Allu Arjun: അല്ലു അർജുന്റെ വീടിന് നേരേ ആക്രമണം; എട്ട് പേര്‍ അറസ്റ്റില്‍

Allu Arjun's Hyderabad House Vandalised: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുപെട്ട് മരിച്ച യുവതിയുടെ കുടുംബത്തിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് മുദ്രവാക്യം മുഴക്കിയാണ് അക്രമികൾ ഗേറ്റിനുള്ളിലേക്ക് പ്രവേശിച്ചത്.

Allu Arjun: അല്ലു അർജുന്റെ വീടിന് നേരേ ആക്രമണം; എട്ട് പേര്‍ അറസ്റ്റില്‍

നടൻ അല്ലു അർജുൻ

Updated On: 

22 Dec 2024 19:15 PM

ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുന്റെ വീടിന് നേരേ ആക്രമണം. ഹൈദരാബാദിലുള്ള താരത്തിന്റെ വീട്ടിന് നേരെയാണ് ഞായറാഴ്ച വൈകിട്ട് ആക്രണം ഉണ്ടായത്. ഒരു കൂട്ടം യുവാക്കള്‍ വീട്ടിനകത്ത് കയറി ചെടിച്ചട്ടിയടക്കമുള്ളവ തല്ലിത്തകര്‍ക്കുകയായിരുന്നു. കല്ലുകളും തക്കാളിയുമൊക്കെ വലിച്ചെറിഞ്ഞുവെന്നും ജനൽ തകർത്തുവെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. സംഭവം നടക്കുമ്പോൾ അല്ലു വീട്ടിലുണ്ടായിരുന്നില്ല.

പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുപെട്ട് മരിച്ച യുവതിയുടെ കുടുംബത്തിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് മുദ്രവാക്യം മുഴക്കിയാണ് അക്രമികൾ ഗേറ്റിനുള്ളിലേക്ക് പ്രവേശിച്ചത്. ഒസ്മാനിയ യൂണിവേഴ്‌സിറ്റി ജോയിന്റ് ആക്ഷന്‍ കമ്മിറ്റി അംഗങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് ആരോപിക്കുന്നു.

 

Also Read: ‘തെറ്റായ വിവരങ്ങൾ എല്ലായിടത്തും പ്രചരിക്കുന്നു, ഇത് വ്യക്തിഹത്യ ആണ്, ഞാൻ ഒരു റോഡ് ഷോയും നടത്തിയിട്ടില്ല’: അല്ലു അർജുൻ

ഡിസംബര്‍ നാലിന് രാത്രി 11 മണിയോടെ സന്ധ്യാ തിയറ്ററിൽ നടന്ന പ്രീമിയര്‍ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ദില്‍സുഖ്‌നഗര്‍ സ്വദേശിനിയുമായ രേവതി എന്ന യുവതി മരിച്ചത്. അപകടത്തിൽ രേവതിയുടെ മകൻ ശ്രീതേജ് എന്ന് ഒൻപത് വയസകാരന് ​ഗുരുതര പരിക്കേറ്റിരുന്നു. അല്ലു അര്‍ജുന്‍ എത്തിയതറിഞ്ഞ് തടിച്ചുക്കൂടിയ ജനക്കൂട്ടം ഗേറ്റ് തകര്‍ത്തതിനെ തുടര്‍ന്ന് തിക്കിലും തിരക്കിലുംപെട്ടായിരുന്നു അപകടം. തുടർന്ന് കഴിഞ്ഞ ദിവസം വൈകിട്ടോടെ ശ്രീതേജിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണർ സ്ഥിരീകരിച്ചത്. പരിക്ക് ഭേദമാവാന്‍ കുറേനാളുകള്‍ വേണ്ടിവരുമെന്നും കമ്മിഷണര്‍ അറിയിച്ചിരുന്നു. നിലവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടി കഴിയുന്നതെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

സംഭവത്തിൽ പോലീസ് അല്ലു അർജുനെതിരേ ദിവസങ്ങൾക്ക് മുമ്പാണ് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. സംഭവം നടന്ന സന്ധ്യ തിയേറ്ററിലെ ജീവനക്കാരും കേസിലെ പ്രതികളാണ്. ഇതിൽ രണ്ട് ജീവനക്കാരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തു. ഇതിനുപിന്നാലെ അല്ലു അർജുനെ അറസ്റ്റ് ചെയ്തു. കീഴ്ക്കോടതി ജാമ്യം നിഷേധിച്ചതോടെ ഒരു രാത്രി ജയിലിൽ കഴിയേണ്ടിവന്ന അല്ലു അർജുൻ ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങിയതും വാർത്തയിൽ ശ്രദ്ധേയമായിരുന്നു.

