5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Alphonse Puthren: അൽഫോൺസ് പുത്രൻ തിരിച്ചെത്തുന്നു; സംവിധായകനായിട്ടല്ല പകരം അഭിനേതാവായി

Alphonse Puthren Arun Vaiga: അജു വർഗ്ഗീസ്, അഷ്കർ അലി, വിശാഖ് നായർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച്, 2017 ൽ റിലീസ് ചെയ്ത 'ചെമ്പരത്തിപ്പൂ' എന്ന ചിത്രത്തിലൂടെയാണ് അരുൺ വൈഗ സംവിധായകനായും തിരക്കഥാകൃത്തായും അരങ്ങേറ്റം കുറിക്കുന്നത്.

Alphonse Puthren: അൽഫോൺസ് പുത്രൻ തിരിച്ചെത്തുന്നു; സംവിധായകനായിട്ടല്ല പകരം അഭിനേതാവായി
Alphonse Puthren And Arun Vaiga.
neethu-vijayan
Neethu Vijayan | Published: 12 Jul 2024 15:10 PM

അരുൺ വൈഗ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ അൽഫോൺസ് പുത്രൻ (Alphonse Puthren) ഒരിടവേളയ്ക്ക് ശേഷം സിനിമാ രംഗത്തേക്ക് തിരിച്ചുവരുന്നു. എന്നാൽ ഇക്കുറി സംവിധായകനായിട്ടല്ല പകരം അഭിനേതാവായിട്ടാണ് അൽഫോൺസ് എത്തുന്നത്. തന്റെ സംവിധാന ചിത്രമല്ലാത്ത ഒരു സിനിമയിൽ അൽഫോൺസ് അഭിനയിക്കുന്നത് ഇതാദ്യമായാണ്. അരുൺ വൈഗയുടെ (Arun Vaiga) ഒഫീഷ്യൽ ഇൻസ്റ്റഗ്രാം ആകൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോ വഴിയാണ് ഇക്കാര്യം പുറത്തുവന്നത്. വീഡിയോക്ക് താഴെ അരുൺ കുറിച്ച ഹൃദയസ്പർശിയായ വാക്കുകളും പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.

അരുൺ വൈ​ഗയുടെ ഇൻസ്റ്റാ​ഗ്രാം കുറിപ്പ് ഇങ്ങനെ

എനിക്ക് ഏറ്റവും കൂടുതൽ പ്രേമം തോന്നിയ സിനിമയാണ് “ പ്രേമം”. ആ സിനിമ എത്ര തവണ കണ്ടു എന്ന് അറിയില്ല അതിൽ വർക്ക് ചെയ്ത എല്ലാവരെയും പരിചയപ്പെടണം എന്ന് ഒരുപാട് ആഗ്രഹം തോന്നി.. അങ്ങനെ സിജു വിൽസൺ ഭായ് ശബരീഷ് ഭായ് എന്റെ ചങ്ക് വിഷ്ണു ഗോവിന്ദ് ഒക്കെ സുഹ്രുത്തുക്കൾ ആയി. ഇപ്പോ പുതിയ സിനിമയിൽ മ്യൂസിക്ക് ചെയ്യുന്നത് രാജേഷ് മുരുഗേശനും അതും ഒരു ഭാഗ്യം. എഡിറ്റിംഗ് കൊണ്ടും ഡയറക്ഷൻ കൊണ്ടും എന്നെ വിസ്മയിപ്പിച്ച ആ മനുഷ്യനെ മാത്രം കുറെ ശ്രമിച്ചെങ്കിലും പരിചയപ്പെടാൻ പറ്റിയില്ല… അങ്ങനെ ആ ദിവസം വന്നു നിരന്തരമായ എന്റെ ശ്രമത്തിന്റെ ഫലമായി എന്റെ പുതിയ സിനിമയിൽ ഒരു കാമിയോ റോൾ അൽഫോൻസ് പുത്രൻ ഇന്നലെ ചെയ്തു… ആ കാരക്ടർ എഴുതുമ്പോൾ തന്നെ അദ്ദേഹം ആയിരുന്നു മനസ്സിൽ. അങ്ങനെ ഞാൻ ഒരുപാട് ആരാധിക്കുന്ന ആ മാജിക് മെയ്ക്കറിനോടു ഇന്നലെ ആക്ഷന് പറഞ്ഞു.. ആഗ്രഹിച്ച കാര്യങ്ങൾ നമ്മളിലേക്ക് എത്തുമ്പോൾ ഒരു സുഖം അത് വേറെ തന്നെ ആണ്. ഒരുപാട് നാൾ അറിയാവുന്ന ഒരു സുഹൃത്തിനെ പോലെ, ഒരു അനിയനെ പോലെയാണ് അദ്ദേഹം എന്നോട് പെരുമാറിയത് സിനിമയുടെ ഒരുപാട് അനുഭവങ്ങൾ, പുതിയ പുതിയ കാര്യങ്ങൾ അങ്ങനെ കുറെ ഞങ്ങൾ സംസാരിച്ചു.. ഇന്നലത്തെ ദിവസം എങ്ങനെ പോയിരുന്നു എനിക്ക് അറിയില്ല ഏറ്റവും മനോഹരമായ ഒരു ദിവസം തന്നതിന് ഒരുപാട് ഒരുപാട് നന്ദി ചേട്ട.. നേരത്തിനും പ്രേമത്തിനും ഗോൾഡിനും അപ്പുറം ഒരു ഗംഭീര സിനിമയും ആയി ചേട്ടൻ വരട്ടെ അത് ഒരുപാട് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.. വിളിച്ചപ്പോൾ വന്നതിന് ഹൃദയത്തിൽ നിന്നും നന്ദി.. ശേഷം സ്ക്രീനിൽ

