Pushpa 2 Stampede : പുഷ്പ 2 റിലീസിനിടെയുണ്ടായ അപകടം; ചികിത്സയില്‍ കഴിയുന്ന കുട്ടിക്ക് രണ്ട് കോടി ധനസഹായം പ്രഖ്യാപിച്ച് അല്ലു അരവിന്ദ്
Pushpa Filmmakers Announce 2 Crore aid to Sri Tej : ശ്രീ തേജയുടെ കുടുംബത്തിന് നിര്‍മാതാക്കള്‍ 50 ലക്ഷം രൂപ ധനസഹായം കൈമാറിയിരുന്നു. ആശുപത്രിയിലെത്തി നിർമ്മാതാവ് നവീൻ യെർനേനിയാണ് കുടുംബത്തിന് ചെക്ക് കൈമാറിയത്. കുട്ടിയുടെ അമ്മയുടെ മരണത്തിലുള്ള ദുഃഖം അദ്ദേഹം പങ്കുവച്ചു. വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് കുടുംബത്തെ സഹായിക്കുന്നതിനാണ് യുവതിയുടെ ഭര്‍ത്താവിന് ധനസഹായം നല്‍കിയതെന്ന് നവീൻ യെർനേനി
പുഷ്പ 2-ന്റെ റിലീസ് ദിനത്തില്‍ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ എട്ട് വയസുകാരന് നടൻ അല്ലു അർജുൻ്റെ പിതാവും നിർമ്മാതാവുമായ അല്ലു അരവിന്ദ് രണ്ട് കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ പരിക്കേറ്റ കുട്ടിയുടെ അമ്മ മരിച്ചിരുന്നു. എട്ട് വയസുകാരനായ ശ്രീ തേജ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില മോശമായിരുന്നെങ്കിലും ഇപ്പോള്‍ മെച്ചപ്പെട്ട് വരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കുട്ടി ചികിത്സയില്‍ കഴിയുന്ന സ്വകാര്യ ആശുപത്രി മുതിർന്ന നിർമ്മാതാവ് ദിൽ രാജു ഉൾപ്പെടെയുള്ളവർ സന്ദർശിച്ചു. ഡോക്ടര്‍മാരുമായി അല്ലു അരവിന്ദ് കൂടിക്കാഴ്ച നടത്തി. കുട്ടി സുഖം പ്രാപിക്കുന്നതിലും, ഇപ്പോള്‍ തനിയെ ശ്വസിക്കാന്‍ കഴിയുന്നതിലും അദ്ദേഹം ആശ്വാസം പ്രകടിപ്പിച്ചു.
“ശ്രീ തേജ എന്ന കുട്ടി സുഖം പ്രാപിച്ചു വരുന്നു. ഇപ്പോള്‍ കുട്ടി വെൻ്റിലേറ്ററിലില്ല. ഞങ്ങള്‍ രണ്ട് കോടി രൂപ നല്‍കും. തെലങ്കാന ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ചെയർമാൻ ദിൽ രാജു മുഖേന ഞങ്ങൾ ഈ പണം നൽകും”-അല്ലു അരവിന്ദ് പറഞ്ഞു. അല്ലു അര്‍ജുന്‍ ഒരു കോടി രൂപ, മൈത്രി മൂവി മേക്കേഴ്‌സ് 50 ലക്ഷം രൂപ, സംവിധായകന്‍ സുകുമാര്‍ 50 ലക്ഷം രൂപ എന്നിങ്ങനെയാണ് ധനസഹായം നല്‍കുന്നത്.
നിയമപ്രശ്‌നങ്ങള്‍ മൂലം കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ലെന്നും, പൊലീസ് അനുമതിയോടെ 10 ദിവസം മുമ്പ് കുട്ടിയെ കണ്ടിരുന്നുവെന്നും അല്ലു അരവിന്ദ് വിശദീകരിച്ചു. മകന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് കുട്ടിയുടെ പിതാവ് ഭാസ്‌കറും പറഞ്ഞു. പൂര്‍ണമായി സുഖം പ്രാപിക്കാന്‍ സമയമെടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also : അല്ലു അർജുൻ്റെ ജാമ്യം റദ്ദാക്കും ? ഹൈദരാബാദ് പോലീസിൻ്റെ തീരുമാനം.
അല്ലു അർജുനിൽ നിന്ന് 10 ലക്ഷം രൂപ ലഭിച്ചിരുന്നു. ചിത്രത്തിൻ്റെ പ്രൊഡക്ഷൻ ടീമിൻ്റെയും തെലങ്കാന സിനിമാറ്റോഗ്രഫി മന്ത്രി കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡിയുടെയും സഹായം ലഭിച്ചിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു. കേസ് പിൻവലിക്കാൻ സമ്മർദം ചെലുത്തിയിട്ടില്ല. സംഭവത്തിൻ്റെ പിറ്റേന്ന് തന്നെ അല്ലു അർജുൻ്റെ ടീം പിന്തുണയുമായി രംഗത്തെത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ ശ്രീ തേജയുടെ കുടുംബത്തിന് നിര്‍മാതാക്കള്‍ 50 ലക്ഷം രൂപ ധനസഹായം കൈമാറിയിരുന്നു. കുട്ടി ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെത്തി നിർമ്മാതാവ് നവീൻ യെർനേനിയാണ് കുടുംബത്തിന് ചെക്ക് കൈമാറിയത്. കുട്ടിയുടെ അമ്മയുടെ മരണത്തിലുള്ള ദുഃഖം അദ്ദേഹം പങ്കുവച്ചു. വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് കുടുംബത്തെ സഹായിക്കുന്നതിനാണ് യുവതിയുടെ ഭര്‍ത്താവിന് ധനസഹായം നല്‍കിയതെന്ന് നവീൻ യെർനേനി പറഞ്ഞിരുന്നു.
ഡിസംബർ 4ന് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് രേവതി എന്ന സ്ത്രീയാണ് മരിച്ചത്. സന്ധ്യയുടെ മകന്‍ ശ്രീ തേജയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പ്രീമിയർ ഷോയ്ക്ക് എത്തിയ അല്ലു അർജുനെ കാണാന്‍ ആരാധകരുടെ ഉന്തും തള്ളുമുണ്ടായതാണ് അപകടത്തിന് കാരണമായത്. സംഭവത്തില്‍ അല്ലു അര്‍ജുനെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് താരം ജാമ്യം നേടി പുറത്തിറങ്ങി. കേസില്‍ അന്വേഷണം ഇപ്പോഴും തുടരുകയാണ്.