5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Singer Angie Stone: ഗായിക ആൻജി സ്റ്റോൺ വാഹനാപകടത്തിൽ മരിച്ചു

Singer And Actress Angie Stone Passes Away: മൂന്ന് തവണ ഗ്രാമിപുരസ്‌കാരത്തിന് നാമനിർദ്ദേശം ലഭിച്ച ഗായികയാണ് ആൻജി സ്റ്റോൺ. 2004 ൽ 'സ്‌റ്റോൺ ആന്റ് ലൗ' എന്ന ആൽബത്തിന് എഡിസൺ പുരസ്‌കാവും ​ഗായിക സ്വന്തമാക്കിയിട്ടുണ്ട്. ഷുഗർ ഹിൽ റെക്കോർഡ്‌സിൽ ഒപ്പുവച്ച ആദ്യത്തെ വനിതാ ഗ്രൂപ്പായ ദി സീക്വൻസിലെ ഏറ്റവും പ്രിയപ്പെട്ട അംഗങ്ങളിൽ ഒരാളാണ് ആൻജി.

Singer Angie Stone: ഗായിക ആൻജി സ്റ്റോൺ വാഹനാപകടത്തിൽ മരിച്ചു
ഗായിക ആൻജി സ്റ്റോൺImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 02 Mar 2025 15:06 PM

ന്യൂയോർക്ക്: ‘ദ ആർട്ട് ഓഫ് ലൗ ആന്റ് വാർ, ‘വിഷ് ഐ ഡിഡ് നോട്ട് മിസ്സ് യു’ തുടങ്ങിയ ഹിറ്റ് ​ഗാനങ്ങളിലൂടെ പ്രശസ്തയായ ഗായികയും അഭിനേത്രിയുമായി ആൻജി സ്റ്റോൺ (Angie Stone) അന്തരിച്ചു. അലബാമയിൽ വച്ചുണ്ടായ വാഹനാപകടത്തിലാണ് ആൻജി സ്റ്റോണിൻ്റെ മരണം. അറ്റ്‌ലാന്റയിൽ ഒരു സംഗീതപരിപാടി അവതരിപ്പിക്കാൻ ഗായകസംഘത്തോടൊപ്പം പോകവെയാണ് അപകടമുണ്ടായത്. മകൾ ഡയമണ്ട് സ്‌റ്റോൺ മരണ വാർത്ത സ്ഥിരീകരിച്ചു.

മൂന്ന് തവണ ഗ്രാമിപുരസ്‌കാരത്തിന് നാമനിർദ്ദേശം ലഭിച്ച ഗായികയാണ് ആൻജി സ്റ്റോൺ. 2004 ൽ ‘സ്‌റ്റോൺ ആന്റ് ലൗ’ എന്ന ആൽബത്തിന് എഡിസൺ പുരസ്‌കാവും ​ഗായിക സ്വന്തമാക്കിയിട്ടുണ്ട്. ഷുഗർ ഹിൽ റെക്കോർഡ്‌സിൽ ഒപ്പുവച്ച ആദ്യത്തെ വനിതാ ഗ്രൂപ്പായ ദി സീക്വൻസിലെ ഏറ്റവും പ്രിയപ്പെട്ട അംഗങ്ങളിൽ ഒരാളാണ് ആൻജി.

1961 ഡിസംബർ 18 ന് സൗത്ത് കരോലിനയിലെ കൊളംബിയയിലാണ് ആൻജി സ്റ്റോണിൻ്റെ ജനനം. ക്രിസ്തീയ ഭക്തിഗാനങ്ങളുടെ അവതരണത്തിലൂടെയാണ് കലാരംഗത്തേക്ക് ആൻജിയ എത്തുന്നത്. പിന്നീട് സ്‌കൂൾ സുഹൃത്തുക്കൾക്കൊപ്പം ‘ദ സ്വീക്വൻസ്’ എന്ന സംഗീത ബാൻഡ് ആരംഭിക്കുകയായിരുന്നു.

1984-ൽ സഹപ്രവർത്തകനായ റോഡ്‌നി സ്‌റ്റോണിനെ ആൻജിയ വിവാഹം ചെയ്തു. ഈ ബന്ധത്തിലുള്ള മകളാണ് ഡയമണ്ട് സ്‌റ്റോൺ. മകളുടെ ജനനത്തിന് ശേഷം ആൻജിയ റോഡിനി സ്‌റ്റോണുമായി വേർപിരിഞ്ഞു. പിന്നീട് 1990-ൽ ഗായകൻ ഡി ആഞ്‌ലോയുമായി ആൻജി സ്റ്റോൺ പ്രണയത്തിലായി. ഈ ബന്ധത്തിൽ ഇരുവർക്കും ഒരു മകനുണ്ട്.