Alleppey Ashraf: വിസ്മയയെ ഓസ്‌ട്രേലിയയിൽ വെച്ച് കാണാതായി! ശ്വാസം നിലച്ച് മോഹൻലാൽ; ആലപ്പി അഷ്റഫ്

Alleppey Ashraf about Mohanlal Daughter Vismaya: ഇരു കുടുംബങ്ങളും ഒരുമിച്ച് പോയ യാത്രയിൽ മോഹൻലാലിന്റെ ശ്വാസം പോലും നിലച്ച് പോകുന്നൊരു അനുഭവമുണ്ടായി. അദ്ദേഹം അഭിനയിച്ച സിനിമകളുടെ ക്ലൈമാക്‌സിൽ പോലും ലാൽ​ ഇത്രയും ഭീകരത അറിഞ്ഞിട്ടുണ്ടാകില്ല.

Alleppey Ashraf: വിസ്മയയെ ഓസ്‌ട്രേലിയയിൽ വെച്ച് കാണാതായി! ശ്വാസം നിലച്ച് മോഹൻലാൽ; ആലപ്പി അഷ്റഫ്

മോഹൻലാൽ, മകൾ വിസ്മയ

neethu-vijayan
Published: 

10 Mar 2025 17:25 PM

സിനിമയിലും വ്യക്തി ജീവിതത്തിലും സൗഹൃദം പുലർത്തുന്നവരാണ് മോഹൻലാലും പ്രിയദർശനും. ഇരുവരുടെയും കുടുംബങ്ങൾ തമ്മിലും ആ ബന്ധം നിലനിൽക്കുന്നുണ്ട്. അങ്ങനെ ഇരു കുടുംബങ്ങളും ഒരുമിച്ച് പോയ യാത്രയിൽ മോഹൻലാലിന്റെ ശ്വാസം പോലും നിലച്ച് പോകുന്നൊരു അനുഭവത്തെപ്പറ്റിയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ് പറയുന്നത്. ഓസ്‌ട്രേലിയയിലേക്ക് പോയ യാത്രയിൽ മകൾ വിസ്മയയെ കാണാതെ പോയ സംഭവത്തെക്കുറിച്ചാണ് അഷ്റഫ് പറയുന്നത്.

‘മോഹൻലാലും പ്രിയദർശനും ഭാര്യമാരും മക്കളും ഒരുമിച്ച് ഓസ്‌ട്രേലിയയിലേക്ക് യാത്ര പോയി. മാതാപിതാക്കളെ പോലെ തന്നെയാണ് മക്കൾ തമ്മിലുള്ള സൗഹൃദവും. അവർക്ക് കളിക്കാനുള്ള കളിപ്പാട്ടവും കൂടെയുണ്ട്. അങ്ങനെ എയർപോർട്ടിൽ ഇറങ്ങിപ്പോൾ കുട്ടികളുടെ കളിപ്പാട്ടം എടുത്തില്ലെന്ന് ഓർമ്മവന്നു. എടുക്കാത്തത് എന്താണെന്ന് ഭാര്യമാരോടും മക്കളോടുമൊക്കെ ലാൽ ചോദിച്ചു. ആരും മിണ്ടിയില്ല.

ഇതോടെ മോഹൻലാൽ എല്ലാവരുടെയും പാസ്‌പോർട്ടും പൈസയുമൊക്കെ വാങ്ങി സൂക്ഷിച്ചു. എയർപോർട്ടിൽ നിന്നും പുറത്തിറങ്ങിയ ഇരു കുടുംബവും ശേഷം കാറിൽ കയറി താമസസ്ഥലത്തേക്ക് പോയി. അഞ്ചോ ആറോ മണിക്കൂർ യാത്ര ചെയ്ത് വേണം താമസ സ്ഥലത്തെത്താൻ. ഈ യാത്രയിലൊക്കെ ഉത്തരവാദിത്തമില്ലായ്മയെ കുറിച്ച് ലാൽ ക്ലാസ് എടുക്കുകയായിരുന്നു.

ഏകദേശം ഒന്നൊന്നര മണിക്കൂർ കഴിഞ്ഞു. അപ്പോഴാണ് എല്ലാവരുടെയും പാസ്‌പോർട്ടും പണവും വെച്ച ബാഗ് ലാൽ എടുക്കാൻ മറന്നെന്ന കാര്യം അറിയുന്നത്. എല്ലാ ല​ഗ്വേജുകളും കയറ്റുന്നതിനിടയിൽ ഈ ബാ​ഗ് മാത്രം വച്ചില്ല. അത് എയർപോർട്ടിലെ ഒരു തൂണിൻ്റെ അരികിൽ മാറ്റിവച്ചിരിക്കുകയായിരുന്നു. പകുതി ദൂരം പിന്നിട്ട കാർ ബാഗ് എടുക്കാൻ എയർപോർട്ടിലേക്ക് തിരിച്ചു.

