5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Amaran Movie: ‘അമരൻ’ പ്രദർശിപ്പിച്ച തിയേറ്ററിലേക്ക് പെട്രോൾ ബോംബ് ആക്രമണം; സംഭവം തിരുനെൽവേലിയിൽ

Petrol Bomb Attack In Threatre: അമരന്റെ പ്രദർശനത്തിനെതിരെ കഴിഞ്ഞ ദിവസം ഇവിടെ എസ്ഡിപിഐ പ്രതിഷേധിച്ചിരുന്നു. ചിത്രത്തിൽ കശ്മീർ ജനതയെ തീവ്രവാദികളായി ചിത്രീകരിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം. തമിഴ്‌നാട്ടിലുടനീളം അമരൻ സിനിമ പ്രദർശിപ്പിക്കുന്ന മിക്ക തിയേറ്ററുകൾക്ക് മുന്നിലും എസ്ടിപിഐ പ്രതിഷേധം നടത്തിയിരുന്നു.

Amaran Movie: ‘അമരൻ’ പ്രദർശിപ്പിച്ച തിയേറ്ററിലേക്ക് പെട്രോൾ ബോംബ് ആക്രമണം; സംഭവം തിരുനെൽവേലിയിൽ
Image Credits: Social Media
neethu-vijayan
Neethu Vijayan | Published: 16 Nov 2024 12:20 PM

ചെന്നൈ: ശിവകാർത്തികേയൻ ചിത്രം ‘അമരൻ’ പ്രദർശിപ്പിച്ച തിയേറ്ററിലേക്ക് പെട്രോൾ ബോംബ് ആക്രമണം. തിരുനെൽവേലിയിലെ ഒരു തിയേറ്ററിലാണ് സംഭവം. അലങ്കാർ തിയേറ്ററിൽ ഇന്ന് പുലർച്ചെ ആണ് സംഭവം. അതേസമയം, ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ബൈക്കിലെത്തിയ രണ്ട് പേരാണ് മൂന്ന് കുപ്പി പെട്രോൾ ബോംബ് തിയ്യേറ്ററിലേക്ക് എറിഞ്ഞത്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.

പുലർച്ചെ ആയതിനാലാണ് വലിയ അപകടം ഒഴിവായത്. സംഭവവുമായി ബന്ധപ്പെട്ട് തിയേറ്റർ ഉടമ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്. അക്രമികൾക്കെതിരെ പോലീസ് തിരച്ചിൽ നടത്തിവരികയാണ്. അതേസമയം, അമരന്റെ പ്രദർശനത്തിനെതിരെ കഴിഞ്ഞ ദിവസം ഇവിടെ എസ്ഡിപിഐ പ്രതിഷേധിച്ചിരുന്നു.

ചിത്രത്തിൽ കശ്മീർ ജനതയെ തീവ്രവാദികളായി ചിത്രീകരിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം. തമിഴ്‌നാട്ടിലുടനീളം അമരൻ സിനിമ പ്രദർശിപ്പിക്കുന്ന മിക്ക തിയേറ്ററുകൾക്ക് മുന്നിലും എസ്ടിപിഐ പ്രതിഷേധം നടത്തിയിരുന്നു.

ദീപാവലി ദിനത്തിൽ റിലീസായ ചിത്രം നിലവിൽ തിയ്യേറ്ററുകളിൽ ഹൗസ് ഫുള്ളായി ഓടിക്കൊണ്ടിരിക്കുകയാണ് ചിത്രം. മേജർ മുകുന്ദ് വരദരാജൻ്റെ സൈനിക ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം. ശിവകാർത്തികേയൻ നായകനാകുന്ന ചിത്രത്തിൽ സായ് പല്ലവിയാണ് നായിക. ഇരുവരും തകർത്തഭിനയിച്ച ചിത്രത്തിന്റെ ആഗോള കളക്ഷൻ അമ്പരപ്പിക്കുന്നതാണ്. വെറും 14 ദിവസങ്ങളിൽ 280 കോടി രൂപയിലധികം നേടിയാതായാണ് റിപ്പോർട്ട്.