Actor Allu Arjun : ഒരുരാത്രി മുഴുവന്‍ ജയിലില്‍; അത്താഴത്തിന് ചോറും വെജിറ്റബിള്‍കറിയും; അല്ലു അർജുൻ ‘സ്‌പെഷ്യല്‍ ക്ലാസ് ജയില്‍പ്പുള്ളി’

Allu Arjun Arrest: നടനെ 'സ്‌പെഷ്യല്‍ ക്ലാസ് ജയില്‍പ്പുള്ളി' ആയാണ് പരിഗണിച്ചതെന്നാണ് തെലങ്കാന ജയില്‍വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസഥന്‍ പ്രതികരിച്ചത്. അത്താഴത്തിന് ചോറും വെജിറ്റബിള്‍കറിയുമാണ് നടന് നല്‍കിയതെന്നും എന്തെങ്കിലും പ്രത്യേക ആവശ്യമോ സഹായമോ നടന്‍ ചോദിച്ചിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

Actor Allu Arjun : ഒരുരാത്രി മുഴുവന്‍ ജയിലില്‍; അത്താഴത്തിന് ചോറും വെജിറ്റബിള്‍കറിയും; അല്ലു അർജുൻ സ്‌പെഷ്യല്‍ ക്ലാസ് ജയില്‍പ്പുള്ളി

അല്ലു അർജുൻ(image credits: PTI)

Published: 

15 Dec 2024 16:55 PM

നാടകീയ സംഭവങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസമായിരുന്നു തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുൻ ജയിൽ മോചിതനായത്. ‘പുഷ്പ 2’ സിനിമയുടെ പ്രീമിയര്‍ ഷോയ്ക്കിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലായിരുന്നു നടന്‍ അല്ലു അര്‍ജുനെ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ചയാണ് നടനെ പോലീസ് സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി അല്ലുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ടെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ തെലങ്കാന ഹൈക്കോടതി നടന് ഇടക്കാലജാമ്യം അനുവദിച്ചു. എന്നാല്‍, ജാമ്യ ഉത്തരവ് കിട്ടാന്‍ വൈകിയതിനാല്‍ വെള്ളിയാഴ്ച രാത്രി താരത്തിന് ജയിലില്‍തന്നെ കഴിയേണ്ടിവന്നിരുന്നു.

ശനിയാഴ്ച രാവിലെയാണ് നടന്‍ ജയില്‍മോചിതനായത്. സുരക്ഷാ കാരണങ്ങളാൽ ചഞ്ചൽഗുഡ ജയിലിന്റെ പിൻ​ഗേറ്റിലൂടെയാണ് താരം പുറത്തേക്കിറങ്ങിയത്. താരം ജയിൽ മോചിതനാകുന്നത് കാത്ത് ആരാധകർ അടക്കം നിരവധി പേർ ജയിൽ പരിസരത്ത് തമ്പടിച്ചതോടെ മെയിൻ ​ഗേറ്റിന് പകരം പിൻ​ഗേറ്റിലൂടെയാണ് താരത്തെ പുറത്തിറക്കിയത്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് അല്ലു അർജുനെ പ്രധാന കവാടത്തിലൂടെ പുറത്തെത്തിക്കേണ്ട എന്ന് തീരുമാനിച്ചത്. ചഞ്ചൽഗുഡ ജയിലിലെ ബാരക്ക് ഒന്നിലാണ് ഒരുരാത്രി മുഴുവന്‍ താരം കഴിഞ്ഞത്. എന്നാൽ ഒരു രാത്രി മുഴുവൻ ജയിലിൽ കഴിഞ്ഞെങ്കിലും നടനെ ‘സ്‌പെഷ്യല്‍ ക്ലാസ് ജയില്‍പ്പുള്ളി’ ആയാണ് പരിഗണിച്ചതെന്നാണ് തെലങ്കാന ജയില്‍വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസഥന്‍ പ്രതികരിച്ചത്. അത്താഴത്തിന് ചോറും വെജിറ്റബിള്‍കറിയുമാണ് നടന് നല്‍കിയതെന്നും എന്തെങ്കിലും പ്രത്യേക ആവശ്യമോ സഹായമോ നടന്‍ ചോദിച്ചിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

