5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pushpa-2 Movie: റിലീസിന് ഇനി ദിവസങ്ങൾ മാത്രം… പുഷ്പ 2വിന് യു/എ സർട്ടിഫിക്കറ്റ്

Pushpa-2 UA certification: നവംബർ 30 (നാളെ) മുതൽ ചിത്രത്തിന്റെ ബുക്കിങ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യ ഭാഗത്തേക്കാൾ വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന'പുഷ്പ 2 ദ റൂളി'ൽ വിദേശ ലൊക്കേഷനുകളും വമ്പൻ ഫൈറ്റ് സീനുകളും ഉണ്ടാകുമെന്നാണ് ട്രെയിലർ നൽകുന്ന പ്രതീക്ഷ. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിർമിക്കുന്നത്.

Pushpa-2 Movie: റിലീസിന് ഇനി ദിവസങ്ങൾ മാത്രം… പുഷ്പ 2വിന് യു/എ സർട്ടിഫിക്കറ്റ്
Pushpa-2 (Image Credits: X)
neethu-vijayan
Neethu Vijayan | Published: 29 Nov 2024 11:16 AM

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുൻ നായകനായി എത്തുന്ന ‘പുഷ്പ 2 ദി റൂൾ’. ഇപ്പോഴിതാ ഡിസംബർ അഞ്ചിന് തിയേറ്ററിലെത്തുന്ന സിനിമയ്ക്ക് സെൻസർ ബോർഡിൽ നിന്ന് യുഎ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ സിനിമയുടെ അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പുഷ്പ 2 തിയേറ്ററുകളിലെത്താൻ ഇനി ഏഴു ദിവസം മാത്രമാണ് ബാക്കിയുള്ളത്.

നേരത്തെ സിനിമയുടെ റൺ ടൈം സംബന്ധിച്ച അപ്ഡേറ്റുകൾ പുറത്തു വന്നിരുന്നു. മൂന്ന് മണിക്കൂർ 21 മിനിറ്റാണ് സിനിമയുടെ ദൈർഘ്യമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അങ്ങനെയെങ്കിൽ, അല്ലു അർജുന്റെ കരിയറിലെ ഏറ്റവും ദൈർഘ്യമേറിയ സിനിമയാകും ഇത്. കൂടാതെ, അനിമലിന് ശേഷം സമീപകാലത്ത് ഒരു ഇന്ത്യൻ ചിത്രത്തിന്റെ ഏറ്റവും ദൈർഘ്യമേറിയ റൺടൈമായി പുഷ്പ 2 മാറുകയും ചെയ്യും. എന്നാൽ ഇതിനെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. മൂന്ന് മണിക്കൂർ 21 മിനിറ്റായിരുന്നു അനിമലിൻ്റേയും റൺ ടൈം.

നവംബർ 30 (നാളെ) മുതൽ ചിത്രത്തിന്റെ ബുക്കിങ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യ ഭാഗത്തേക്കാൾ വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന’പുഷ്പ 2 ദ റൂളി’ൽ വിദേശ ലൊക്കേഷനുകളും വമ്പൻ ഫൈറ്റ് സീനുകളും ഉണ്ടാകുമെന്നാണ് ട്രെയിലർ നൽകുന്ന പ്രതീക്ഷ. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിർമിക്കുന്നത്.

‘ആര്യ’, ‘ആര്യ 2’ , ‘പുഷ്പ’ എന്നീ ചിത്രങ്ങൾക്ക് ശേഷം അല്ലു അർജുനും സുകുമാറും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ‘പുഷ്പ 2 ദി റൂൾ’. ചിത്രം ബോക്സ് ഓഫീസിൽ ആദ്യ ഭാഗത്തേക്കാൾ വലിയ വിജയം നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. സുകുമാർ സംവിധാനം ചെയ്ത ‘പുഷ്പ ദ റൈസ്’ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും സ്വന്തമാക്കിയിരുന്നു. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

കഥ-തിരക്കഥ-സംവിധാനം- സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ- നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സി.ഇ.ഒ- ചെറി, സംഗീതം- ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ- മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ- എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്- ചന്ദ്ര ബോസ്, ബാനറുകൾ- മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്- ശരത്ചന്ദ്ര നായിഡു, പി.ആർ.ഒ- ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിങ്- ഫസ്റ്റ് ഷോ.

Latest News