Allu Arjun: യുവതി മരിച്ച വിവരം അറിഞ്ഞിട്ടും സിനിമ കാണൽ തുടർന്നു; അല്ലു അർജുനെതിരെ പോലീസ്

Hyderabad Police Against Allu Arjun: തിയേറ്ററിൽ തിക്കിലും തിരക്കിലും ലാത്തിച്ചാർജ് ഉണ്ടായെന്നും യുവതി മരിച്ചെന്നും താരത്തിനെ നേരിട്ട് അറിയിച്ചതാണെന്നും പോലീസ് ആരോപിക്കുന്നു. അർദ്ധരാത്രി വരെ താരം തീയറ്ററിൽ തന്നെ തുടർന്നെന്നാണ് സൂചന. എന്നാൽ നിയന്ത്രണാതീതമായ സ്ഥിതിയാണ് സ്ഥലത്തെന്നും ഉടൻ തന്നെ തിയേറ്ററിൽ നിന്ന് മടങ്ങണമെന്നും താരത്തിൻ്റെ മാനേജരോട് ആവശ്യപ്പെട്ടപ്പോൾ സിനിമ കഴിയട്ടെ എന്നാണ് മറുപടി നൽകിയത്.

Allu Arjun: യുവതി മരിച്ച വിവരം അറിഞ്ഞിട്ടും സിനിമ കാണൽ തുടർന്നു; അല്ലു അർജുനെതിരെ പോലീസ്

അല്ലു അർജുൻ (​Image Credits: PTI)

Published: 

23 Dec 2024 07:15 AM

ഹൈദരബാദ്: പുഷ്പ2 വിന്റെ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ സൂപ്പർതാരം അല്ലു അർജുനെതിരെ (Allu Arjun) തെളിവുകളുമായി തെലങ്കാന പൊലീസ്. വാർത്താ സമ്മേളനത്തിനിടെയാണ് പോലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്. അല്ലു ഉണ്ടായിരുന്ന സന്ധ്യ തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങളുടക്കം പോലീസ് വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടിട്ടുണ്ട്. തിയേറ്ററിൽ തിക്കിലും തിരക്കിലും ലാത്തിച്ചാർജ് ഉണ്ടായെന്നും യുവതി മരിച്ചെന്നും താരത്തിനെ നേരിട്ട് അറിയിച്ചതാണെന്നും പോലീസ് ആരോപിക്കുന്നു. അർദ്ധരാത്രി വരെ താരം തീയറ്ററിൽ തന്നെ തുടർന്നെന്നാണ് സൂചന.

എന്നാൽ നിയന്ത്രണാതീതമായ സ്ഥിതിയാണ് സ്ഥലത്തെന്നും ഉടൻ തന്നെ തിയേറ്ററിൽ നിന്ന് മടങ്ങണമെന്നും താരത്തിൻ്റെ മാനേജരോട് ആവശ്യപ്പെട്ടപ്പോൾ സിനിമ കഴിയട്ടെ എന്നാണ് മറുപടി നൽകിയത്. അല്ലു അർജുനെ കാണാൻ പോലും സമ്മതിച്ചിരുന്നില്ല. കാര്യങ്ങൾ അദ്ദേഹത്തെ അറിയിക്കാമെന്ന് പറഞ്ഞെങ്കിലും അവർ അറിയിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു. പിന്നീട് ഡിജിപി എത്തി 10 മിനിറ്റിനുള്ളിൽ മടങ്ങണമെന്നും വഴിയൊരുക്കി തരാമെന്നും പറഞ്ഞതോടെയാണ് അല്ലു അർജുൻ മടങ്ങാൻ തയ്യാറായതെന്നും എസിപി രമേഷ് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. പുറത്തുപോകുമ്പോൾ ആളുകളെ കാണരുതെന്ന നിർദേശവും താരം പാലിച്ചില്ലെന്ന് പോലീസ് ആരോപിച്ചു.

ദുരന്തത്തിനു ശേഷവും നടൻ കാണികളെ അഭിവാദ്യം ചെയ്യുന്നതും പോലീസ് പുറത്തുവിട്ട ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ യുവതി മരിച്ച വിവരം അറിഞ്ഞത് പിറ്റേദിവസമാണെന്നായിരുന്നു നടൻ സംഭവത്തിന് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞത്. സിനിമാ ഹാളിൽ തിക്കിലും തിരക്കിലും പെട്ടപ്പോൾ അല്ലു അർജുൻ നിയോഗിച്ച ബൗൺസർമാർ ജനക്കൂട്ടത്തെയും പോലീസുകാരെയും തള്ളിമാറ്റാൻ ശ്രമിച്ചുവെന്നും ആരോപണമുണ്ട്. ബൗൺസർമാർ ഡ്യൂട്ടിയിലുള്ള പോലീസിനോട് മോശമായി പെരുമാറിയാൽ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് കമ്മീഷണർ മുന്നറിയിപ്പ് നൽകിയതായും വിവരമുണ്ട്.

