5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

AMMA Executive Meeting: ‘അമ്മ’യിൽ ജനറൽ സെക്രട്ടറിയകുന്നത് വനിതാ അംഗമോ? നിർണായക എക്സിക്യൂട്ടീവ് യോഗം നാളെ

AMMA Executive Meeting Tomorrow: സർക്കാർ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചതോടെ പൂർണമായും നിയമ വഴിയിൽ തന്നെ മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം. സിനിമാ ചിത്രീകരണം പൂർത്തിയാക്കി സിദ്ദിഖ് ഊട്ടിയിൽ നിന്ന് ഇന്ന് കൊച്ചിയിൽ മടങ്ങി എത്തുമെന്നാണ് റിപ്പോർട്ട്.

AMMA Executive Meeting: ‘അമ്മ’യിൽ ജനറൽ സെക്രട്ടറിയകുന്നത് വനിതാ അംഗമോ? നിർണായക എക്സിക്യൂട്ടീവ് യോഗം നാളെ
AMMA Executive Meeting Tomorrow.
neethu-vijayan
Neethu Vijayan | Published: 26 Aug 2024 08:12 AM

കൊച്ചി: വിവാദ ആരോപണങ്ങൾക്ക് ഒടുവിലെ രഞ്ജിത്തിൻ്റെയും സിദ്ദിഖിൻ്റെയും രാജിക്ക് പിന്നാലെ മലയാള സിനിമാ മേഖലയിൽ കടുത്ത അനിശ്ചിതത്വം തുടരുകയാണ്. ലൈംഗിക ആരോപണത്തെ തുടർന്ന് ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നാണ് സിദ്ദിഖ് രാജിവെച്ചത്. ഇതോടെ പുതിയ ജനറൽ സെക്രട്ടറിയെ കണ്ടെത്തുന്നതിനുള്ള ഒരുക്കത്തിലാണ് അമ്മ സംഘടന. ഇതിൻ്റെ ഭാ​ഗമായി നാളെ കൊച്ചിയിൽ നിർണായക എക്സിക്യൂട്ടീവ് യോഗം (AMMA Executive Meeting) നടക്കും. നിലവിൽ ജോയിൻ്റ് സെക്രട്ടറി ബാബു രാജിനാണ് ജനറൽ സെക്രട്ടറിയുടെ താത്കാലിക ചുമതല. സർക്കാർ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചതോടെ പൂർണമായും നിയമ വഴിയിൽ തന്നെ മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം. സിനിമാ ചിത്രീകരണം പൂർത്തിയാക്കി സിദ്ദിഖ് ഊട്ടിയിൽ നിന്ന് ഇന്ന് കൊച്ചിയിൽ മടങ്ങി എത്തുമെന്നാണ് റിപ്പോർട്ട്.

ആരോപണങ്ങളുമായി ബന്ധപ്പെട്ട് അഭിഭാഷകനുമായും കഴിഞ്ഞ ദിവസം തന്നെ താരം ചർച്ച നടത്തിയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സിദ്ദിഖ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതോടെ ആരായിരിക്കും അമ്മയുടെ പുതിയ ജനറൽ സെക്രട്ടറി എന്നതാണ് വലിയ ചർച്ചയായിരിക്കുന്നത്. ഹേമാ കമ്മറ്റി ഉയർത്തിയ വലിയ വിവാദക്കുരക്കുകൾക്കൊടുവിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വനിതാ അംഗം വരുമോ എന്നും റിപ്പോർട്ടുകളുണ്ട്. 11 അംഗ എക്സിക്യൂട്ടീവിൽ നിന്ന് ഒരാളെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കാം എന്നതാണ് അമ്മയുടെ ബൈലോ.

സുരേഷ് കൃഷ്ണ, ജോയ് മാത്യു, ടൊവിനോ തോമസ്, ഷാജോൺ, ടിനി ടോം, വിനു മോഹൻ, ജോമോൾ, അനന്യ, അൻസിബ, സരയു എന്നിവരാണ് 11 അംഗ എക്സിക്യൂട്ടീവിലുള്ളത്. അമ്മ സംഘടനയിൽ ഏറ്റവും ഉത്തരവാദിത്തമുള്ള സ്ഥാനമാണ് ജനറൽ സെക്രട്ടറിയുടേത്. അതുകൊണ്ട് തന്നെ മുതിർന്ന അംഗമായ സിദ്ദിഖ് മാറുമ്പോൾ മറ്റൊരു മുതിർന്ന അംഗം വരേണ്ടെ എന്നതാണ് മറ്റൊരു ചോദ്യം. അതിനിടെ വൈസ് പ്രസിഡൻറ് ജഗദീഷിൻറെ പേരും ഉയർന്ന് വന്നിട്ടുണ്ട്.

