AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

‘വിദേശി വനിതയെ മരുമകളാക്കാൻ ലിസി വിസമ്മതിച്ചു; പക്ഷേ പ്രണയത്തിൽ നിന്നും പിന്മാറാൻ സിദ്ധാർത്ഥ് തയ്യാറായില്ല’; ആലപ്പി അഷ്‌റഫ്

Lissy Priyadarshan: അതോടെ ലിസി ഒരു നിബന്ധന വച്ചു. മെർലിനെയും കൊണ്ട് ഒരു വർഷത്തോളം നാട്ടിൽ താമസിക്കണം എന്നായിരുന്നു ലിസിയുടെ നിബന്ധന. ഇരുവരുടെയും ജീവിതം തൃപ്തികരമാണെന്ന് തോന്നിയാൽ താൻ കല്യാണം നടത്തി തരാമെന്ന് പറഞ്ഞു.

‘വിദേശി വനിതയെ മരുമകളാക്കാൻ ലിസി വിസമ്മതിച്ചു; പക്ഷേ പ്രണയത്തിൽ നിന്നും പിന്മാറാൻ സിദ്ധാർത്ഥ് തയ്യാറായില്ല’; ആലപ്പി അഷ്‌റഫ്
Lissy Priyadarshan Family
sarika-kp
Sarika KP | Published: 19 Apr 2025 19:27 PM

മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രിയദർശൻ ലിസി ദമ്പതികളുടേത്. സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്ന നടിയായിരുന്നു ലിസി. ഇതിനിടെയിലാണ് സംവിധായകൻ പ്രിയദർശനുമായുള്ള വിവാഹം നടക്കുന്നത്. ഇരുവരുടേതും പ്രണയവിവാഹമായിരുന്നു. ഇതോടെ സിനിമയിൽ നിന്ന് ലിസി ഇടവേളയെടുത്തു. എന്നാൽ അധികം വൈകാതെ ഇരുവരും വേർപിരിയുകയായിരുന്നു. ഇവരുടെ വേർപിരിയൽ വാർത്ത ആരാധകർക്ക് ഏറെ ഞെട്ടലുണ്ടാക്കിയിരുന്നു. എന്നാൽ അച്ഛനും അമ്മയും വേര്‍ പിരിഞ്ഞത് ഒരിക്കലും മക്കളെ ബാധിക്കാതെ ഇരുവരും ഏറെ ശ്രദ്ധിച്ചിരുന്നു.

ഇക്കാര്യം മക്കൾ തന്നെ തുറന്നുപറഞ്ഞിരുന്നു. ഇതിനു തെളിവായിരുന്നു മകൻ സിദ്ധാർത്ഥിന്റെ വിവാഹം. ഇപ്പോഴിതാ ഈ വിവാഹത്തെ കുറിച്ച് നിർമ്മാതാവും സംവിധായകനുമായ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. പ്രിയദർശന്റെ ഫോർ ഫ്രെയിംസ് എന്ന സ്റ്റുഡിയോ നടത്തുന്നത് ഇപ്പോൾ സിദ്ധാർത്ഥ് ആണെന്നാണ് ആഷ്റഫ് പറയുന്നത്. അമേരിക്കയിലെ പഠനകാലത്താണ് സിദ്ധാർത്ഥ് വിദേശിയായ മെർലിനുമായി പ്രണയത്തിലാകുന്നത്.

Also Read:‘സന്തോഷമായി ഒരു കാര്യം ചെയ്തു തരുന്നതല്ലേ… വേണ്ടെന്നു പറയരുത്’; ഡ്രൈവർക്ക് വീടുവച്ച് നൽകി നടൻ ശ്രീനിവാസൻ

മെർലിനെ വിവാഹം കഴിക്കാൻ ഉള്ള തീരുമാനം സിദ്ധാർത്ഥ് ലിസിയെ അറിയിച്ചു. എന്നാൽ ലിസിക്ക് പലവിധ ആശങ്കകൾ ആയിരുന്നു. കേരളം കണ്ടിട്ടില്ലാത്ത പെൺകുട്ടിയാണ് മെർലിൻ. അതുകൊണ്ട് ഇരുവരും പൊരുത്തപ്പെട്ടു പോകുമോ എന്ന ആശങ്കയായിരുന്നു ലിസിക്ക്. പക്ഷേ പ്രണയത്തിൽ നിന്നും പിന്മാറാൻ സിദ്ധാർത്ഥ് തയ്യാറായില്ല. അതോടെ ലിസി ഒരു നിബന്ധന വച്ചു. മെർലിനെയും കൊണ്ട് ഒരു വർഷത്തോളം നാട്ടിൽ താമസിക്കണം എന്നായിരുന്നു ലിസിയുടെ നിബന്ധന. ഇരുവരുടെയും ജീവിതം തൃപ്തികരമാണെന്ന് തോന്നിയാൽ താൻ കല്യാണം നടത്തി തരാമെന്ന് പറഞ്ഞു.

ഇത് കേട്ട സിദ്ധാർത്ഥ് മെർലിനുമായി കേരളത്തിൽ വന്നു താമസം തുടങ്ങി. ഇതോടെ ഇരുവരും നല്ല രീതിയിലാണ് ജീവിക്കുന്നതെന്ന് മനസ്സിലാക്കിയ ലിസി ഇരുവരുടെയും ആഗ്രഹം നടത്തിക്കൊടുത്തു. ഇപ്പോൾ ഇരുവർക്കും ഒരു മകളുണ്ടെന്നും സന്തോഷത്തോടെ കുടുംബജീവിതം നയിക്കുന്നുവെന്നുമാണ് ആലപ്പി അഷ്റഫ് പറയുന്നത്..