5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Amaran Movie : അമരനിൽ മേജർ മുകുന്ദിൻ്റെ ജാതി മറച്ചുവെച്ചു എന്ന് ഒരു വിഭാഗം ആളുകൾ; മറുപടിയുമായി സംവിധായകൻ

Amaran Movie Director Rajkumar Periyasamy : അമരൻ സിനിമയിൽ മേജർ മുകുന്ദ് വരദരാജിൻ്റെ ജാതി മറച്ചുവെച്ചു എന്ന ആരോപണങ്ങളോട് പ്രതികരിച്ച് സംവിധായകൻ രാജ്കുമാർ പെരിയസാമി. ശിവകാർത്തികേയനും സായ് പല്ലവിയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന സിനിമ ബോക്സോഫീസിൽ ഹിറ്റായി കുതിയ്ക്കുകയാണ്.

Amaran Movie : അമരനിൽ മേജർ മുകുന്ദിൻ്റെ ജാതി മറച്ചുവെച്ചു എന്ന് ഒരു വിഭാഗം ആളുകൾ; മറുപടിയുമായി സംവിധായകൻ
അമരൻ (Image Courtesy - Social Media)
abdul-basith
Abdul Basith | Published: 05 Nov 2024 23:42 PM

ശിവകാർത്തികേയൻ – സായ് പല്ലവി എന്നിവർ പ്രധാന താരങ്ങളായി പുറത്തിറങ്ങിയ സിനിമയാണ് അമരൻ. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത സിനിമ ബോക്സോഫീസിൽ കുതിയ്ക്കുകയാണ്. ചിത്രം ഇതിനകം 100 കോടി രൂപയ്ക്ക് മുകളിൽ നേടിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. ഭീകരർക്കെതിരെ പോരാടി വീരമൃത്യു വരിച്ച മലയാളി സൈനികൻ മേജർ മുകുന്ദ് വരദരാജിൻ്റെ കഥയാണ് അമരൻ. ചിത്രത്തിൽ മുകുന്ദിൻ്റെ ജാതി മറച്ചുവെച്ചു എന്ന് ചിലർ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങൾക്ക് സംവിധായകൻ രാജ്കുമാർ പെരിയസാമി ഇപ്പോൾ മറുപടി നൽകിയിരിക്കുകയാണ്.

താൻ ഒരു ഇന്ത്യക്കാരനാണെന്ന് ലോകത്തോട് പറയാൻ ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു മുകുന്ദ് എന്നാണ് അദ്ദേഹത്തിൻ്റെ മാതാപിതാക്കൾ പറഞ്ഞതെന്ന് രാജ്കുമാർ പെരിയസാമി വ്യക്തമാക്കി. തൻ്റെ സർട്ടിഫിക്കറ്റിലും ഇന്ത്യക്കാരൻ, തമിഴ് എന്നിങ്ങനെയാണ് അദ്ദേഹം സൂചിപ്പിച്ചിരുന്നത്. തൻ്റെ ജാതി ഒരിക്കലും അദ്ദേഹം പറഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ മുകുന്ദിൻ്റെ ജാതി പരാമർശിക്കാൻ തനിക്ക് തോന്നിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ചിത്രം ആരംഭിക്കുന്നതിന് മുൻപ് മുകുന്ദിൻ്റെ ഭാര്യ ഇന്ദുവും മുകുന്ദിൻ്റെ മാതാപിതാക്കളും ചില അഭ്യർത്ഥനകൾ മുന്നോട്ടുവച്ചിരുന്നു. മുകുന്ദിനെ അവതരിപ്പിക്കുന്നത് ശക്തമായ തമിഴ് വേരുകളുള്ള ഒരാവണമെന്നതായിരുന്നു അവരുടെ ആവശ്യം. അങ്ങനെയാണ് ശിവകാർത്തികേയനെ താൻ കണ്ടെത്തിയത് എന്നും അദ്ദേഹം സൂചിപ്പിച്ചു.

Also Read : Devara Part 1 OTT : ദേവര പാർട്ട് 1 ഒടിടിയിലേക്കെത്തുക ഈ നാല് ഭാഷയിൽ മാത്രം; റിലീസ് നവംബർ എട്ടിന്

അമരനിൽ മേജർ മുകുന്ദ് വരദരാജായി ശിവകാർത്തികേയനാണ് വേഷമിടുന്നത്. മലയാളിയായ ഭാര്യ ഇന്ദു റബേക്ക വർഗീസിൻ്റെ റോളിൽ സായ് പല്ലവി അഭിനയിച്ചു. ജമ്മു കശ്മീരിലെ 44ആമത് രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയനിൽ ഡെപ്യൂട്ടേഷനിലായിരിക്കെയായിരുന്നു മുകുന്ദിൻ്റെ മരണം. ഭീകരർക്കെതിരെ പോരാടിമരിച്ച മുകുന്ദിന് മരണാനന്തരം അശോക ചക്ര നൽകി രാജ്യം ആദരിച്ചു. തമിഴ്‌നാട്ടിൽ നിന്ന് അശോക ചക്രം ലഭിക്കുന്ന നാലാമത്തെ വ്യക്തിയാണ് മുകുന്ദ് വരരാജൻ.

ശിവകാർത്തികേയൻ്റെയും സായ് പല്ലവിയുടെയും തകർപ്പൻ പ്രകടനങ്ങൾക്കൊപ്പം തിരക്കഥയടക്കമുള്ള സാങ്കേതിക വശങ്ങളെയും സിനിമാസ്വാദകർ പുകഴ്ത്തുന്നുണ്ട്. രാജ്കമൽ ഫിലിംസ് ഇൻ്റർനാഷണൽസിൻ്റെ ബാനറിൽ കമൽ ഹാസനാണ് സിനിമ നിർമിച്ചിരിക്കുന്നത്. സോണി പിക്ചേഴ്സും നിർമാണത്തിൽ ഭാഗമാണ്. ജിവി പ്രകാശ് കുമാറാണ് സംഗീത സംവിധാനം. സിഎച്ച് സായ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു.