5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Divya Prabha : അത് ഇവിടെയുള്ളവരുടെ സെക്ഷ്വൽ ഫ്രസ്ട്രേഷൻ, ഗെയിം ഓഫ് ത്രോൺസിലെ ദൃശ്യങ്ങൾ അവർക്ക് പ്രശ്നമില്ല: ദിവ്യ പ്രഭ

Divya Prabha On Her Leaked Video : പത്ത് ശതമാനം പേർ മാത്രമാണ് സിനിമയെ മറ്റൊരു രീതിയിൽ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്. മലയാളികളുടെ ചിന്താഗതി മാറാൻ ഇനിയും സമയമെടുക്കുമെന്ന് നടി ദിവ്യ പ്രഭ

Divya Prabha : അത് ഇവിടെയുള്ളവരുടെ സെക്ഷ്വൽ ഫ്രസ്ട്രേഷൻ, ഗെയിം ഓഫ് ത്രോൺസിലെ ദൃശ്യങ്ങൾ അവർക്ക് പ്രശ്നമില്ല: ദിവ്യ പ്രഭ
നടി ദിവ്യ പ്രഭ കാൻ ഫിലിം ഫെസ്റ്റിവലിൽ (Image Courtesy : Mustafa Yalcin/Anadolu via Getty Images)
jenish-thomas
Jenish Thomas | Updated On: 28 Nov 2024 09:29 AM

കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയുടെ അഭിമാനാമായി മാറിയ ചിത്രമാണ് പായൽ കപാഡിയ ഒരുക്കിയ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് (All We Imagine As Light). മേളയിൽ ഗ്രാൻഡ് പ്രീ പുരസ്കാരം നേടിയ ചിത്രത്തിൽ മലയാളി താരങ്ങളായ ദിവ്യ പ്രഭയും (Divya Prabha) കനി കുസ്യതിയുമായിരുന്നു പ്രധാനവേഷത്തിലെത്തിയത്. പുരസ്കാരം നേട്ടത്തിന് ശേഷം ഏകദേശം ആറ് മാസം പിന്നിട്ട് ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ഇപ്പോൾ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രം തിയറ്ററുകളിൽ എത്തിയതിന് പിന്നാലെ സിനിമയിലെ ചില രംഗങ്ങൾ സോഷ്യൽ മീഡിയയിൽ മറ്റൊരു തരത്തിൽ പ്രചരിക്കുകയുമുണ്ടായി.

ആ ദൃശ്യങ്ങൾ

നടി ദിവ്യ പ്രഭയുടെ സ്വകാര്യ ദൃശ്യമെന്ന പേരിലാണ് ആദ്യം രംഗങ്ങൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. പിന്നാലെ ഫേസ്ബുക്കിൽ അടക്കം നിരവധി പേർ ലിങ്ക് ഉണ്ടോ എന്ന ചോദ്യം ഉയർത്തിയിരുന്നത്. ദൃശ്യങ്ങൾ കൂടുതൽ പേരിലേക്കെത്തിയപ്പോഴാണ് ഇത് ഗ്രാൻഡ് പ്രീ പുരസ്കാരം നേടിയ ചിത്രത്തിലെ രംഗങ്ങളാണെന്ന് അറിയുന്നത്. ഇതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദിവ്യ പ്രഭ. സെൻസർ ബോർഡ് വരെ കട്ട് ചെയ്യാത്ത രംഗങ്ങളാണ് അതെന്നും മലയാളികളുടെ ചിന്താഗതി മാറാൻ ഇനിയും സമയമെടുക്കുമെന്നും ദിവ്യ പ്രഭ റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ALSO READ : Actress Pooja Mohanraj: ചെറുപ്പം മുതലേ കാണുന്ന ഒരാളുടെ കൂടെ അഭിനയിക്കുക, സമയം ചിലവഴിക്കുക എന്നതെല്ലാം വലിയ കാര്യമല്ലേ; സൂക്ഷ്മദര്‍ശിനിയിലെ അസ്മ പറയുന്നു

