Arya 2 Re-Release: ഇനിയൊരു മരണം കൂടി വേണ്ട: അല്ലു അർജുന്റെ ‘ആര്യ 2’ റീ-റിലീസിന് സന്ധ്യ തീയേറ്ററിൽ വൻ സുരക്ഷ

Allu Arjun's Arya 2 Re-Released at Sandhya Theatre: സുകുമാർ - അല്ലു അർജുൻ ചിത്രമായ പുഷ്പ 2 റീലീസായപ്പോൾ തിക്കിലും തിരക്കിലും പെട്ട് ഒരു യുവതി മരിക്കുകയും അവരുടെ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തത് സന്ധ്യ തീയേറ്ററിൽ വെച്ചാണ്. അതുകൊണ്ട് തന്നെ വൻ സുരക്ഷാ സംവിധാനങ്ങളോട് കൂടിയാണ് വീണ്ടും ഒരു അല്ലു അർജുൻ ചിത്രം ഇവിടെ പ്രദർശനത്തിനെത്തിയത്.

Arya 2 Re-Release: ഇനിയൊരു മരണം കൂടി വേണ്ട: അല്ലു അർജുന്റെ ആര്യ 2 റീ-റിലീസിന് സന്ധ്യ തീയേറ്ററിൽ വൻ സുരക്ഷ

'ആര്യ 2' പോസ്റ്റർ

nandha-das
Updated On: 

05 Apr 2025 20:40 PM

ഹൈദരാബാദ്: 2009ൽ സുകുമാർ സംവിധാനം ചെയ്ത് അല്ലു അർജുൻ നായകനായെത്തിയ ചിത്രം ‘ആര്യ 2’ വീണ്ടും തീയേറ്ററുകളിലെത്തി. അല്ലു അർജുന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ചിത്രം വീണ്ടും പ്രദർശനത്തിനെത്തിയത്. ഏപ്രിൽ അഞ്ചിനാണ് ചിത്രം റീ-റിലീസായത്. അതേസമയം, ചിത്രത്തിന്റെ റിലീസ് പ്രമാണിച്ച് സന്ധ്യ തീയേറ്ററിൽ വൻ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

16 വർഷങ്ങൾക്ക് ശേഷമാണ് ആര്യ 2 വീണ്ടും റിലീസ് ചെയ്തിരിക്കുന്നത്. അല്ലു അർജുൻ ചിത്രങ്ങൾ സ്ഥിരം റിലീസ് ചെയ്യുന്ന സന്ധ്യ തീയേറ്ററിനെ ഹൈദരാബാദിലെ ഏറ്റവും വലിയ സിംഗിൾ സ്‌ക്രീനായാണ് കണക്കാക്കുന്നത്. സുകുമാർ – അല്ലു അർജുൻ ചിത്രമായ പുഷ്പ 2 റീലീസായപ്പോൾ തിക്കിലും തിരക്കിലും പെട്ട് ഒരു യുവതി മരിക്കുകയും അവരുടെ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തത് ഇവിടെ വെച്ചാണ്. അതുകൊണ്ട് തന്നെ വൻ സുരക്ഷാ സംവിധാനങ്ങളോട് കൂടിയാണ് വീണ്ടും ഒരു അല്ലു അർജുൻ ചിത്രം ഇവിടെ പ്രദർശനത്തിനെത്തിയത്.

തീയേറ്ററിൽ സുരക്ഷയ്ക്കായി 30 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. സിനിമ കാണാനെത്തുന്നവരുടെ വാഹനങ്ങൾ, ബാഗ് എന്നിവയെല്ലാം കർശനമായി പരിശോധിക്കും. പുഷ്പ 2 ചിത്രത്തിന്റെ പ്രീമിയർ ദിവസം ഉണ്ടായ തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ വീണ്ടും ആവർത്തിക്കാതിരിക്കാൻ നോക്കുകയും ചെയ്യും. സാധുവായ ടിക്കറ്റ് ഉള്ളവരെ മാത്രമേ തീയേറ്ററിന് അകത്തേക്ക് പ്രവേശിപ്പിക്കൂ. 2009ൽ സന്ധ്യയിൽ തന്നെയായിരുന്നു ആര്യ 2 റിലീസ് ചെയ്തിരുന്നത്.

ALSO READ: ‘സാരിയുടുത്താൽ പറയും തള്ളച്ചിയെന്ന്, ബിക്കിനിയിട്ടാൽ സംസ്കാരമില്ലാത്തവൾ, എന്ത് ചെയ്താലും പ്രശ്നമാണ്’; സാനിയ അയ്യപ്പൻ

2004ൽ റിലീസായ ‘ആര്യ’ വലിയ വിജയമായതോടെയാണ് അതേ ടീം ‘ആര്യ 2’വുമായി എത്തിയത്. തെലങ്കാന സമരം ശക്തിയാർജിച്ച സമയത്തായിരുന്നു ചിത്രത്തിന്റെ റിലീസ്. അതുകൊണ്ട് ചിത്രത്തിന് ബോക്സ്ഓഫീസിൽ വലിയ നേട്ടം കൈവരിക്കാനായില്ല. എന്നാൽ, ടിവിയിൽ സംപ്രേഷണം ചെയ്ത സമയത്ത് ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കേരളത്തിലും ആര്യ 2വിന് വൻ വരവേൽപ്പായിരുന്നു ലഭിച്ചത്. ചിത്രത്തിലെ ഗാനങ്ങളും സൂപ്പർഹിറ്റായിരുന്നു.

ഓർമ്മ ശക്തിക്ക് മാത്രമല്ല! ബ്രഹ്മി ചായ ശീലമാക്കൂ
ഇവരെ ഒരിക്കലും വീട്ടിൽ കയറ്റരുത്, ചാണക്യൻ പറയുന്നത്...
വേവിച്ച കടല ദിവസവും കഴിക്കുന്നതിന്റെ ഗുണങ്ങൾ അറിയാമോ?
കൊളസ്ട്രോള്‍ നിയന്ത്രിക്കാൻ പച്ചമാങ്ങ