അതേസമയം പുഷ്പ 2 പ്രീമിയറിനിടെ ഉണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ശ്രീതേജിന് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുന്നുണ്ട് എന്നും കുട്ടിയുടെ പിതാവിനെ ഓരോ മണിക്കൂറിലും വിളിച്ച് അന്വേഷിക്കുന്നുണ്ടെന്നും താരം പറഞ്ഞിരുന്നു. തനിക്കും അതേ പ്രായത്തിൽ ഒരു കുട്ടിയുണ്ടെന്നും അല്ലു അർജുൻ പറഞ്ഞു. പോലീസിനെ കുറ്റം പറയുന്നില്ല. സംസ്ഥാന സർക്കാർ എപ്പോഴും സിനിമ മേഖലയ്ക്ക് ഒപ്പം നിൽക്കുന്നവരാണെന്നും അല്ലു അർജുൻ പറഞ്ഞു. സംഭവിച്ചത് അപ്രതീക്ഷിമായ അപകടമെന്നും മൂന്ന് വർഷത്തെ അധ്വാനത്തിന്റെ ഫലം കാണാൻ ആണ് തീയറ്ററിൽ എത്തിയത്.തിയറ്ററിൽ സിനിമ കാണാൻ വരുന്നതിന് മുന്നേ തീയറ്റർ ഉടമകൾ അനുമതി തേടിയിരുന്നു എന്ന് അല്ലു അർജുൻ പറഞ്ഞു.

Related Stories
Director Shafi :പ്രിയ സംവിധായകന്‍ ഷാഫിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് നാട്; കബറടക്കം വൈകിട്ട് കലൂര്‍ ജമാഅത്ത് പള്ളിയിൽ
Director Shafi :’ഒരു കഥ ആലോചിക്കുമ്പോൾ റേഷനരിയിലെ കല്ല് മനസ്സിൽ കിടന്നു കടിക്കും; അതാണ് സിനിമയിലെ വിജയ രഹസ്യം’; സംവിധായകൻ ഷാഫി
Director Shafi Passed Away: ചലചിത്ര സംവിധായകൻ ഷാഫി അന്തരിച്ചു
Director Shafi: ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച ‘സൂപ്പർമാൻ’, സംവിധാന മികവിലെ ‘വൺ മാൻ ഷോ’; മലയാള സിനിമയ്ക്ക് ഷാഫി സമ്മാനിച്ചത്
Jaffar Idukki : ‘പണ്ട് സ്വീകരിക്കുമായിരുന്നു, ഇപ്പോള്‍ വാടക ചോദിച്ചുകളയും’ ! ഷൂട്ടിംഗിന് വീടൊക്കെ കിട്ടാന്‍ ബുദ്ധിമുട്ടാണെന്ന് ജാഫര്‍ ഇടുക്കി
Marco OTT : ഒടുവില്‍ തീരുമാനം, മാര്‍ക്കോ ഒടിടി അവകാശം ഈ പ്ലാറ്റ്‌ഫോമിന്? സ്വന്തമാക്കിയത് വമ്പന്‍ തുകയ്ക്ക്‌
അയേണിന്‍റെ കുറവുണ്ടോ? ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ
ടി20യില്‍ ഇന്ത്യയ്ക്ക് വേണ്ടി കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയവര്‍
രണ്ടാം ടി20യിൽ അഭിഷേക് ശർമ്മയില്ല; ടീം ന്യൂസ് ഇങ്ങനെ
മലയാളി തനിമയിൽ കീർത്തി സുരേഷും ആന്റണിയും