ഹേമാ കമ്മറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെ നടൻ ജഗദീഷ് നടത്തിയ പ്രതികരണത്തിന് പൊതു സമൂഹത്തിൽ നിന്ന് കിട്ടിയ കയ്യടിയും അദ്ദേഹത്തിൻ്റ സാധ്യതകൾ വർധിപ്പിക്കുന്നതാണ്. എന്നാൽ, വൈസ് പ്രസിഡൻറ് സ്ഥാനത്തുള്ള ജഗദീഷിനെ ജനറൽ സെക്രട്ടറിയാക്കണമെങ്കിൽ ബൈലോയിൽ തിരുത്തൽ ആവശ്യമാണ്. അതിനാകട്ടെ ജനറൽ ബോഡിക്ക് മാത്രമെ അധികാരമുള്ളൂ. അത്തരമൊരു വലിയ നീക്കം അമ്മയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമോ എന്നതും ശ്രദ്ധേയമായ കാര്യമാണ്.

ALSO READ: എന്നെ ടാര്‍ഗറ്റ് ചെയ്യുന്നു, ഇതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന; ആരോപണങ്ങളില്‍ പ്രതികരിച്ച് മുകേഷ്‌

വനിതാ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുകയാണെങ്കിൽ അത് സംഘടനയുടെ ചരിത്രത്തിൽ ആദ്യമായി മാറും. വനിതാ അംഗം സെക്രട്ടറിയായി വന്നാൽ പൊതു സ്വീകാര്യത കിട്ടുമെന്നും ഡബ്ല്യുസിസിയുമായി അടക്കം ചർച്ചകൾ നടത്താൻ സഹായകമാകുമെന്നും ചർച്ചകൾ ഉയർന്നിട്ടുണ്ട്. എന്നാൽ കുഞ്ചാക്കോ ബോബനെയോ പ്രിഥ്വി രാജിനെയൊ നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ തെരഞ്ഞെടുപ്പിന് മുൻപേ അമ്മ നീക്കം നടത്തിയിരുന്നെങ്കിലും അവരുടെ ഭാ​ഗത്ത് നിന്ന് വിസമ്മതമാണ് വന്നത്. അന്ന് വിസമ്മതിച്ചവർ ഇന്നത്തെ സാഹചര്യത്തിൽ നേതൃനിരയിലേക്ക് വരുമോ എന്നതും നോക്കികാണേണ്ട ഒന്നാണ്.

അന്വേഷണത്തിന് ഏഴംഗ സംഘം

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങൾ അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ. ക്രൈം എഡിജിപി നേതൃത്വം നൽകുന്ന സംഘത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. നാല് വനിതാ അംഗങ്ങൾ ഉൾപ്പടെ ഏഴ് അംഗങ്ങളായിരിക്കും സംഘത്തിലുണ്ടായിരിക്കുക. വിഷയത്തിൽ തീരുമാനമെടുക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തിരുന്നു.

വിഷയത്തിലുള്ള പരാതികളും വെളിപ്പെടുത്തലുകളും സംബന്ധിച്ച് അന്വേഷിക്കാൻ പോലീസ് ഐജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിൽ ഉയർന്ന വനിതാ പോലീസ് ഓഫീസർമാർ ഉൾപ്പെടുന്ന സംഘത്തേയാണ് നിയോഗിച്ചത്. എഡിജിപി വെങ്കിടേഷാണ് സംഘത്തിന് നേതൃത്വം നൽകുന്നത്. എസ് അജിത ബീഗം, മെറിൻ ജോസഫ്, ജി പൂങ്കുഴലി, ഐശ്വര്യ ഡോങ്ക്‌റേ, അജിത്ത് വി, എസ് മധുസൂദനനൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.