Pushpa-2 Movie: തിയേറ്റർ ഭരിക്കാനൊരുങ്ങി പുഷ്പ രാജും ശ്രീവല്ലിയും…; പുഷ്പ 2: ദ റൂൾ ഡിസംബർ അഞ്ചിന്
Pushpa-2 Movie Release Update: റിലീസിന് മുന്നേ തന്നെ ചിത്രം പ്രീ സെയിലിൽ 1,085 കോടി രൂപയുടെ നേട്ടമുണ്ടാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. 'പുഷ്പ 2 ദ റൂൾ' ഇന്ത്യൻ സിനിമയുടെ ഒരു പുതിയ യുഗമായിരിക്കും' എന്നാണ് അണിയറ പ്രവർത്തർ വാദിക്കുന്നത്. പ്രേക്ഷക - നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ ആദ്യഭാഗം വാണിജ്യപരമായും വലിയ വിജയം കൈവരിച്ചിരുന്നു.
സിനിമ പ്രേമികൾ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് അല്ലു അർജുൻ നായകനായി എത്തുന്ന ‘പുഷ്പ 2 ദി റൂൾ’ (Pushpa-2 the rule). സുകുമാർ സംവിധാനം ചെയ്യുന്ന സിനിമ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലും വാർത്തകളിലും ജനശ്രദ്ധ നേടി കഴിഞ്ഞു. ഡിസംബർ അഞ്ചിന് ലോകമെമ്പാടമുള്ള തിയേറ്ററുകളിൽ പുഷ്പ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. നേരത്തെ ഡിസംബർ ആറിനായിരുന്നു ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നത്.
ദീപാവലി ദിനത്തിൽ ആശംസകൾ നേർന്നെത്തിയ പുഷ്പരാജിനെയും ശീവല്ലിയെയും ആരാധകർ ഏറ്റെടുത്തിരുന്നു. ദീപാവലി ദിനത്തിൽ ഏവർക്കും ആശംസകൾ നേർന്നുകൊണ്ടാണ് അല്ലുഅർജുനും രശ്മിക മന്ദാനയും എത്തിയത്. അതേസമയം റിലീസിന് മുന്നേ തന്നെ ചിത്രം പ്രീ സെയിലിൽ 1,085 കോടി രൂപയുടെ നേട്ടമുണ്ടാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
ഒന്നാം ഭാഗത്തിലേത് പോലെ രണ്ടാം ഭാഗത്തിലും പ്രേക്ഷകരെ കോരിത്തരിപ്പിക്കാൻ ഒരു ഡാൻസ് നമ്പർ ഉണ്ടാകുമെന്നും സമാന്തയോടൊപ്പം തെലുങ്ക് സെൻസേഷൻ ശ്രീലീലയും ഗാനത്തിൽ പ്രത്യക്ഷപ്പെടും എന്നും കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പുഷ്പയിലേക്ക് ശ്രീലീല എത്തുമ്പോൾ മറ്റൊരു ട്രെൻഡിങ് ഗാനം ആകും അതെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. ആദ്യ ഭാഗത്തിൽ സാമന്ത അവതരിപ്പിച്ച ഡാൻസ് നമ്പറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
ലോകം മുഴുവൻ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘പുഷ്പ: ദ റൈസി’ൻറെ രണ്ടാം ഭാഗമായാണ് ‘പുഷ്പ 2: ദ റൂൾ’ എത്തുന്നത്. ഫസ്റ്റ് ഹാഫ് ലോക്ക്ഡ്, ലോഡഡ് ആൻഡ് പാക്ക്ഡ് വിത്ത് ഫയർ’ എന്ന് കുറിച്ചുകൊണ്ട് സിനിമയുടെ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ‘പുഷ്പ 2 ദ റൂൾ’ ഇന്ത്യൻ സിനിമയുടെ ഒരു പുതിയ യുഗമായിരിക്കും’ എന്നാണ് അണിയറ പ്രവർത്തകരുടെ വാദം.
ആദ്യ ഭാഗത്തിൻറെ അപാരമായ ജനപ്രീതിയെ തുടർന്ന് ഐക്കൺ സ്റ്റാർ അല്ലു അർജുൻ ടൈറ്റിൽ റോളിൽ എത്തുന്ന രണ്ടാം ഭാഗവും ഒരു വലിയ ബോക്സ് ഓഫീസ് തരംഗമാകുമെന്നാണ് പ്രതീക്ഷ. പ്രേക്ഷക – നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ ആദ്യഭാഗം വാണിജ്യപരമായും വലിയ വിജയം കൈവരിച്ചിരുന്നു. റോക്ക് സ്റ്റാർ ദേവി ശ്രീ പ്രസാദിൻറെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ച വിപ്ലവം ശൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ചിത്രത്തിൻ്റെ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇ 4 എൻ്റർടെയ്ൻമെൻ്റ്സ് അണ് സിനിമയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ചിത്രത്തിൻ്റെ കഥ-തിരക്കഥ-സംവിധാനം- സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ- നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ” ചെറി, സംഗീതം- ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ- മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ- എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്-ചന്ദ്ര ബോസ്, ബാനറുകൾ- മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്-ശരത്ചന്ദ്ര നായിഡു, പി ആർ. ഒ- ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ.