5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

All we imagine as light: ചരിത്രമെഴുതി ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്; ഗ്രാന്റ് പ്രീ പുരസ്‌കാരം ആദ്യമായി ഇന്ത്യയിലേക്ക്‌

മലയാളത്തിലും ഹിന്ദിയിലും ഒരുക്കിയ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയത് മലയാളി താരങ്ങളായ ദിവ്യപ്രഭയും കനി കുസൃതിയുമാണ്. ഇവരെ കൂടാതെ ഛായാ ഖദം, ഹൃദ്ദു ഹാറൂണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

All we imagine as light: ചരിത്രമെഴുതി ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്; ഗ്രാന്റ് പ്രീ പുരസ്‌കാരം ആദ്യമായി ഇന്ത്യയിലേക്ക്‌
shiji-mk
Shiji M K | Published: 26 May 2024 07:44 AM

പാരീസ്: കാന്‍ ചലച്ചിത്രോത്സവത്തില്‍ പുതുചരിത്രം കുറിച്ച് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. ഗ്രാന്റ് പ്രീ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന് ബഹുമതി ഇനി പായല്‍ കപാഡിയയുടെ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന് സ്വന്തം. ബാര്‍ബി എന്ന ചിത്രത്തിലൂടെ ലോകപ്രശസ്തയായ ഗ്രേറ്റ ഗെര്‍വിക് അധ്യക്ഷയായ ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

മലയാളത്തിലും ഹിന്ദിയിലും ഒരുക്കിയ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയത് മലയാളി താരങ്ങളായ ദിവ്യപ്രഭയും കനി കുസൃതിയുമാണ്. ഇവരെ കൂടാതെ ഛായാ ഖദം, ഹൃദ്ദു ഹാറൂണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

രണ്ട് സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്. മുംബൈയില്‍ നഴ്‌സുമാരായി ജോലി ചെയ്യുന്ന പ്രഭ, അനു എന്നീ കഥാപാത്രങ്ങളെയാണ് ദിവ്യപ്രഭയും കനിയും അവതരിപ്പിച്ചത്. ഭര്‍ത്താവില്‍ നിന്ന് വേര്‍പ്പിരിഞ്ഞാണ് പ്രഭ ജീവിക്കുന്നത്. അനു ഒരു യുവാവുമായി കടുത്ത പ്രണയത്തിലാണ്. ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന മനോഹരങ്ങളായ നിമിഷങ്ങളാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് പറയുന്നത്.

മുപ്പത് വര്‍ഷത്തിന് ശേഷം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഇന്ത്യന്‍ സിനിമയാണ് പായല്‍ കപാഡിയയുടെ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. പ്രദര്‍ശനം നടത്തിയപ്പോള്‍ തന്നെ ചിത്രം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഈ വര്‍ഷത്തെ ഗ്രാന്റ് പ്രിക്‌സ് പുരസ്‌കാരത്തിനും സിനിമ അര്‍ഹയായിട്ടുണ്ട്.

റെഡ് കാര്‍പ്പറ്റില്‍ നൃത്തം ചെയ്താണ് പെണ്‍താരങ്ങള്‍ കാനിലേക്കെത്തിയത്. 19 ചിത്രങ്ങളുടെ പട്ടികയില്‍ നിന്നാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് പുരസ്‌കാരത്തിന് യോഗ്യത നേടിയത്. ഗോള്‍ഡന്‍ പാമിനായി മത്സരിച്ച ചിത്രത്തിന്റെ പ്രിമിയര്‍ വെള്ളിയാഴ്ച ആയിരുന്നു ഉണ്ടായിരുന്നത്.

അതേസമയം, കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ ചിഹ്നമായ വാട്ടര്‍മെലന്‍ ബാഗുമായാണ് നടി കനി കുസൃതി എത്തിയത്.
ഐവറി നിറത്തിലുള്ള ഗൗണായിരുന്നു കനി കുസൃതിയുടെ ഔട്ട്ഫിറ്റ്. പഫ് സ്ലീവോട് കൂടിയ ഗൗണിന് ഡീപ് നെക്കാണ് നല്‍കിയിരിക്കുന്നത്. ഇതിനൊപ്പം ഹാങിങ് കമ്മലും വെള്ള നിറത്തിലുള്ള ഷൂവും ധരിച്ചാണ് കനി കാന്‍ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങിയത്.

അതേസമയം, കനിയുടെ തണ്ണിമത്തന്‍ ഹാന്‍ഡ് ബാഗാണ് ഏറ്റവുമധികം ശ്രദ്ധ നേടിയത്. പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തന്റെ ഡിസൈനാണ് കനിയുടെ ബാഗിന് നല്‍കിയിരുന്നത്. കനി തണ്ണിമത്തന്‍ ബാഗ് പിടിച്ച് നില്‍ക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

ഇസ്രയേല്‍ പലസ്തീന്‍ യുദ്ധം മുറുകുന്ന സമയത്ത് തന്നെ കാന്‍ ഫിലിം ഫെസ്റ്റിവല്‍ പോലൊരു വേദിയില്‍ പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന കനി കുസൃതി പുതിയ ചരിത്രമാവുകയാണ്.