Amaran box office: തിയറ്ററില്‍ ‘ശിവ താണ്ഡവം’, പത്ത് ദിവസംകൊണ്ട് 200 കോടി ക്ലബിലെത്തി അമരൻ

‘Amaran’ Box Office Collections : പത്ത് ദിവസം കൊണ്ട് ചിത്രം ആ​ഗോളതലത്തിൽ 200 കോടി കളക്ഷൻ നേടിയിരിക്കുകയാണ്. നിർമാതാക്കളായ രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

Amaran box office: തിയറ്ററില്‍ ശിവ താണ്ഡവം, പത്ത് ദിവസംകൊണ്ട് 200 കോടി ക്ലബിലെത്തി അമരൻ

അമരൻ സിനിമയുടെ പോസ്റ്ററുകൾ (image credits: X)

Published: 

10 Nov 2024 15:19 PM

ബോക്സോഫീസിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ശിവ കാർത്തികേയൻ- സായ് പല്ലവി ചിത്രം അമരൻ. പത്ത് ദിവസം കൊണ്ട് ചിത്രം ആ​ഗോളതലത്തിൽ 200 കോടി കളക്ഷൻ നേടിയിരിക്കുകയാണ്. നിർമാതാക്കളായ രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

ഭീകരർക്കെതിരെ പോരാടി വീരമൃത്യു വരിച്ച മലയാളി സൈനികൻ മേജർ മുകുന്ദ് വരദരാജിൻ്റെ ജീവിത കഥയാണ് ചിത്രത്തിൽ പറയുന്നത്. കഴിഞ്ഞ മാസം 31നാണ് ദീപാവലിയോടനുബന്ധിച്ചാണ് ചിത്രം തീയറ്ററിൽ എത്തിയത്. റിലീസ് ചെയ്ത് ആദ്യദിനം തന്നെ 21.4 കോടി കളക്ഷൻ നേടിയിരുന്നു. വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം തമിഴ്നാട്ടിൽമാത്രം 136.75 കോടിയാണ് ഇതുവരെ വാരിക്കൂട്ടിയത്. പത്താംദിനം 14.50 കോടിയാണ് ചിത്രം സ്വന്തമാക്കിയത്.

 

കമൽഹാസന്റെ രാജ് കമൽ ഫിലിംസാണ് ചിത്രത്തിന്റെ നിർമാണം. തമിഴ്നാട്ടില്‍ നിന്നുള്ള ആര്‍മി ഓഫീസര്‍ മേജര്‍ മുകുന്ദ് വരദരാജന്റെയും ഭാര്യ ഇന്ദു റബേക്കയുടെയും ജീവിതമാണ് ചിത്രത്തിൽ പറയുന്നത്. 2014 ഏപ്രില്‍ 25ന് ദക്ഷിണ കശ്മീരിലെ ഒരു ഗ്രാമത്തില്‍ ഭീകരുമായുള്ള ഏറ്റുമുട്ടലില്‍ മേജര്‍ മുകുന്ദ് വരദരാജന്‍ വീരമൃത്യു വരിക്കുകയായിരുന്നു. മേജർ മുകുന്ദ് വരദരാജായി ശിവകാർത്തികേയൻ എത്തുമ്പോൾ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി എത്തുന്നത് സായി പല്ലവിയാണ്. യുദ്ധമുഖത്തുനിന്ന് ബോക്സോഫീസിലേക്ക് എന്നാണ് ചിത്രത്തിന്റെ നേട്ടം അറിയിച്ചുകൊണ്ട് നിർമാതാക്കളായ രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇതോടെ നടൻ ശിവ കാർത്തികേയന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ വിജയംകൂടിയാവുകയാണ് ചിത്രം.

Also Read-Sai Pallavi: ‘എന്റെ ഹൃദയം ഇല്ലാതെയായി, എന്തൊരു നടിയാണ് നിങ്ങള്‍’; സായി പല്ലവിയെ പ്രംശസിച്ച് ജ്യോതിക

അതേസമയം ചിത്രം മുസ്ലീങ്ങളെയും കശ്മീരികളെയും “നിഷേധാത്മകമായി” ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയും (എസ്ഡിപിഐ) മറ്റ് സംഘടനകളും എതിർപ്പ് ഉന്നയിച്ച് രം​ഗത്ത് എത്തിയിട്ടുണ്ട്. ‘അമരൻ’ ഇസ്‌ലാമോഫോബിയ പ്രോത്സാഹിപ്പിക്കുകയും മുസ്‌ലിം വിരുദ്ധ വികാരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നാരോപിച്ച് രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലിൻ്റെ ഓഫീസിന് പുറത്ത് ഉൾപ്പെടെ ഒന്നിലധികം സ്ഥലങ്ങളിൽ എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു.

Related Stories
Coldplay Concert: ‘ഷോ വേഗം പൂർത്തിയാക്കണം, ബുംറ ബാക് സ്റ്റേജിൽ വന്ന് നിൽപ്പുണ്ട്’; കോൾഡ് പ്ലേ വേദിയിൽ ‘ബുംറ’ തരംഗം
Diya Krishna: ‘ഓസി ഭാ​ഗ്യവതിയാണ്; ഇഷ്ടമുള്ള ഭക്ഷണമെല്ലാം വീട്ടിൽ ഉണ്ടാക്കിക്കൊടുക്കും’; സിന്ധു കൃഷ്ണ
Nandini actor Aman Jaiswal: ‘ഇങ്ങനെ കാണുന്നത് അമന് ഒട്ടും ഇഷ്ടമാകില്ല; പക്ഷേ, എന്നെക്കോണ്ട് കഴിയുന്നില്ല’; അമൻ ജയ്സ്‍വാളിന്റെ വേർപാടിൽ പൊട്ടിക്കരഞ്ഞ് സഹതാരം
Benny P Nayarambalam: ‘മമ്മൂട്ടിയുടെ അമ്മ വേഷം ചെയ്യണമെന്ന് ആ നടിയോട് പറഞ്ഞപ്പോള്‍ അവരുടെ കണ്ണ് നിറഞ്ഞു’
Mammootty-Mohanalal Movie Clash: ജനുവരിയിൽ വരാനിരിക്കുന്നത് ലാലേട്ടൻ-മമ്മുക്ക ‘സ്റ്റാർവാർ’; ബോക്സ് ഓഫീസ് ആര് കീഴടക്കും?
Navas Vallikkunnu: ‘അൻപോട് കണ്മണി’ ഷൂട്ടിങ്ങിനിടെ നടന് കിട്ടിയത് എട്ടിന്റെ പണി; നഷ്ടമായത് 40,000 രൂപ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