 

View this post on Instagram

 

A post shared by Arun Vaiga (@arunvaiga)

2022 ഫെബ്രുവരി 25ന് പുറത്തിറങ്ങിയ സൈജു കുറുപ്പ് ചിത്രം ‘ഉപചാരപൂർവ്വം ഗുണ്ടാജയൻ’ന് ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് അൽഫോൺസ് പുത്രൻ കാമിയോ വേഷത്തിൽ എത്തുന്നത്. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രീയേഷൻസ്, പൂയപ്പിള്ളി ഫിലിംസ്, എന്നീ ബാനറിൽ ആൻ, സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുക. ‘മൈക്ക്’, ‘ഖൽബ്’, ‘ഗോളം’ എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ കൂടിയാണിത്.

ജോണി ആന്റണി, ഇന്ദ്രൻസ്, ഡോ. റോണി, മനോജ് കെ യു, ബിലാൽ മൂസി, സംഗീത, മഞ്ജു പിള്ള, സാരംഗി ശ്യാം, അഖില അനോകി, മെറീസാ ജോസ്, ഡോ. ചാന്ദിനി ശ്രീകുമാർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. റോയിച്ചനായ് ജോണി ആൻ്റണിയും ടോണിയായ് രഞ്ജിത്ത് സജീവും എത്തുന്ന ഈ ചിത്രത്തിൽ ഏകയായ് സാരംഗി ശ്യാമും മൈക്കിളച്ചനായ് ഇന്ദ്രൻസും റോസ്സമ്മയായി മഞ്ജു പിള്ളയും അന്നക്കുട്ടിയായി സംഗീതയും മാധവനായി മനോജ് കെ ജയനും വേഷമിടുന്നു. ഈരാറ്റുപേട്ട, മൂന്നാർ, കൊച്ചി, തിരുവനന്തപ്പുരം, ചെന്നൈ എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

അജു വർഗ്ഗീസ്, അഷ്കർ അലി, വിശാഖ് നായർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച്, 2017 ൽ റിലീസ് ചെയ്ത ‘ചെമ്പരത്തിപ്പൂ’ എന്ന ചിത്രത്തിലൂടെയാണ് അരുൺ വൈഗ സംവിധായകനായും തിരക്കഥാകൃത്തായും അരങ്ങേറ്റം കുറിക്കുന്നത്.