AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Ganja Case: ‘മദ്യവും മയക്കുമരുന്നും ഞാന്‍ ഉപയോഗിക്കാറില്ല, ഉപയോഗിക്കുന്ന അവരൊക്കെ ജയിലിലാകുന്നുണ്ട്’; പെരേരയുടെ പാട്ട് വൈറലാകുന്നു

Alin Jose Perera Song About Kerala Ganja Case: നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ, റാപ്പര്‍ വേടന്‍ എന്നിവര്‍ക്കെതിരെയാണ് ഈയടുത്തിടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.

Kerala Ganja Case: ‘മദ്യവും മയക്കുമരുന്നും ഞാന്‍ ഉപയോഗിക്കാറില്ല, ഉപയോഗിക്കുന്ന അവരൊക്കെ ജയിലിലാകുന്നുണ്ട്’; പെരേരയുടെ പാട്ട് വൈറലാകുന്നു
അലിന്‍ ജോസ് പെരേരImage Credit source: Social Media
shiji-mk
Shiji M K | Published: 29 Apr 2025 15:56 PM

കേരളത്തില്‍ ഇപ്പോള്‍ എവിടെ തിരിഞ്ഞാലും കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു എന്ന വാര്‍ത്തയാണ്. സിനിമാ മേഖലയിലുള്ളവരാണ് കൂടുതലും കഞ്ചാവ് കേസില്‍ അറസ്റ്റിലാകുന്നത്. താരങ്ങള്‍ മുതല്‍ സംവിധായകര്‍ വരെ ഈയടുത്തിടെ കഞ്ചാവുമായി പിടിയിലായി.

നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ, റാപ്പര്‍ വേടന്‍ എന്നിവര്‍ക്കെതിരെയാണ് ഈയടുത്തിടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.

പ്രഗത്ഭരായ താരങ്ങളും സംവിധായകരും കഞ്ചാവ് കേസില്‍ അറസ്റ്റിലാകുന്നത് അല്‍പം അമ്പരപ്പാണ് ആളുകളില്‍ ഉണ്ടാക്കുന്നത്. താന്‍ പ്രത്യക്ഷപ്പെടുന്ന വേദികളിലെല്ലാം ലഹരിക്കെതിരെ ഘോരഘോരം പ്രസംഗിച്ച വേടന്‍ കഞ്ചാവുമായി പിടിയിലായതും ശ്രദ്ധേയം.

ഇപ്പോഴിതാ തുടരെതുടരെ കഞ്ചാവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ സോഷ്യല്‍ മീഡിയ താരമായ അലിന്‍ ജോസ് പെരേരയുടെ പാട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പാട്ട് കുറച്ച് നാളുകള്‍ക്ക് മുമ്പ് പാടിയതാണെങ്കിലും സന്ദര്‍ഭത്തിനനുസരിച്ച് ആയത് ഇപ്പോള്‍ ആണെന്ന് മാത്രം. പ്രൈം സ്ട്രീം ഇന്ത്യ എന്ന് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പെരേര പാട്ട് പാടിയത്.

“മദ്യവും മയക്കുമരുന്നും ഞാന്‍ ഉപയോഗിക്കാറില്ല. ഉപയോഗിക്കുന്ന അവരൊക്കെ ജയിലിലാകുന്നു. എങ്ങോട്ടാ കേരളം പോകുന്നത്. കഞ്ചാവിന്റെ മാഫിയ, ലഹരിയുടെ മാഫിയ, സിനിമാ താരങ്ങള്‍ വരെ അറസ്റ്റിലായി. ആരാണെന്ന് നിങ്ങള്‍ക്കറിയാം ഞാന്‍ പേര് പറയുന്നില്ല.

Also Read: Khalid Rahman Hybrid Ganja Case : ‘എരിതീയിൽ എണ്ണ പകർന്നതിന് നന്ദി’ ഖാലിദ് റഹ്മാനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ജിംഷി ഖാലിദ്; ഹാർട്ട് സ്മൈലിയുമായി നസ്ലൻ

പക്ഷെ എങ്കിലും ഞാന് സിഗരറ്റ് പോലും വലിക്കാറില്ല. എങ്കിലും ഒരുപാട് വിഷയങ്ങളില്‍ എന്നെ പെടുത്തുന്നു. ട്രാന്‍സിന്റെ വിഷയത്തില്‍ ആണേലും ഒക്കെ കൂടി എന്റെ തലയില്‍ ആക്കുന്നു. എന്റെ പൊന്ന് കര്‍ത്താവേ ലോകം ഇപ്പോള്‍ എങ്ങോട്ടാണ്.

നാടുവിട്ട് ഓടാനുള്ള ഗതിയിലാണല്ലോ. ദുബായിലേക്ക് പോയാലോ ഷാര്‍ജയിലേക്ക് പോയാലോ എന്നാലെങ്കിലും സമാധാനം കിട്ടുമല്ലോ, എന്റെ പൊന്ന് പടച്ചോനോ,” പെരേരയുടെ പാട്ട് ഇങ്ങനെയാണ്.