Pushpa 3: ഇവിടം കൊണ്ടൊന്നും അവസാനിക്കില്ല; പുഷ്പയ്ക്ക് മൂന്നാം ഭാഗവുമുണ്ട്, പോസ്റ്റുമായി റസൂൽ പൂക്കുട്ടി
Pushpa 3 The Rampage: ഡിസംബർ അഞ്ചിനാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കാനൊരുങ്ങുകയാണ് പുഷ്പ 2 ദ റൂൾ. മൂന്ന് മണിക്കൂർ 15 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. എന്നാൽ പുഷ്പരാജിന്റെ ജൈത്രയാത്ര പുഷ്പ 2വിലും അവസാനിക്കുന്നില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അല്ലു അർജുൻ നായകനായെത്തുന്ന പുഷ്പ 2 നാളെ തിയേറ്ററുകൾ കൈയ്യടക്കാൻ ഇരിക്കെ ആരാധകരെ ആവേശത്തിലാക്കി പുഷ്പ സിനിമയുടെ പുതിയ വാർത്ത. പുഷ്പരാജിന്റെ ജൈത്രയാത്ര പുഷ്പ 2വിലും അവസാനിക്കുന്നില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പുഷ്പ 2 ദ് റൂളിനു പിന്നാലെ പുഷ്പ 3യും ഉണ്ടായേക്കും എന്ന സൂചനയാണ് സോഷ്യൽ മീഡിയലൂടെ ആളിപ്പടരുന്നത്. പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച്, പുഷ്പ 3 ദ് റാംപേജ് എന്നാകും മൂന്നാം ഭാഗത്തിന്റെ പേര്.
ഡിസൈനർ റസൂൽ പൂക്കുട്ടിയാണ് എക്സിലൂടെ ഇതുമായി ബന്ധപ്പെട്ട പോസ്റ്റ് പങ്കുവച്ചത്. ചിത്രത്തിൽ റസൂലും മറ്റ് അണിയറ പ്രവർത്തകരെയും കാണാം. എന്നാൽ ആ പോസ്റ്റ് ഉടൻ തന്നെ നീക്കം ചെയ്യുകയും ചെയ്തു. പക്ഷേ അപ്പോഴേക്കും പോസ്റ്റ് വൈറലായിക്കഴിഞ്ഞിരുന്നു. മുമ്പ് പുഷ്പ 3യുമായി ബന്ധപ്പെട്ട് നടൻ വിജയ് ദേവരകൊണ്ട പുറത്തുവിട്ട പോസ്റ്റും ഇപ്പോൾ വൈറലാകുന്നുണ്ട്.
ALSO READ: ബോക്‌സോഫീസ് തകര്‍ക്കാന്‍ പുഷ്പ 2; അഡ്വാന്‍സ് ബുക്കിംഗിന്റെ ആദ്യ ദിനം തന്നെ വാരിക്കൂട്ടിയത് കോടികള്‍
ഡിസംബർ അഞ്ചിനാണ് (നാളെ) ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കാനൊരുങ്ങുകയാണ് പുഷ്പ 2 ദ റൂൾ. മൂന്ന് മണിക്കൂർ 15 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. ഇ ഫോർ എന്റർടെയ്ൻമെന്റ്‌സാണ് രണ്ടാം ഭാഗം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. സുകുമാർ സംവിധാനം ചെയ്ത ‘പുഷ്പ ദ റൈസ്’ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും സ്വന്തമാക്കിയിരുന്നു.
‘പുഷ്പ ദ റൂൾ’ ഇതിൻറെ തുടർച്ചയായെത്തുമ്പോൾ സകല റെക്കോർഡുകളും കടപുഴകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രം റിലീസാവാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയും രണ്ടാം ഭാഗത്തിൽ എന്തൊക്കെ ട്വിസ്റ്റും ടേണും സംഭവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ബുക്കിംഗ് കളക്ഷൻ
ചിത്രത്തിൻ്റെ അഡ്വാൻസ് ബുക്കിംഗ് കളക്ഷൻ ആദ്യ ദിവസം 30 കോടി രൂപയിൽ എത്തിയെന്ന് ഫിലിം ട്രേഡ് ട്രാക്കർ സാക്നിൽക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബാഹുബലി 2, കെജിഎഫ് ചാപ്റ്റർ 2, പത്താൻ തുടങ്ങിയ ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് ഓപ്പണിംഗ് റെക്കോർഡുകൾ തകർക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ചിത്രത്തിന്റെ തെലുങ്ക് 2-ഡി പ്രദര്‍ശനങ്ങള്‍ക്കുള്ള പരമാവധി ടിക്കറ്റുകളും വിറ്റതായി ഡിസംബർ 2 ന് രാവിലെ 10 മണി വരെയുള്ള ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 10,65,25,250 രൂപയാണ് ഇതിലൂടെ നേടിയത്.
2,774 ഷോകളോടെ ഇതുവരെ 2,77,542 ടിക്കറ്റുകൾ വിറ്റുവെന്നാണ് റിപ്പോര്‍ട്ട്. പുഷ്പ 2 ൻ്റെ ഹിന്ദി കളക്ഷൻ 2 ഡി, 3ഡി പ്രദര്‍ശനങ്ങളില്‍ യഥാക്രമം 7 കോടി രൂപയും (7,61,23,954) 2.5 കോടി രൂപയും (2,54,31,819) നേടി. മലയാളം പതിപ്പിന് (2ഡി സ്‌ക്രീനിംഗ്) 46.69 ലക്ഷം രൂപയാണ് കിട്ടിയതെന്നാണ് റിപ്പോര്‍ട്ട്. തമിഴ്, കന്നഡ കളക്ഷനുകളും കൂടി കണക്കിലെടുക്കുമ്പോള്‍ അഡ്വാന്‍സ് ബുക്കിംഗ് 31.57 കോടി രൂപയിലെത്തി (ബ്ലോക്ക് ടിക്കറ്റുകള്‍ ഉള്‍പ്പെടെ). ഐമാക്‌സ് 2ഡി, 3ഡി ഫോര്‍മാറ്റിലും വന്‍ വില്‍പനയാണ് രേഖപ്പെടുത്തിയത്.