ALSO READ: കത്തിക്കയറി പുഷ്പ 2, മുന്നിലുള്ളത് 2000 കോടി കളക്ഷൻ എന്ന കടമ്പ: മൂന്നാം ശനിയാഴ്ച മാത്രം നേടിയത് 25 കോടി

അല്ലു അർജുന് അനുവദിച്ച ഇടക്കാല ജാമ്യത്തിനെതിരെ പോലീസ് അപ്പീൽ നൽകുമോ എന്ന ചോദ്യത്തിന്, അതെല്ലാം അന്വേഷണത്തിൻ്റെ ഭാഗമാണെന്ന് പറഞ്ഞുകൊണ്ട് നേരിട്ട് പ്രതികരിക്കാൻ കമ്മീഷണർ തയ്യാറായില്ല. എന്ത് നടപടി സ്വീകരിക്കുമെന്ന് വരും ദിവസങ്ങളിൽ അറിയുമെന്നും അദ്ദേഹം പറഞ്ഞു.

നടന്റെ വീടിനുനേരെ ആക്രമണം

കഴിഞ്ഞ ദിവസം അല്ലു അർജുൻ്റെ ഹൈദരാബാദിലുള്ള വീടിനുനേരെയുണ്ടായ ആക്രമണത്തിൽ എട്ടു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജൂബിലി ഹിൽസിലെ വീട്ടിൽ അതിക്രമിച്ചു കയറിയ ആളുകളാണ് വീടിനു നേരെ കല്ലെറിഞ്ഞത്. ഒരു കൂട്ടം യുവാക്കൾ വീട്ടിനകത്ത് കയറി ചെടിച്ചട്ടിയടക്കമുള്ളവ തല്ലിത്തകർക്കുകയായിരുന്നു. ഒസ്മാനിയ സർവകലാശാലയിലെ വിദ്യാർഥികൾ എന്ന് അവകാശപ്പെട്ട യുവാക്കളാണ് താരത്തിൻ്റെ വീട്ടിൽ കയറി ആക്രമണം നടത്തിയത്. പുഷ്പ2 സിനിമാ പ്രദർശനത്തിനിടെ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും സ്ത്രീ മരിച്ചതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം നടന്നത്. മരിച്ച യുവതിയുടെ കുടുംബത്തിന് നീതി വേണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സംഭവം നടക്കുമ്പോൾ അല്ലു അർജുൻ വീട്ടിലുണ്ടായിരുന്നില്ല.

ഡിസംബർ നാലിന് നടന്ന പുഷ്പ 2വിൻ്റെ പ്രീമിയർ ഷോയ്ക്കിടെയാണ് ആന്ധ്ര സ്വദേശിയായ രേവതി (39) തിക്കിലും തിരക്കിലുപ്പെട്ട് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഇവരുടെ മകൻ ശ്രീ തേജ (9) അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. മരിച്ച സ്ത്രീയുടെ കുടുംബത്തിന് ഒരു കോടിരൂപയെങ്കിലും നഷ്ടപരിഹാരം നൽകണമെന്നാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്ന ആവശ്യം. സ്ത്രീയുടെ മരണത്തെ തുടർന്ന് അല്ലു അർജുനും സുരക്ഷാ ഉദ്യോഗസ്ഥർക്കും തിയേറ്റർ ഉടമകൾക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു. അല്ലുവിനെ പോലീസ് വീട്ടിലെത്തി അറസ്റ്റു ചെയ്തെങ്കിലും പിന്നീട് തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിച്ചു.

Related Stories
Maala Parvathi : അത് ശരിക്കും വർക്കൗട്ടല്ല; സിനിമയിലെ രംഗമാണ്; വൈറൽ വിഡിയോയിൽ പ്രതികരിച്ച് മാല പാർവതി
Mohanlal: ‘അമ്മയ്ക്ക് തീയറ്ററിൽ വരാനാകില്ല, അതിൽ സങ്കടമുണ്ട്; പക്ഷെ, എങ്ങനെയും സിനിമ കാണിക്കും’; മോഹൻലാൽ
Lal Jose: ‘ആ ചിത്രത്തിൽ നിന്ന് പിന്മാറിയതിൽ എനിക്ക് കുഞ്ചാക്കോ ബോബനോട് ദേഷ്യം ഉണ്ടെന്നാണ് അദ്ദേഹം കരുതിയിരുന്നത്’; ലാൽ ജോസ്
Prithviraj Sukumaran: ബോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ട അംബാനി സ്കൂളിൽ പഠിക്കാൻ ലക്ഷങ്ങൾ ഫീസ്; അല്ലിക്കായി പൃഥ്വിയും സുപ്രിയയും ചെലവിട്ട തുക അറിയണോ?
Jis Joy: ‘ആരാണ് മോന്റെ അച്ഛനെന്ന് അവർ ചോദിച്ചു, ഇത് കേട്ട് ഇന്ദ്രജിത്തിന്റെ കണ്ണ് നിറഞ്ഞു’; സംവിധായകൻ ജിസ് ജോയ്
Pushpa 2: കത്തിക്കയറി പുഷ്പ 2, മുന്നിലുള്ളത് 2000 കോടി കളക്ഷൻ എന്ന കടമ്പ: മൂന്നാം ശനിയാഴ്ച മാത്രം നേടിയത് 25 കോടി
ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പര തൂത്തുവാരുന്ന ആദ്യ ടീമായി പാകിസ്താൻ
കൊറിയൻ ​ഗ്ലാസ് സ്കിന്നാണോ സ്വപ്നം? ഈ പാനീയങ്ങൾ ശീലമാക്കൂ
ഓർമ്മശക്തി വർധിപ്പിക്കാൻ ഇവ പതിവാക്കാം
ഉറങ്ങുന്നതിന് മുമ്പ് എന്തൊക്കെ ചെയ്യാൻ പാടില്ല