Also Read: നാടകീയതകൾക്ക് വിരാമം, ഒടുവിൽ അല്ലു അർജുൻ ജയിൽ മോചിതൻ

‘അദ്ദേഹം തികച്ചും സാധാരണപോലെയായിരുന്നു. വിഷമിച്ചൊന്നും കണ്ടില്ല. ജയിലിലെ സാധാരണ അത്താഴസമയം വൈകിട്ട് 5.30-നാണ്. എന്നാല്‍, വൈകി എത്തിക്കുന്നവര്‍ക്കും ഭക്ഷണം വിളമ്പാറുണ്ട്. നടന്‍ ചോറും വെജിറ്റബിള്‍കറിയുമാണ് കഴിച്ചത്. കോടതിയുടെ ഉത്തരവനുസരിച്ച് നടനെ ‘സ്‌പെഷ്യല്‍ ക്ലാസ് ജയില്‍പ്പുള്ളി’ ആയാണ് കൈകാര്യം ചെയ്തിരുന്നത്”, ജയില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.’സ്‌പെഷ്യല്‍ ക്ലാസ് ജയില്‍പ്പുള്ളി’ക്ക് ജയിലില്‍ പ്രത്യേകമായി കട്ടിലും കസേരയും മേശയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് ലഭ്യമാവുക. അല്ലു അര്‍ജുനെ അതേ കേസിലെ മറ്റുപ്രതികള്‍ക്കൊപ്പം ജയിലിലെ പ്രത്യേകഭാഗത്താണ് താമസിപ്പിച്ചതെന്നും ജയില്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

അതേസമയം അല്ലു അർജുനൊപ്പം ഹെെദരാബാ​ദിലെ സന്ധ്യ തീയറ്റർ ഉടമകളും ജയിൽ മോചിതരായി. തീയറ്ററിന്റെ മാനേജ്‌മെന്‍റ് ഉടമകളായ രണ്ട് പേരാണ് ജയിൽ മോചിതരായത്. യുവതി മരിച്ച സംഭവത്തിൽ ഇവരെയപം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവർക്കും തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് ജയിൽ മോചിതരായത്. സന്ധ്യ തിയേറ്ററിൽ പുഷ്‌പ 2 പ്രീമിയറിനിടെ അല്ലു അർജുൻ വന്നപ്പോഴുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരണപ്പെടുകയും മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തിരുന്നു. സംഭവത്തെ തുടർന്ന് യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിൽ സന്ധ്യ തിയേറ്റർ മാനേജ്‌മെന്റ്, അല്ലു അർജുൻ, താരത്തിന്റെ സുരക്ഷാ സംഘം എന്നിവർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഈ കേസിലാണ് താരത്തിനെതിരെ നടപടി എടുത്തത്.

Related Stories
Ustad Zakir Hussain: തബല മാന്ത്രികന്‍ ഉസ്‌താദ് സാക്കിർ ഹുസൈൻ അന്തരിച്ചു
Kalidas Jayaram: തണുത്തുറയ്ക്കുന്ന ഫിന്‍ലന്‍ഡില്‍ കാളിദാസിനും തരിണിക്കും ഹണിമൂണ്‍; അവധിക്കാലം ആഘോഷിച്ച് താരകുടുംബം
Keerthy Suresh: വൈറ്റ് ഗൗണിൽ ക്രിസ്ത്യൻ വധുവായി കീർത്തി സുരേഷ്; ചിത്രങ്ങൾ വൈറൽ
Aishwarya Lekshmi: ഫ്‌ളാറ്റില്‍ അറ്റക്കുറ്റപ്പണിയ്ക്ക് വന്നയാള്‍ വൈകീട്ട് വന്നത് ഒരു കൂട്ടം ആളുകളുമായി: ഐശ്വര്യ ലക്ഷ്മി
AMMA: വിവാദങ്ങൾക്കിടയിലും പ്രൗഢിയോടെ താരസംഘടന ‘അമ്മ’! കുടുംബ സം​ഗമം ജനുവരിൽ, നയിക്കാൻ സുരേഷ് ​ഗോപിയും ലാലേട്ടനും മമ്മൂക്കയും
Pushpa 3: പുഷ്പ 3 : വില്ലനായി എത്തുന്നത് വിജയ് ദേവരകൊണ്ടയോ? അഭ്യൂഹങ്ങളോട് പ്രതികരിച്ച് രശ്മിക മന്ദാന
തൈറോയ്ഡ് ഉള്ളവർ ഇവ കഴിക്കല്ലേ; പണി കിട്ടും
മുടിയുടെ ആരോ​ഗ്യത്തിന് ബെസ്റ്റ് വാൾനട്ടോ ബദാമോ?
യാത്രയ്ക്കിടെ ഛർദിയോ? തടയാൻ വഴിയുണ്ട്
2024ല്‍ മാതാപിതാക്കളായ സെലിബ്രിറ്റികൾ