AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Shine Tom Chacko: എക്സൈസ് വിൻസിയുടെ മൊഴിയെടുക്കും? ഷൈൻ ടോം ചാക്കോയ്ക്കെതിരായ പരാതിയിൽ നീക്കം

Shine Tom Chacko- Vincy Aloshious: വിൻസിയുടെ മൊഴിയെടുക്കാൻ അനുമതി തേടി എക്സൈസ്. എന്നാൽ നിയമനടപടികൾക്ക് താൽപര്യമില്ലെന്നാണ് നടിയുടെ കുടുംബം അറിയിച്ചിരിക്കുന്നത്. സിനിമയിലെ പരാതി സിനിമയിൽ തീർക്കാമെന്നാണ് കുടുംബത്തിന്റെ നിലപാട്.

Shine Tom Chacko: എക്സൈസ് വിൻസിയുടെ മൊഴിയെടുക്കും? ഷൈൻ ടോം ചാക്കോയ്ക്കെതിരായ പരാതിയിൽ നീക്കം
ഷൈൻ ടോം ചാക്കോ, വിൻസ് അലോഷ്യസ്
nithya
Nithya Vinu | Published: 18 Apr 2025 09:46 AM

ലഹരി ഉപയോ​ഗിച്ച്, നടൻ ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതിയിൽ നടിയുടെ മൊഴി എടുക്കാൻ എക്സൈസ്. വിൻസിയുടെ മൊഴിയെടുക്കാൻ കുടുംബത്തിന്റെ അനുമതി തേടി.

എന്നാൽ നിയമനടപടികൾക്ക് താൽപര്യമില്ലെന്നാണ് നടിയുടെ കുടുംബം അറിയിച്ചിരിക്കുന്നത്. സിനിമയിലെ പരാതി സിനിമയിൽ തീർക്കാമെന്നാണ് കുടുംബത്തിന്റെ നിലപാട്. നടിയുടെ പിതാവാണ് ഇക്കാര്യം എക്സൈസ് ഉദ്യോ​ഗസ്ഥരെ അറിയിച്ചത്. സൂത്രവാക്യം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് വിൻസിയ്ക്ക് മോശം അനുഭവമുണ്ടായത്.

ഒരു നടൻ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു വിൻസി ആദ്യം വെളിപ്പെടുത്തിയത്. പേര് പറഞ്ഞിരുന്നില്ല. ഇതോടെ അതാരാണ് എന്ന തരത്തിൽ ചർച്ചകളുയർന്നു. ഇതിന് പിന്നാലെയാണ് വിൻസി ഷൈൻ ടോം ചാക്കോയ്ക്കെതിരെ ഫിലിം ചേംബറിനും സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സെല്ലിനും പരാതി നൽകിയത്.

ALSO READ: ‘ഓടിയതിൽ എന്ത് തെറ്റ്, റൺ കൊച്ചി റൺ സംഘടിപ്പിക്കാറുണ്ടല്ലോ, അങ്ങനെ കണ്ടാൽ മതി’: ഷൈൻ ടോം ചാക്കോയുടെ സഹോദരൻ

വിൻസിയുടെ പരാതി അന്വേഷിക്കാൻ അമ്മ സംഘടന മൂന്നംഗ സമിതിയെ നിയോഗിച്ചു. സരയൂ, അൻസിബ, വിനുമോഹൻ എന്നിവരാണ് പരാതി അന്വേഷിക്കുക. ഇവർ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി എടുക്കുമെന്ന് അമ്മ സംഘടന ഇന്നലെ വ്യക്തമാക്കി.

അതേസമയം ഷൈൻ ടോം ചാക്കോയ്ക്ക് വേണ്ടിയുള്ള അന്വേഷണം ഊ‍ർജ്ജിതാമാക്കുകയാണ് പൊലീസ്. കഴിഞ്ഞ ബുധനാഴ്ചയാണ് ലഹരി പരിശോധനയക്കിടെ നടൻ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയത്. നടനും സംഘവും ലഹരി ഉപയോ​ഗിക്കുന്നുവെന്ന രഹസ്യം വിവരം കിട്ടിയതിനെ തുടർന്നാണ് പൊലിസ് പരിശോധനയക്കെത്തിയത്. എന്നാൽ ഡാൻസാഫ് സം​ഘം ഹോട്ടലിൽ എത്തിയതറിഞ്ഞ് ഷൈൻ മൂന്നാം നിലയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.