Alappuzha Gymkhana Movie : ഇവിടെ ഇടിക്കൊപ്പം കോമഡിയുമുണ്ട്; ‘ആലപ്പുഴ ജിംഖാന’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ബോക്സിങ്ങിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന കോമഡി ആക്ഷൻ ചിത്രമാണ് ആലപ്പുഴ ജിംഖാന. പ്ലാൻ ബി മോഷൻ പിക്ചേർസിൻ്റെയും റീലിസ്‌റ്റിക്‌ സ്റ്റുഡിയോയുടെ ബാനറിൽ സംവിധായകൻ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Alappuzha Gymkhana Movie : ഇവിടെ ഇടിക്കൊപ്പം കോമഡിയുമുണ്ട്; ആലപ്പുഴ ജിംഖാന ഫസ്റ്റ് ലുക്ക് പോസ്റ്റർ

Alappuzha Gymkhana

Published: 

01 Jan 2025 20:33 PM

തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്ന നസ്ലിൻ ചിത്രം ആലപ്പുഴ ജിംഖാനയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നസ്ലെന് പുറമെ ഗണപതി, ലുക്ക്മാൻ അവറാൻ, ഫാലിമി ഫെയിം സന്ദീപ് പ്രദീപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോക്സിങ്ങിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന കോമഡി ആക്ഷൻ ചിത്രമാണ് ആലപ്പുഴ ജിംഖാന. പ്ലാൻ ബി മോഷൻ പിക്ചേർസിൻ്റെയും റീലിസ്‌റ്റിക്‌ സ്റ്റുഡിയോയുടെ ബാനറിൽ സംവിധായകൻ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്നാണ് ആലപ്പുഴ ജിംഖാനയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. രതിഷ് രവിയാണ് ചിത്രത്തിനായ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് എന്നിവർക്ക് പുറമെ അനഘ രവി ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ALSO READ : Actress Roma : പലർക്കും ആ ആറ്റിറ്റ്യൂഡിനോട് ക്രഷായിരുന്നു, പക്ഷെ ഗോസിപ്പുകൾ തിരിച്ചടിയായി, തിരിച്ചു വരവിനും ശ്രമിച്ചു; റോമയ്ക്ക് പിഴച്ചത് എവിടെ?

തല്ലുമാലയുടെ ഛായാഗ്രഹകൻ ജിംഷി ഖാലിദ് തന്നെയാണ് ഈ ചിത്രത്തിനും ക്യാമറ കൈകാര്യം ചെയ്യുന്നത്. പ്രേമലു തല്ലുമാല, ഫാലിമി തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം നൽകിട്ടുള്ള വിഷ്ണു വിജയിയാണ് സംഗീത സംവിധായകൻ. മുഹ്സിൻ പരാരി (മുരി) ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ ഒരുക്കുക. നിഷാദ് യൂസഫാണ് എഡിറ്റർ

ആലപ്പുഴ ജിംഖാനയുടെ മറ്റ് അണിയറപ്രവർത്തകർ

ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, വസ്ത്രാലങ്കാരം: മാഷർ ഹംസ, വി എഫ് എക്സ്: ഡിജി ബ്രിക്സ്, മേക്കപ്പ്: റോണക്സ് സേവിയർ, ആക്ഷൻ കോറിയോഗ്രാഫി: ജോഫിൽ ലാൽ, കലൈ കിംഗ്സൺ, ആർട്ട് ഡയറക്ടർ: ആഷിക് എസ്, അസോസിയേറ്റ് ഡയറക്ടർ: ലിതിൻ കെ ടി, ലൈൻ പ്രൊഡ്യൂസർ: വിഷാദ് കെ എൽ‍, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, സ്റ്റിൽ ഫോട്ടോഗ്രഫി: രാജേഷ് നടരാജൻ, അർജുൻ കല്ലിങ്കൽ, പ്രൊമോഷണൽ ഡിസൈൻസ്: ചാർളി & ദ ബോയ്സ്, പിആർഒ & മാർക്കറ്റിംഗ് : വൈശാഖ് സി വടക്കേവീട് & ജിനു അനിൽകുമാർ, ഡിസ്ട്രിബൂഷൻ: സെൻട്രൽ പിക്ചർസ്, ട്രൂത്ത് ഗ്ലോബൽ ഫിലിംസ്.

Related Stories
Apsara Raj: ‘ഗെയിമിന്റെ പ്രമോഷനൊക്കെ വരും, എന്റെ അക്കൗണ്ട് കണ്ട് ആരും അപകടത്തില്‍പ്പെടരുത്; സത്യസന്ധമെന്ന് തോന്നുന്നത് മാത്രമേ പ്രൊമോട്ട് ചെയ്യാറുള്ളൂ’
Honey Rose: ഹണി റോസിനെ അധിക്ഷേപിച്ച കേസ്: ഒരാള്‍ അറസ്റ്റില്‍
Honey Rose: പണത്തിന്റെ ധാര്‍ഷ്ട്യം വേണ്ട: ഹണി റോസിന്റെ പരാതിയില്‍ 27 പേര്‍ക്കെതിരെ കേസ്‌
Asif Ali: ‘മഞ്ഞുമ്മൽ ബോയ്സിൽ കുഴിയിൽ പോകേണ്ടിയിരുന്നത് ഞാനായിരുന്നു’; വെളിപ്പെടുത്തി ആസിഫ് അലി
Drishyam 3 : ‘ദൃശ്യം 3 എഴുതിയിട്ട് പോലുമില്ല; എന്ന് നടക്കുമെന്നറിയില്ല’; വെളിപ്പെടുത്തി ജീത്തു ജോസഫ്
Mammooty Upcoming Filims: ‘ബസൂക്ക മുതൽ മഹേഷ് നാരായണൻ ചിത്രം വരെ’; 2025 കീഴടക്കാൻ മമ്മൂട്ടി, വരാനിരിക്കുന്ന സിനിമകൾ ഇവ
മാനത്തുണ്ട് വിസ്മയക്കാഴ്ചകള്‍
വിരാട് കോലി ടീമിൽ സ്ഥാനം അർഹിക്കുന്നില്ല: ഇർഫാൻ പഠാൻ
പുതിന ചെടി വളര്‍ത്തുന്നവരാണോ? ദോഷങ്ങളുമുണ്ടേ!
ഡ്രാഗൺ ഫ്രൂട്ട് കഴിക്കൂ; ഗുണങ്ങൾ ഏറെ