാർവതി തിരുവോത്ത്

Actress Paravthy Thiruvothu On AMMA Mass Resignation : അമ്മയുടെ ഭാ​ഗമായിരുന്ന തനിക്ക് സംഘടനയുടെ പ്രവർത്തന രീതി അറിയാം. ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റി സർവാധികാരിയായി ഇരിക്കുകയാണ്. നമ്മുടെ അവകാശങ്ങളെ കുറിച്ച് സംസാരിക്കാൻ അവിടെ അവകാശമില്ലെന്ന് പാർവതി തിരുവോത്ത് പറഞ്ഞു

Hema Committee Report: അമ്മയിലെ കൂട്ടരാജി ഭീരുത്വം; ഇരകൾ തന്നെ തെളിവുമായി വരണമെന്ന സർക്കാർ നിലപാട് ക്രൂരമെന്ന് പാർവതി തിരുവോത്ത്

നടി പാർവതി തിരുവോത്ത് (Image Courtesy : Parvathy Thiruvothu Facebook)

Published: 

29 Aug 2024 15:11 PM

കൊച്ചി: ലൈംഗികാതിക്രമ പരാതികൾക്ക് പിന്നാലെ അമ്മ (AMMA) സംഘടനയിലെ കൂട്ടരാജി ഭീരുത്വമാണെന്ന് നടി പാർവതി തിരുവോത്ത് (Parvathy Thiruvothu). ഇത്രയും കാലം ഭയപ്പെടുത്തിയുള്ള ഭരണത്തിന് കീഴിലായിരുന്നു സംഘടനയിലെ സാധാ‌രണ അം​ഗങ്ങൾ. ജനാധിപത്യ ബോധമുള്ള ഒരു ഭരണസമിതിയെ നേടിയെടുക്കാനുള്ള നല്ല അവസരമായി ഇതിനെ കാണണം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നിട്ടും പീഡനത്തിന് ഇരയായവർ തന്നെ പരാതിയും തെളിവുമായി വരണമെന്ന സർക്കാർ നിലപാട് ക്രൂരമെന്നും പാർവതി തുറന്നടിച്ചു. മാധ്യമങ്ങളിൽ നിന്ന് പോലും അമ്മ ഒളിച്ചോടിയെന്നും അവർ കൂട്ടിച്ചേർത്തു. പ്രശസ്ത മാധ്യമ പ്രവർത്തക ബർഖാ ദത്തുമായി നടത്തിയ അഭിമുഖത്തിലാണ് പാർവതി നിലപാട് വ്യക്തമാക്കിയത്.

” ഭരണ സമിതി പിരിച്ചുവിട്ടെന്ന വാർത്ത ആദ്യം കേട്ടപ്പോൾ എത്ര ഭീരുക്കളാണ് ഇവർ എന്നാണ് ആദ്യം തോന്നിയത്. സംഘടനയെ പ്രതികൂട്ടിലാക്കിയ വിഷയത്തിൽ ഉത്തരവാദിത്തത്തോടെ മാധ്യമങ്ങൾക്കും പൊതു സമൂഹത്തിനും മുന്നിൽ സംസാരിക്കാനുള്ള ഒരു സ്ഥാനത്താണ് അവർ ഇരുന്നിരുന്നത്. ഇപ്പോൾ ചർച്ചകൾ നയിക്കുന്നത് സ്ത്രീകളാണ്. സർക്കാരുമായി സഹകരിച്ച് ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഭരണസമിതി ചെറിയ നീക്കം നടത്തിയിരുന്നുവെങ്കിൽ അത് നന്നാകുമായിരുന്നു. നടിയെ ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതിയെ സംഘടനയിലേക്ക് തിരികെ സ്വാഗതം ചെയ്തത് ഈ എക്സിക്യൂട്ടീവ് സമിതി തന്നെയാണ്.

ALSO READ : Malayalam Cinema : ഹേമ കമ്മിറ്റിയിൽ തട്ടി മലയാള സിനിമ ബിസിനെസ് താഴേക്ക്; ഓണം റിലീസുകളിൽ പ്രതീക്ഷ പാളുമോ?

ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ സർക്കാരും അശ്രദ്ധ കാണിച്ചു. പരാതിയുമായി സ്ത്രീകൾ മുന്നോട്ട് വരട്ടെയെന്നാണ് സർക്കാർ പറഞ്ഞത്. പൊതുസമൂഹത്തിന്റെ കുറ്റവും പരിഹാസവും ഏറ്റുവാങ്ങേണ്ട അവസ്ഥയിലൂടെ സ്ത്രീകൾ കടന്നുപോകും. പിന്നീട് അവർ കടന്നുപോകേണ്ട സാഹചര്യത്തെ കുറിച്ച് ആരും ചിന്തിക്കില്ല. ഈ പ്രശ്നമുണ്ടാക്കിയത് ഞങ്ങളല്ല. തെറ്റുകാരും ഞങ്ങളല്ല. പക്ഷേ ഇതിന്റെ ആഘാതമെല്ലാം ഏറ്റുവാങ്ങേണ്ടി വരുന്നത് സ്ത്രീകളാണ്. അഭിമുഖീകരിച്ച പ്രശ്നങ്ങൾ തുറന്ന് പറഞ്ഞ സ്ത്രീകളെ ഞങ്ങൾ പിന്തുണയ്ക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. റിപ്പോർട്ടിലെ നിർദേശങ്ങൾ നേരത്തെ നടപ്പിലാക്കിയിരുന്നെങ്കിൽ അതിജീവിതർക്ക് നീതിയ്ക്കായി ഇപ്പോൾ അലയേണ്ടി വരില്ലായിരുന്നു.

