Amaran OTT: കാത്തിരിപ്പിനൊടുവില്‍ ശിവകാർത്തികേയൻ ചിത്രം ‘അമരൻ’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

Amaran OTT Release: പ്രേക്ഷക പ്രീതിയും, നിരൂപക പ്രശംസയും ഒരുപോലെ നേടിയ ചിത്രം ഒടുവിൽ നമ്മുടെ സ്വീകരണ മുറികളിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു.

Amaran OTT: കാത്തിരിപ്പിനൊടുവില്‍ ശിവകാർത്തികേയൻ ചിത്രം അമരൻ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

'അമരൻ' പോസ്റ്റർ (Image Credits: Sivakarthikeyan Instagram, Sony Pictures Films Instagram)

Updated On: 

23 Nov 2024 19:48 PM

ശിവകാർത്തികേയനെ നായകനാക്കി രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് ‘അമരൻ’. ഒക്ടോബർ 31-ന് ദീപാവലി റിലീസായാണ് ചിത്രം പുറത്തിറങ്ങിയത്. തുടക്കത്തിൽ 28 ദിവസങ്ങൾക്ക് ശേഷം ചിത്രം ഒടിടിയിൽ എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും, അപ്രതീക്ഷിത വിജയത്തെ തുടർന്ന് റിലീസ് നീട്ടിവെക്കുകയായിരുന്നു. പ്രേക്ഷക പ്രീതിയും, നിരൂപക പ്രശംസയും ഒരുപോലെ നേടിയ ചിത്രം ഒടുവിൽ നമ്മുടെ സ്വീകരണ മുറികളിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു.

‘അമരൻ’ഒടിടി

ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്ഫ്ലിക്സ് ആണ്. ഡിസംബർ അഞ്ച് മുതൽ ചിത്രം നെറ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. ഒടിടി റിലീസിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിച്ചേരാനാണ് ശ്രമിക്കുന്നത്.

‘അമരൻ’ ബോക്സ്ഓഫീസ്

‘അമരൻ’ ഇതിനോടകം 300 കോടി ക്ലബ്ബിൽ ഇടം നേടി കഴിഞ്ഞു. റിലീസ് ചെയ്ത് ആദ്യദിനം തന്നെ 21.4 കോടി കളക്ഷൻ നേടിയിരുന്നു. വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം തമിഴ്നാട്ടിൽ നിന്ന് മാത്രം ഇതുവരെ നേടിയത് 136.75 കോടിയാണ്.

ALSO READ: അങ്ങനെ ഒരു വർഷത്തിന് ശേഷം ഒരു ദുൽഖർ ചിത്രം ഒടിടിയിലേക്ക് വരുന്നു; ലക്കി ഭാസ്കർ എന്ന്, എപ്പോൾ, എവിടെ കാണാം?

‘അമരൻ’ സിനിമയുടെ അണിയറപ്രവർത്തകർ

ഭീകരർക്കെതിരെ പോരാടി വീരമൃത്യു വരിച്ച സൈനികൻ മേജർ മുകുന്ദ് വരദരാജൻ്റെ യഥാർത്ഥ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമാണ് ‘അമരൻ’. വരദരാജനായി ശിവകാർത്തികേയൻ വേഷമിട്ടപ്പോൾ ഭാര്യ ഇന്ദു റെബേക്ക വര്ഗീസായി എത്തിയത് നടി സായ് പല്ലവിയാണ്. ശിവകാർത്തികേയന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ‘അമരൻ’. ഭുവൻ അറോറ, രാഹുൽ ബോസ്, ശ്രീകുമാർ, വികാസ് ബംഗർ, ഉമൈർ ലതീഫ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.

രാജ് കുമാർ പെരിയസാമി സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യ എന്നിവർ ചേർന്നാണ്. ചിത്രത്തിന് സംഗീതം ഒരുക്കിയത് ജി വി പ്രകാശ് കുമാർ ആണ്. സിനിമ പോലെ തന്നെ ഇതിലെ ഓരോ പാട്ടുകളും പ്രേക്ഷകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് സി എച്ച് സായി ആണ്. ആർ കലൈവാനൻ എഡിറ്റിംഗ് കൈകാര്യം ചെയ്തു. ചിത്രത്തിന്റെ വിതരണം നിർവഹിച്ചത് റെഡ് ജയ്ൻറ്റ് മൂവീസ് ആണ്.

Related Stories
Suhasini: ‘സിനിമ മേഖല മറ്റ് മേഖലകളിൽ നിന്നും വ്യത്യസ്തമാണ്, നമ്മുടെ അവസ്ഥ പലരും മുതലെടുക്കും’; സുഹാസിനി
V Winter Ahead: പട്ടാളത്തിൽ ആണെങ്കിലും പാട്ടിന് മുടക്കം വരില്ല; ബിടിഎസ് വിയുടെ ‘വിന്റർ അഹെഡ്’ വരുന്നു
Marco Movie Song: ‘ഡാബ്സിയുടെ ശബ്ദം വേണ്ട; സന്തോഷ് വെങ്കി പാടണം’; ബ്ലഡിന്റെ പുതിയ വീഡിയോ പുറത്തുവിട്ട് മാർക്കോ ടീം
AR Rahman: ‘വീഡിയോകൾ 24 മണിക്കൂറിനകം നീക്കണം; ഇല്ലെങ്കിൽ നിയമ നടപടി’; യുട്യൂബ് ചാനലുകൾക്ക് വക്കീൽ നോട്ടീസ് അയച്ച് എആർ റഹ്മാൻ
Hello Mummy Movie: എങ്ങും മമ്മി മാനിയ! പ്രേക്ഷക ഹൃദയങ്ങളിൽ ഭീതിയും ചിരിയുടെ ഓളവും തീർത്ത് ‘ഹലോ മമ്മി’
Actor Bala: ‘കോകിലയ്ക്ക് പല സംശയങ്ങളും പേടിയും ഉണ്ടായിരുന്നു; വൈക്കത്ത് വന്നപ്പോൾ അതെല്ലാം മാറി; പുതിയ വീട്ടിലേക്ക് ആരെയും ക്ഷണിക്കില്ല’; ബാല
സ്‌ട്രെസ് കുറയ്ക്കണോ? ഇക്കാര്യങ്ങൾ ചെയ്യൂ...
എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
മുടികൊഴിച്ചിൽ കുറയ്ക്കണോ? കരിഷ്മ തന്നയുടെ ടിപ്സ് പരീക്ഷിച്ചു നോക്കൂ
ഐപിഎൽ ഭാഗ്യം കാത്ത് മലയാളി താരങ്ങൾ