5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Allu Arjun Bail: അല്ലു അർജുൻ്റെ ജാമ്യം റദ്ദാക്കും ? ഹൈദരാബാദ് പോലീസിൻ്റെ തീരുമാനം.

Allu Arjun's Bail Update: ജനുവരി 21 വരെയാണ് തെലങ്കാന ഹൈക്കോടതി അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ചത്. ഇത് റദ്ദാക്കാനാണ് പോലീസിൻ്റെ നീക്കം.

Allu Arjun Bail: അല്ലു അർജുൻ്റെ ജാമ്യം റദ്ദാക്കും ? ഹൈദരാബാദ് പോലീസിൻ്റെ തീരുമാനം.
Allu Arjun Bail IssueImage Credit source: Social Media
arun-nair
Arun Nair | Published: 24 Dec 2024 12:24 PM

ഹൈദരാബാദ്: പുഷ്പ 2വിൻ്റെ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലുപ്പെട്ട്  സ്ത്രീ മരിച്ച കേസിൽ നടൻ അല്ലു അർജുൻ്റെ ജാമ്യം റദ്ദാക്കാൻ തെലുങ്കാന പോലീസ്. നേരത്തെ അറസ്റ്റ് ചെയ്ത നടനെ പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു. അതേസമയം കേസിൽ സുപ്രധാന നീക്കത്തിലേക്ക് കടക്കുകയാണ് പോലീസ്. അല്ലു അർജുൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈദരാബാദ് പോലീസ് സുപ്രീം കോടതിയിൽ ഹർജി നൽകുമെന്ന കാര്യത്തിൽ തീരുമാനമായി. ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ജനുവരി 21 വരെയാണ് തെലങ്കാന ഹൈക്കോടതി അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ചത്. ഇത് റദ്ദാക്കാനാണ് പോലീസിൻ്റെ നീക്കം. ജാമ്യ വ്യവസ്ഥയുമായി ബന്ധപ്പെട്ട ഉപാധികൾ താരം ലംഘിച്ചതായാണ് റിപ്പോർട്ട്.

ഡിസംബർ 21-ന് രാത്രി 8-ന് അല്ലു നടത്തിയ വാർത്താസമ്മേളനവും പോലീസിനെ പ്രകോപിപ്പിച്ചതായാണ് സൂചന.  താൻ സന്ധ്യ തിയറ്ററിൽ സിനിമ കാണുമ്പോൾ ഒരു പോലീസുകാരും തൻ്റെ അടുത്തേക്ക് വന്നില്ലെന്നാണ് താരം പറഞ്ഞത്.  സംഭവത്തെ പറ്റി താൻ അറിയുന്നത് പിറ്റേന്നാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. വാർത്ത കേട്ട് തനിക്ക് മാനസിക ബുദ്ധിമുട്ടുണ്ടായതായും അല്ലു വ്യക്തമാക്കിയിരുന്നു. ജാമ്യം കിട്ടിയ ശേഷം കേസുമായി ബന്ധപ്പെട്ട അഭിപ്രായം പ്രകടനം പാടില്ലെന്നാണ്  പോലീസ് നിലപാട്. എന്നാൽ അല്ലു അർജുൻ പ്രസ് മീറ്റ് നടത്തി മുഴുവൻ കേസിനെ കുറിച്ചും സംസാരിച്ചു.. ഇത് നിയമവിരുദ്ധമാണ്. നിയമ വിദഗ്ദരും ഇതേ കാര്യം പറയുന്നുണ്ട്.

ALSO READ: Pushpa 2 Stampede : പുഷ്പ 2 റിലീസിനിടെയുണ്ടായ അപകടം; മരിച്ച യുവതിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നൽകി നിർമാതാക്കൾ

അല്ലു അർജുൻ പറഞ്ഞതെല്ലാം കള്ളമാണെന്ന് തെളിയിക്കുന്ന വീഡിയോകളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. അല്ലു അർജുൻ കുടുംബത്തോടൊപ്പം തിയറ്ററിലേക്ക് പ്രവേശിച്ചതും, തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിക്കുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നു.

നിർണായക തെളിവുകൾ പോലീസ് ശേഖരിക്കുന്നു

സന്ധ്യ തിയറ്ററിന് സമീപത്തെ വീഡിയോ ദൃശ്യങ്ങൾ മാത്രമല്ല സിസിടിവി ദൃശ്യങ്ങളും തെളിവുകളായി പോലീസ് ശേഖരിക്കുന്നതായാണ് റിപ്പോർട്ട്. ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ എല്ലാ തെളിവുകളും  ഉൾപ്പെടുത്താനാണ് പോലീസിൻ്റെ ശ്രമം.  ഇതിനിടയിൽ രാഷ്ട്രീയ ഒത്തു തീർപ്പിനും ഒരു വശത്ത് ശ്രമം നടക്കുന്നുണ്ട്.

അല്ലു അർജുൻ്റെ അമ്മാവൻ ചന്ദ്രശേഖർ റെഡ്ഡി ഗാന്ധിഭവനിലേക്ക് പോയത് കൗതുകമായിരുന്നു. പാർട്ടി ഇൻചാർജ് ദീപദാസ് മുൻഷിയുമായി സംസാരിക്കാൻ ശ്രമിച്ചതായാണ് റിപ്പോർട്ട്. കുറച്ചു നേരം ഇരുവരും ഒരുമിച്ച് സംസാരിച്ചു. അതിനു ശേഷം ഒന്നും പറയാതെ മടങ്ങി. കൂടിക്കാഴ്ച്ച ശ്രമങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ചന്ദ്രശേഖർ തയ്യാറായില്ല. കേസിൽ വരാൻ പോകുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പ്രേക്ഷകരും കാത്തിരിക്കുകയാണ്. അതേസമയം കേസുമായി ബന്ധപ്പെട്ട് മൊഴിനൽകാൻ അല്ലു അർജുൻ ചിക്കടപ്പള്ളി പോലീസ് സ്റ്റേഷനിലെത്തിയിരുന്നു.

Latest News