5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pushpa 2: The Rule Reviews: ‘സൈബറിടത്താകെ ഫഫ ഷോ; പുഷ്പരാജ് കസറി’; ആദ്യ ഷോയിൽ മികച്ച പ്രതികരണം

Pushpa 2: The Rule Reviews: ഫഹദിന്റെ ഭൻവർ സിംഗ് ഷെഖാവത്താണ് പ്രേക്ഷകരുടെ ചര്‍ച്ചാ വിഷയം. നായകനെക്കാളും മികച്ച പ്രകടനം ഫഹദിന്‍റെതാണെന്നും ‘ഫഹദ് ഗാരു’ ഹീറോ ആണെന്നും, എന്നാ നടിപ്പ് , എന്നിങ്ങനെ പോകുന്നു ആദ്യ റിവ്യു

Pushpa 2: The Rule Reviews: ‘സൈബറിടത്താകെ ഫഫ ഷോ; പുഷ്പരാജ് കസറി’; ആദ്യ ഷോയിൽ മികച്ച പ്രതികരണം
പുഷ്പ 2 പോസ്റ്റർ‌ (image credits: social media)
sarika-kp
Sarika KP | Updated On: 05 Dec 2024 08:21 AM

ആരാധകർ ഏറെ കാത്തിരുന്ന അല്ലു അര്‍ജുന്‍-രശ്മിക മന്ദാന ചിത്രം പുഷ്പ 2 ഇന്ന് തീയറ്ററിൽ എത്തി. ആദ്യ ഷോയിൽ മികച്ച പ്രതികരണമാണ് പുറത്ത് വരുന്നത്. തീയറ്ററിനു പുറത്തിറങ്ങിയ പ്രേക്ഷകര്‍ അല്ലു അര്‍ജുന്റെ ഗംഭീര തിരിച്ചുവരവ് എന്നാണ് പറയുന്നത്. ചിത്രത്തിൽ ഫഫ ഷോ ആണെന്നും റിപ്പോർട്ടുണ്ട്. ആന്ധ്ര പ്രദേശില്‍ പുലര്‍ച്ചെ ഒരു മണിക്കായിരുന്നു ആദ്യ പ്രദര്‍ശനം നടന്നത്. കേരളത്തില്‍ പുലര്‍ച്ചെ 4 മണിക്കായിരുന്നു ആദ്യ ഷോകള്‍. 3 മണിക്കൂര്‍ 20 മിനിറ്റ് ദൈര്‍ഘ്യമാണ് ചിത്രത്തിന്. ചിത്രം റിലീസായതോടെ വില്ലന്‍ കഥാപാത്രമായി എത്തിയ ഫഹ്ദ് ഫാസിലാണ് സൈബറിടത്താകെ. ഫഹദിന്റെ ഭൻവർ സിംഗ് ഷെഖാവത്താണ് പ്രേക്ഷകരുടെ ചര്‍ച്ചാ വിഷയം. നായകനെക്കാളും മികച്ച പ്രകടനം ഫഹദിന്‍റെതാണെന്നും ‘ഫഹദ് ഗാരു’ ഹീറോ ആണെന്നും, എന്നാ നടിപ്പ് , എന്നിങ്ങനെ പോകുന്നു ആദ്യ റിവ്യുവിന് പിന്നാലെയുള്ള അഭിപ്രായങ്ങള്‍. ഇതിനു പുറമെ ഒരു സാധാരണ തൊഴിലാളിയിൽ നിന്ന് ചന്ദനക്കടത്ത് സംഘത്തിലെ മാസ്റ്റര്‍ ബ്രയിനിലേക്കുള്ള പുഷ്പരാജിന്റെ യാത്ര അല്ലു അർജുൻ ​ഗംഭരീമായി അഭിനയിച്ചുവെന്നും ഇത് താരത്തിന്റെ കരിയറിന്റെ ഉയരങ്ങളിലേക്കുള്ള യാത്ര കൂടിയാണെന്നും പ്രക്ഷകർ വിലയിരുത്തുന്നു.