അമ്മയുടെ ഭാ​ഗമായിരുന്ന തനിക്ക് സംഘടനയുടെ പ്രവർത്തന രീതി അറിയാം. ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റി സർവാധികാരിയായി ഇരിക്കുകയാണ്. നമ്മുടെ അവകാശങ്ങളെ കുറിച്ച് സംസാരിക്കാൻ അവിടെ അവകാശമില്ല. ഇനി മികച്ച നേതൃത്വം വന്നാൽ സംഘടന ശക്തിപ്പെട്ടേക്കാം”- പാർവതി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അമ്മ എക്സിക്യൂട്ടീവ് സമിതിയിലെ അം​ഗങ്ങൾക്കെതിരെയും ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അമ്മയുടെ പ്രസിഡന്റ് സ്ഥാനം മോഹൻലാൽ രാജിവച്ചതും എക്സിക്യൂട്ടീവ് സമിതി പിരിച്ചുവിട്ടതും. നാലര വർഷങ്ങൾക്ക് ശേഷം റിപ്പോർട്ട് പുറത്തുവന്നതിന്റെ ബാക്കിപത്രമായിരുന്നു താരസംഘടനയിലെ കൂട്ടരാജി. ഭരണസമിതി പിരിച്ചുവിട്ടതിനെതിരെ അമ്മയിലെ ചില അം​ഗങ്ങൾ പരാതിയുമായി രം​ഗത്തെത്തിയിരുന്നു. ലൈംഗികാരോപണം ഉയർന്നതിനെത്തുടർന്ന് സംഘടനയുടെ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദിഖ് രാജിവെച്ചിരുന്നു. പരാതിയിന്മേൽ മുകേഷ്, ജയസൂര്യ, സിദ്ദിഖ്, മണിയൻപിള്ള രാജു തുടങ്ങിയവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു.

Related Stories
Nayanthara: ‘ശുദ്ധ പോക്രിത്തരമായി പോയി’; പരിപാടിക്കെത്തിയത് 6 മണിക്കൂർ വൈകി; ക്ഷമ ചോദിച്ചില്ല; നയൻതാരയ്ക്ക് രൂക്ഷ വിമർശനം
Ajith Kumar: ‘ശാലു, എന്നെ റേസിങ്ങിന് അനുവദിച്ചതിന് നന്ദി’; വിജയാഹ്ലാദത്തിനിടയിൽ ശാലിനിയെ പുണർന്ന് അജിത്
Saniya Iyappan: ‘ആ മാര്‍ഗ്ഗം ഉള്ളതിനാല്‍ തിരിച്ചുവന്നു; അല്ലെങ്കില്‍ അവിടെ പെടുമായിരുന്നു’; ലണ്ടനിലെ പഠനം ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തി സാനിയ അയ്യപ്പൻ
Cerrena-Remya: സെറീനയ്ക്ക് ഭയങ്കര സുന്ദരിയാണെന്ന ധാരണയുണ്ടോ?നല്ലോണം ജാഡയുണ്ട്; ദേഷ്യപ്പെട്ട് രമ്യ
BTS Jhope: ബിടിഎസ് താരം ജെ-ഹോപ് ഇന്ത്യയിലേക്ക്? ആരാധകർക്ക് കൊടുത്ത മറുപടി ശ്രദ്ധ നേടുന്നു
Besty Movie Song: ‘വെള്ളമഞ്ഞിന്റെ തട്ടമിട്ടൊരു പെണ്‍കിടാവ് പോല്‍ താഴ്‌വര…’ ! വീണ്ടും ഔസേപ്പച്ചന്‍-ഷിബു ചക്രവര്‍ത്തി മെലഡി മാജിക്ക്; ബെസ്റ്റിയിലെ പാട്ടെത്തി
വിറ്റാമിൻ ഡി ലഭിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
മീര നന്ദൻ നാട്ടിലെത്തിയത് ഇതിനാണോ?
എല്ലുകളുടെ കരുത്തു കൂട്ടണോ? 'മധുരം' കഴിക്കൂ!
സപ്പോട്ട ചില്ലറക്കാനല്ല; ഒരുപാടുണ്ട് ഗുണങ്ങൾ