ഇത് പ്രതീക്ഷിച്ചിരുന്നു

ഇങ്ങനെ സംഭവിക്കുമെന്ന് താൻ നേരത്തെ തന്നെ പ്രതീക്ഷിച്ചതാണെന്നും മലയാളികളിൽ അങ്ങനെയും കുറച്ചുപേരുണ്ട്. അത് പത്തോ പതിനഞ്ച് ശതമാനം പേർ മാത്രമാണ്. ഗെയിം ഓഫ് ത്രോൺസിൽ നഗ്നരംഗങ്ങൾ സീരിസിൻ്റെ ആസ്വാദനത്തിന് അനുസരിച്ച് മലയാളികൾ കാണാറുണ്ട്. എന്നാൽ കേരളത്തിൽ നിന്നുള്ള ഒരു ആക്ടർ ഇങ്ങനെ ചെയ്യുമ്പോഴാണ് ഇവർക്കിത്ര പ്രശ്നമെന്ന് ദിവ്യ പ്രഭ അഭിമുഖത്തിൽ പറഞ്ഞു.

ആ കഥാപാത്രത്തിൻ്റെ ആഴം മനസ്സിലാക്കിയാണ് താൻ ആഭിനയിച്ചത്. സെൻസർ ബോർഡ് പോലും ആ സീൻ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടില്ല. നീക്കം ചെയ്യേണ്ട ആവശ്യമില്ലെന്ന് അവർ തന്നെയാണ് പറഞ്ഞത്. മറ്റ് രീതിയിൽ ചിന്തിക്കുന്നത് അവരുടെ സെക്ഷ്വൽ ഫ്രസ്ട്രേഷൻ തുടങ്ങിയ പ്രശ്നങ്ങൾ കൊണ്ടാകാം. കേരളത്തിൽ നിന്നും മാത്രമല്ല ഇന്ത്യയിലെ മറ്റ് ഇടങ്ങളിലും സമാനമായ സ്ഥിതി തന്നെയാണ്. താൻ കേരളത്തിൽ നിന്നുള്ളതായത് കൊണ്ട് ഇവിടെയുള്ളവർ ഇത് കൂടുതർ ആഘോഷിക്കുന്നുയെന്ന് നടി വ്യക്തമാക്കി.

പോസിറ്റീവായി എടുക്കന്ന നിരവധി പേരുണ്ട്

അതേസമയം ഇത് വളരെ പോസിറ്റീവായി എടുക്കുന്ന നിരവധി പേരുണ്ട്. പുതിയ തലമുറയിലെ ഒരു ബഹുഭൂരിപക്ഷം വിഭാഗവും സിനിമയെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്ന പ്രതികരണങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. അതുകൊണ്ട് താൻ ഇപ്പോൾ നല്ല വശത്തിന് മാത്രമാണ് ഇപ്പോൾ ശ്രദ്ധ നൽകുന്നതെന്നു ദിവ്യ പ്രഭ കൂട്ടിച്ചേർത്തു.

ഓൾ വി ഇമാജിൻ ആസ് ലൈറ്റ്

ഗ്രാൻഡ് പ്രീ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ്. 30 വർഷങ്ങൾക്ക് ശേഷം കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ചിത്രവും കൂടിയാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ്. ദിവ്യയ്ക്കും കനി കുസൃതിക്കും പുറമെ അസീസ് നെടുമങ്ങാട്, ഛായാ ഖദം, ഹൃദ്ദു ഹാറൂണ്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

മുംബൈയിൽ നഴ്സുമാരായി ജോലി ചെയ്യുന്ന രണ്ട് സ്ത്രീകളുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. പ്രഭ, അനു എന്നീ കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ ദിവ്യയും കനിയും അവതരിപ്പിച്ചിരിക്കുന്നത്. ഭര്‍ത്താവില്‍ നിന്ന് വേര്‍പ്പിരിഞ്ഞാണ് പ്രഭ ജീവിക്കുന്നത്. അനു ഒരു യുവാവുമായി കടുത്ത പ്രണയത്തിലാണ്. ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന മനോഹരങ്ങളായ നിമിഷങ്ങളാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് പറയുന്നത്.