ചിത്രത്തിന്റെ ആദ്യപകുതി മികച്ചതാണെന്നും ചില സമയങ്ങളിൽ ലാഗിങ് അനുഭവപ്പെട്ടെങ്കിലും സിനിമാറ്റിക് കാഴ്ച നിലനിര്‍ത്താന്‍ സംവിധായകനു സാധിച്ചുവെന്നും പ്രേക്ഷകർ പറയുന്നു. ഫഫയും അല്ലു അര്‍ജുനും തമ്മിലുള്ള ഏറ്റുമുട്ടല്‍ അതിഗംഭീരമെന്നും പ്രേക്ഷകർ വിലയിരുത്തുന്നു. നന്നായി പാക്ക് ചെയ്ത കൊമേര്‍ഷ്യല്‍ സിനിമ എന്ന അഭിപ്രായമാണ് പലരും പങ്കുവച്ചത്. കഥാപാത്രത്തെ അനായാസം ഏറ്റെടുത്ത് അല്ലു മികച്ച ഫോമിലേക്ക് തിരിച്ചെത്തി. വൈല്‍ഡ് ഫയര്‍ എന്റര്‍ടെയിനര്‍ ആണെന്നാണ് സിനിമാ നിരൂപകന്‍ തരണ്‍ ആദര്‍ശ് പറയുന്നത്. മെഗാ ബ്ലോക്ക് ബസ്റ്റര്‍, എല്ലാ അര്‍ഥത്തിലും മികച്ച പടം, സുകുമാറിന്റെ മാജിക്, അല്ലുവിന്റെ മികവ് എന്ന രീതിയിലാണ് തരണിന്റെ അഭിപ്രായം. ബോക്സ് ഓഫീസില്‍ 1000കോടിക്ക് മുകളില്‍ പടം നേടുമെന്നാണ് ആരാധകപ്രതീക്ഷ.

 

 

അതേസമയം ചിത്രം പുറത്തിറങ്ങിയ ദിവസം തന്നെ പലയിടത്തും സംഘർഷാവസ്ഥയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഹെെദരാബാദിൽ പുഷ്പ 2 റിലീസിനോട് അനുബന്ധിച്ചുണ്ടായ സംഘർഷത്തിൽ ഒരു മരണം സ്ഥിരീകരിച്ചിരുന്നു . ഹെെദരാബാദ് സന്ധ്യ തീയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ഹെെദരാബാദ് സ്വദേശിനിയായ യുവതി മരിച്ചത്. ‌ദിൽഷുക്നഗർ സ്വദേശിനി രേവതി (39) യാണ് തീയറ്ററിൽ വച്ച് മരണത്തിന് കീഴടങ്ങിയത്. ഒരു കുട്ടി ഉൾപ്പെടെ രണ്ട് പേർ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ബംഗളൂരുവിൽ ചിത്രം റിലീസിനിടെ സ്‌ക്രീനിന് സമീപത്ത് പോയി തീപ്പന്തം കത്തിക്കുന്ന സംഭവം ഉണ്ടായി. സംഭവത്തിൽ നാല് പേർ പിടിയിൽ. ബംഗളൂരുവിലെ ഉർവശി തീയറ്ററിൽ ഇന്നലെ രാത്രി ഷോയ്ക്കിടെയാണ് സംഭവം നടന്നത്.

Also Read-Pushpa 2: അപ്രതീക്ഷിത അഥിതിയായി അല്ലു അർജുൻ; പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും ‌ഒരു സ്ത്രീ മരിച്ചു; 2 പേര്‍ ​ഗുരുതരാവസ്ഥയിൽ

അതേസമയം കേരളത്തിൽ ‘പുഷ്പ2’ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി മണിക്കൂറുകള്‍ക്കകം രണ്ട് കോടിയിലേറെ പ്രീ സെയിൽസ് നേടിയിരുന്നു. ഇതുവരെ തെലുങ്കിലെ ഒരു താരത്തിനും ലഭിക്കാത്ത ഓപ്പണിംഗാണ് അല്ലു അർജുന് കേരളത്തിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലോകമാകെ 12,000 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കേരളത്തിൽ 500 ലേറെ സ്ക്രീനുകളിൽ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ തുടങ്ങി ഒട്ടനവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. 400 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോർട്ടുകൾ. അതേസമയം, പുഷ്പ 3 വരുമെന്ന് കഴിഞ്ഞ ദിവസം സുകുമാർ അറിയിച്ചിരുന്നു.