Pushpa 2: അല്ലു അർജുന്റെ ‘ആർമി’ പ്രയോഗം സൈന്യത്തെ തരംതാഴ്ത്തുന്നു; പുഷ്പ 2 റിലീസ് ചെയ്യാനിരിക്കെ നടനെതിരെ പരാതി

Allu Arjun Army Controversy: മുംബൈയിൽ വെച്ച് നടന്ന പ്രമോഷൻ പരിപാടിക്കിടെ ആയിരുന്നു അല്ലു അർജുൻ ആരാധകരെ 'ആർമി' എന്ന് വിളിച്ചത്.

Pushpa 2: അല്ലു അർജുന്റെ ആർമി പ്രയോഗം സൈന്യത്തെ തരംതാഴ്ത്തുന്നു; പുഷ്പ 2 റിലീസ് ചെയ്യാനിരിക്കെ നടനെതിരെ പരാതി

നടൻ അല്ലു അർജുൻ (Image Credits: Allu Arjun Facebook)

Published: 

01 Dec 2024 19:00 PM

മുംബൈ: പുഷ്പ 2 എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾക്കിടെ ആരാധകരെ ആർമി എന്ന് വിളിച്ച് അഭിസംബോധന ചെയ്തതിന് നടൻ അല്ലു അർജുനെതിരെ പരാതി. ഹൈദരാബാദ് ജവഹർ നഗർ പോലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. സംഭവത്തിൽ, പോലീസിന്റെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. ശ്രീനിവാസ് ഗൗഡ എന്ന വ്യക്തിയാണ് പരാതി നൽകിയത്.

മുംബൈയിൽ വെച്ച് നടന്ന പ്രമോഷൻ പരിപാടിക്കിടെ ആയിരുന്നു അല്ലു അർജുൻ ആരാധകരെ ആർമി എന്ന് വിളിച്ചത്. തന്റെ ആരാധകരെ ആരാധകരായിട്ടില്ല, മറിച്ച് ആർമി ആയിട്ടാണ് താൻ കാണുന്നതെന്നാണ് വാർത്താ സമ്മേളനത്തിനിടെ താരം പറഞ്ഞത്. എന്നാൽ, ആരാധകരെ ഇത്തരത്തിൽ സൈന്യവുമായി താരതമ്യം ചെയുന്നത് അനാദരവാണെന്നാണ് പരാതിയിൽ ശ്രീനിവാസ് ഗൗഡ പറയുന്നത്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ഈ പദം ഉപയോഗിക്കുന്നത് സൈന്യത്തിന്റെ ത്യാഗങ്ങൾ തരം താഴ്ത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പരാതിയിൽ ആരോപിക്കുന്നുണ്ട്.

പുഷ്പ 2-വിന്റെ റിലീസ് അടുത്തിരിക്കെയാണ് ചിത്രത്തിലെ നായകനെതിരെ ഇത്തരം ഒരു വിമർശനം ഉയർന്നിരിക്കുന്നത്. ഇത് സിനിമയുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമോ ഇല്ലയോ എന്നുള്ളത് നോക്കികാണണം. ഡിസംബർ അഞ്ചിനാണ് പുഷ്പയുടെ ആഗോള റിലീസ്.

ലോകം മുഴുവനുമായി ഏകദേശം പന്ത്രണ്ടായിരത്തിലധികം സ്‌ക്രീനുകളിൽ ആണ് അല്ലു അർജുൻ, രശ്‌മിക മന്ദന എന്നിവർ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്ന ചിത്രം പുറത്തിറങ്ങുന്നത്. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി എന്നീ ആറ് ഭാഷകളിലാണ് ചിത്രം എത്തുന്നത്. അടുത്തിടെ പുറത്ത് വന്ന ട്രെയിലറിന് ഇതോടകം വലിയ സ്വീകരണമാണ് സമൂഹ മാധ്യമത്തിൽ നിന്നും മറ്റും ലഭിച്ചത്.

ALSO READ: റിലീസിന് ഇനി ദിവസങ്ങൾ മാത്രം… പുഷ്പ 2വിന് യു/എ സർട്ടിഫിക്കറ്റ്

അതേസമയം, ‘ആര്യ’, ‘ആര്യ 2’ എന്നീ ചിത്രങ്ങൾക്ക് ശേഷം അല്ലു അർജുനും സുകുമാറും വീണ്ടുമൊന്നിച്ച ചിത്രമാണ് ‘പുഷ്പ ദി റൈസ്’. ചിത്രത്തിന് രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും ആണ് ലഭിച്ചത്. എന്നാൽ, ആദ്യ ഭാഗത്തേക്കാൾ വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന’പുഷ്പ 2: ദ റൂൾ’ വൻ വിജയമാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. ചിത്രത്തിൽ അല്ലു അർജുൻ, രശ്മിക മന്ദന എന്നിവർക്ക് പുറമെ  ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

അതിനിടെ, കഴിഞ്ഞ ദിവസമാണ് ചിത്രത്തിന് സെൻസർ ബോർഡിൽ നിന്ന് യുഎ സർട്ടിഫിക്കറ്റ് ലഭിച്ചത്. സമൂഹ മാധ്യമത്തിലൂടെ സിനിമയുടെ അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. കൂടാതെ, സിനിമയുടെ റൺ ടൈം സംബന്ധിച്ച അപ്‌ഡേറ്റുകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. മൂന്ന് മണിക്കൂർ 21 മിനിറ്റാണ് സിനിമയുടെ ദൈർഖ്യം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അല്ലു അർജുന്റെ കരിയറിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ സിനിമയാകും ഇത്. ചിത്രത്തിന്റെ പ്രീ-ബുക്കിംഗ് നവംബർ 30-ന് ആരംഭിച്ചു.

Related Stories
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല
Johny Walker 2: ‘ജോണി വാക്കർ 2’ ഉടനെ ഉണ്ടാകുമോ? ‘മമ്മൂക്കയോടും ദുൽഖറിനോടും കഥ പറഞ്ഞു’; ജയരാജ് മനസ്സ് തുറക്കുന്നു
Abhishek Bachchan: ’25 വർഷത്തോളമായി ഞാൻ ഒരേ ചോദ്യം കേൾക്കുന്നു, ഭാര്യയുടെ നേട്ടത്തിൽ അഭിമാനമുണ്ട്’; അഭിഷേക് ബച്ചൻ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