Allu Arjun Arrested : പുഷ്പ പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; നടൻ അല്ലു അർജുൻ അറസ്റ്റിൽ
Allu Arjun Pushpa 2 Premier Case : പുഷ്പ 2ൻ്റെ പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവത്തിലാണ് ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തത്
ഹൈദരാബാദ് : പുഷ്പ 2 സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെ സംഭവിച്ച തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ ചിക്കടപ്പള്ളി പോലീസാണ് തെലുങ്ക് താരത്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഡിസംബർ നാലാം തീയതി പുഷ്പ 2 റിലീസായ ദീവസം ഹൈദരാബാദിലെ സന്ധ്യ തിയറ്ററിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് യുവതി മരണപ്പെട്ടത്. ഇതെ തുടർന്ന് അല്ലു അർജുനെതിരെ ചിക്കടപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസ് തള്ളി കളയണമെന്നാവശ്യപ്പെട്ട് നടൻ കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തെ മരിച്ച യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകാമെന്ന് നടൻ സംഭവത്തിന് ശേഷം പ്രതികരിച്ചുകൊണ്ട് അറിയിച്ചിരുന്നു. സന്ധ്യ തിയറ്ററിൽ നടന്നത് സംഭവം ഭീതി സൃഷ്ടിക്കുന്നതാണ്. ഇതെ തുടർന്ന് സിനിമയുടെ വിജയം തങ്ങൾക്ക് ആഘോഷിക്കാനായില്ല. ജനങ്ങൾക്ക് അസ്വദിക്കാൻ വേണ്ടി മാത്രമാണ് തങ്ങൾ സിനിമ ചിത്രീകരിക്കുന്നത്. മരിച്ച രേവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നൽകുമെന്നും യുവതിയുടെ കുടുംബത്തിന് താൻ എന്ത് സഹായവും നൽകുമെന്നും അല്ലു അർജുൻ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചുകൊണ്ട് അറിയിച്ചു.
പത്ത് വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് നടനെതിരെ പോലീസ് എഫ്ഐആറിൽ ചുമത്തയിരിക്കുന്നത്. ഭാരതീയ ന്യായ സംഹീത പ്രകാരം സെക്ഷൻ 105, 118 (1) എന്നീ വകുപ്പുകൾ ചേർത്താണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ അല്ലു അർജുന് പുറമെ സന്ധ്യ തിയറ്റർ ഉടമയെയും സുരക്ഷ ഉദ്യോഗസ്ഥരെയും പോലീസ് പ്രതി ചേർത്തിട്ടുണ്ട്. പുഷ്പ 2ൻ്റെ പ്രൊമോഷനായി താരം അന്നേ ദിവസം തിയറ്ററിൽ എത്തിയിരുന്നു.
അതേസമയം കൃത്യമായ സുരക്ഷ സംവിധാന ഒരുക്കാത്തത് കൊണ്ട് അപകടം സംഭവിച്ചതെന്നും. അതിന് അല്ലു അർജുന് എന്തിന് അറസ്റ്റ് ചെയ്യണമെന്നാണ് താരത്തിൻ്റെ ആരാധകർ ചോദിക്കുന്നത്. താരത്തെ അറസ്റ്റ് ചെയ്ത ചിക്കടപ്പള്ളി പോലീസ് സ്റ്റേഷൻ്റെ പുറത്ത് ആരാധകരുടെ ഒരു വലിയ സംഘം തടിച്ചുകൂടിട്ടുണ്ട്.
Updating….