അന്ന് ലാലിന്റെ സമയം നല്ലതായിരുന്നത് കൊണ്ട് ബാഗ് തൂണിന്റെ ചുവട്ടിൽ തന്നെയുണ്ടായിരുന്നു. അങ്ങനെ ബാഗ് കിട്ടിയ ശേഷം ഇവർ താമസസ്ഥലത്തെത്തി. 34-ാമത്തെ നിലയിലായിരുന്നു റൂം. എല്ലാം കഴിഞ്ഞ് താഴേക്ക് വരുമ്പോൾ പന്ത്രണ്ടാമത്തെ നിലയിൽ എത്തിയപ്പോൾ ലിഫ്റ്റിൽ നിന്നും പുറത്തിറങ്ങിയവരുടെ കൂട്ടത്തിൽ ലാലിന്റെ മകൾ വിസ്മയയും ഇറങ്ങി. കുട്ടി ഇറങ്ങിയ ശേഷം ലിഫ്റ്റ് താഴേക്ക് പോവുകയും ചെയ്തു.

വിസ്മയ ഓപ്പോസിറ്റ് വേറൊരു ലിഫ്റ്റ് തുറന്നിരിക്കുന്നത് കണ്ടതോടെ അതിൽ കയറുകയും ചെയ്തു. പിന്നീടുണ്ടായ ഓരോ നിമിഷവും മോഹൻലാലിൻ്റെ ശ്വാസം പോലും നിലച്ചുപോയ അവസ്ഥയായിരുന്നു. താനഭിനയിച്ച സിനിമകളുടെ ക്ലൈമാക്‌സിൽ പോലും അദ്ദേ​ഹം ഇത്രയും ഭീകരത അറിഞ്ഞിട്ടുണ്ടാകില്ല. മകൾ എവിടെ പോയെന്ന് അറിയാതെ ആകെ പാനിക്ക് ആയി. ലാലിന് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായി. അദ്ദേഹം ഓരോ ഫ്‌ളോറിലും കയറിയിറങ്ങി മകളെ അന്വേഷിച്ചു. ഇങ്ങനൊരു അവസ്ഥയിൽ ലാലേട്ടനെ ഇതുവരെ കണ്ടിട്ടില്ലെന്ന് ലിസി ഒരിക്കെ പറഞ്ഞു.

പൊട്ടിക്കരഞ്ഞ് പോയേക്കുമെന്ന അവസ്ഥയിലേക്ക് ലാൽ എത്തി. അങ്ങനെ ഏറെ നേരത്തെ അന്വേഷണത്തിനൊടുവിൽ മുപ്പതാമത്തെ നിലയിൽ നിന്നും വിസ്മയയെ കണ്ടെത്തി’ ആലപ്പി അഷ്‌റഫ് പറയുന്നു.

Related Stories
L2 Empuraan: വിവാദങ്ങളെ കാറ്റിൽ പറത്തി ‘എമ്പുരാൻ’; റിലീസ് ചെയ്ത് അഞ്ചാം നാൾ 200 കോടി ക്ലബ്ബിൽ; സന്തോഷം പങ്കുവച്ച് മോഹൻലാൽ
Empuraan Movie Controversy : ‘കപ്പിത്താനെ അഭിനന്ദിക്കേണ്ട നേരത്ത്, ഉന്നംവെച്ച് തേജോവധം ചെയ്യുന്നു’; എമ്പുരാൻ വിവാദത്തിൽ പൃഥ്വിരാജിന് പിന്തുണയുമായി ലിസ്റ്റിൻ സ്റ്റീഫൻ
L2 Empuraan Controversy: ‘നിങ്ങൾ വാളോങ്ങുന്നത് രാജാവിനെയാണ്, ഈ ജനതയുണ്ടാവും അദ്ദേഹത്തിന്റെ പിന്നിൽ’; നടന്‍ അപ്പാനി ശരത്ത്
L2 Empuraan Controversy: മോഹന്‍ലാലിനെ ഒഴിവാക്കി പൃഥ്വിരാജ്! വിവാദങ്ങള്‍ക്കിടെ എമ്പുരാന്റെ പുതിയ പോസ്റ്റര്‍ പങ്കുവച്ച് താരം
Mammootty: ‘എനിക്ക് ഇനി അഭിനയിക്കാന്‍ പറ്റുമോടാ? സിനിമയില്‍ എടുക്കുമോ’? മമ്മൂട്ടി പൊട്ടികരഞ്ഞതിനെ കുറിച്ച് മുകേഷ്
Asif Ali: ‘നേരിട്ട് അഭിപ്രായം പറയാൻ ധൈര്യം ഇല്ലാത്തവർ ഒളിച്ചിരുന്നു കല്ലെറിയുന്നു; എമ്പുരാൻ വിവാദത്തിൽ ആസിഫ് അലി
ചിലവില്ലാതെ ചർമ്മത്തിനൊരു കിടിലൻ പ്രോട്ടീൻ
മുഖം വെട്ടിത്തിളങ്ങാൻ ബീറ്റ്റൂട്ട്! പരീക്ഷിച്ച് നോക്കൂ
മുടി വളരാൻ പാൽ കുടിച്ചാൽ മതിയോ?
പ്രമേഹം നിയന്ത്രിക്കാൻ ഈ ജ്യൂസുകൾ കുടിക്കൂ