Actor Sivan Munnar :’അത്ഭുതദ്വീപി’ലൂടെ ശ്രദ്ധേയനായ നടന്‍ ശിവന്‍ മൂന്നാര്‍ അന്തരിച്ചു
Actor Sivan Munnar Passes Away: വിനയന്‍ സംവിധാനം ചെയത അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ ശിവൻ ശ്രദ്ധേയമായിരുന്നു. ഇതിനു പുറമെ തമിഴിലും മലയാളത്തിലും വിവിധ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പൊതുപരിപാടികളില്‍ അനൗണ്‍സര്‍ കൂടിയായിരുന്നു.
മൂന്നാര്‍: ക്യാരക്ടര്‍ റോളുകളിലൂടെ ശ്രദ്ധേയനായ നടന്‍ എസ്. ശിവന്‍ അന്തരിച്ചു. 45-കാരനായ ശിവൻ മൂന്നാര്‍ ഇക്കാനഗര്‍ സ്വദേശിയായിരുന്നു.വിനയന്‍ സംവിധാനം ചെയത അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ ശിവൻ ശ്രദ്ധേയമായിരുന്നു. ഇതിനു പുറമെ തമിഴിലും മലയാളത്തിലും വിവിധ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പൊതുപരിപാടികളില്‍ അനൗണ്‍സര്‍ കൂടിയായിരുന്നു.
സംവിധായകന്‍ വിനയനാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്. നടൻ ഗിന്നസ് പക്രു ശിവന് സമൂഹ മാധ്യമത്തിലൂടെ ശിവന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ‘അത്ഭുതദ്വീപില്‍ എനിക്കൊപ്പം നല്ല കഥാപാത്രം ചെയ്ത ശിവന്‍ മൂന്നാര്‍ വിട പറഞ്ഞു. പ്രിയ സുഹൃത്തിന് ആദരാഞ്ജലികള്‍’ എന്നാണ് ഗിന്നസ് പക്രു കുറിച്ചത്. ഭാര്യ: രാജി. മക്കള്‍: സൂര്യദേവ്, സൂര്യകൃഷ്ണ. സുടല- സെല്‍വി ദമ്പതികളുടെ മകനാണു ശിവന്‍. പൊതുപരിപാടികളുടെ അനൗണ്‍സറായിരുന്നു.
വിനയന്റെ സംവിധാനത്തില്‍ 2005 ല്‍ റിലീസിനെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് അത്ഭുതദ്വീപ്. ഗിന്നസ് പക്രു, പൃഥ്വിരാജ് തുടങ്ങിയവര്‍ നായകന്മാരായിട്ടെത്തിയ ചിത്രത്തില്‍ പൊക്കം കുറഞ്ഞ നിരവധി പുതുമുഖങ്ങളായിരുന്നു അഭിനയിച്ചത്. മുന്നൂറോളം കൊച്ചു മനുഷ്യരെ വച്ച് ചെയ്ത ചിത്രമാണ് ‘അത്ഭുതദ്വീപ്’. മലയാളത്തിലെ ഏറ്റവും മികച്ച ഫാന്റസി മൂവി എന്ന് വിശേഷിപ്പിക്കുന്ന ചിത്രം ഇന്നും ആരാധകരുടെ പ്രിയം ചിത്രം തന്നെയാണ്. അന്ന് നാല് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ചിത്രം നേടിയിരുന്നു. ഗിന്നസ് പക്രുവിനും പൃഥ്വിരാജിനും ഒപ്പം മല്ലിക കപൂര്‍, ജഗതി ശ്രീകുമാര്‍, ജഗദീഷ്, കല്പന, ബിന്ദു പണിക്കര്‍,പൊന്നമ്മ ബാബു, ഇന്ദ്രന്‍സ് തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്നിരുന്നു.
അതേസമയം സിനിമ പുറത്തിറങ്ങി 18 വർഷങ്ങൾക്ക് ശേഷം ‘അത്ഭുതദ്വീപ് 2’ വരുന്നുവെന്ന് വിനയൻ അറിയിച്ചിരുന്നു. അത്ഭുതദ്വീപ് 2 ൽ ഗിന്നസ് പക്രുവിനൊപ്പം ഉണ്ണിമുകുന്ദനും അഭിലാഷ് പിള്ളയും ഉണ്ടാകുമെന്നാണ് വിനയൻ പ്രഖ്യാപിച്ചിരുന്നത്. സിജു വിൽസണ് ഒപ്പമുള്ള സിനിമയ്ക്ക് ശേഷം 2024ൽ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. അഭിലാഷ് പിള്ളയാകും തിരക്കഥ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിൻറെ അണിയറ പ്രവർത്തകരെയും മറ്റ് അഭിനേതാക്കളെയും കുറിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
“18 വര്‍ഷങ്ങള്‍ക്ക് ശേഷം അത്ഭുതദ്വീപിലെ കാഴ്ച്ചകള്‍ കാണാന്‍ വീണ്ടുമൊരു യാത്ര തുടങ്ങുന്നു. ഇത്തവണ പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും അഭിലാഷ് പിള്ളയുമുണ്ട് കൂട്ടിന്. സിജു വില്‍സണുമായുള്ള ചിത്രത്തിന് ശേഷം 2024ല്‍ ഞങ്ങള്‍ അത്ഭുതദ്വീപിലെത്തും”, എന്നാണ് വിനയൻ കുറിച്ചത്.