5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Akshay Kumar: അക്ഷയ് കുമാറിന്റെ ദീപാവലി സമ്മാനം; അയോധ്യയിലെ കുരങ്ങന്മാർക്ക് ഭക്ഷണത്തിനായി ഒരു കോടി രൂപ നൽകി

Akshay Kumar: കുരങ്ങുകൾക്ക് ഭക്ഷണം നല്‍കി സംരക്ഷിക്കാമെന്ന് അക്ഷയ് കുമാര്‍ ആഞ്ജനേയ സേവാ ട്രസ്റ്റിനെ അറിയിക്കുകയായിരുന്നു.

Akshay Kumar: അക്ഷയ് കുമാറിന്റെ ദീപാവലി സമ്മാനം; അയോധ്യയിലെ കുരങ്ങന്മാർക്ക് ഭക്ഷണത്തിനായി ഒരു കോടി രൂപ നൽകി
അക്ഷയ് കുമാർ (image Credits: social media)
sarika-kp
Sarika KP | Published: 29 Oct 2024 23:39 PM

അയോധ്യയിലെ കുരങ്ങുകളുടെ ക്ഷേമത്തിനായി പണം സംഭാവന നൽകി ബോളിവുഡ് നടൻ അക്ഷയ് കുമാർ. അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പരിസരത്തുള്ള കുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നതിനായി ഒരു കോടി രൂപയാണ് താരം സംഭാവന നൽകിയത്. രാമായണത്തിലെ പുരാതന കഥാപാത്രമായ ഹനുമാൻ്റെ വീര സൈന്യത്തിൻ്റെ പിൻഗാമികളായാണ് അയോധ്യയിലെ കുരങ്ങന്മാരെ കണക്കാക്കുന്നത്. രാവണനെതിരായ ശ്രീരാമൻ്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചവരെന്നാണ് വിശ്വാസികൾക്ക് ഇവിടുത്തെ കുരങ്ങന്മാരെക്കുറിച്ചുള്ള വിശ്വാസം.

എന്നാൽ ഈ പ്ര​ദശങ്ങളിലെ കുരങ്ങന്മാർ ഇപ്പോൾ ഭക്ഷണത്തിനായി ബു​ദ്ധിമുട്ടുകയാണ്. ക്ഷേത്രത്തിലെത്തുന്ന ഭക്തർ കഴിച്ച് ഉപേക്ഷിച്ച ഭക്ഷണമാണ് പലപ്പോഴും ഇവർ ആശ്രയിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കുരങ്ങുകൾക്ക് ഭക്ഷണം നല്‍കി സംരക്ഷിക്കാമെന്ന് അക്ഷയ് കുമാര്‍ ആഞ്ജനേയ സേവാ ട്രസ്റ്റിനെ അറിയിച്ചത്. ജഗത്ഗുരു സ്വാമി രാഘവാചാര്യ ജി മഹാരാജിന്റെ കീഴിലുള്ള ഈ ട്രസ്റ്റാണ് സംഭാവനകള്‍ സ്വീകരിക്കുന്നത്.

Also read-Suriya : ‘കരിയറും ബന്ധുക്കളെയും ഉപേക്ഷിച്ചു അന്ന് എനിക്കൊപ്പം അവൾ വന്നു, ഇന്ന് ഈ മാറ്റം ജ്യോതികയ്ക്കു വേണ്ടി’; തുറന്നുപറഞ്ഞ് സൂര്യ

അയോധ്യയിലെ കുരങ്ങുകൾക്ക് ദിവസവും ഭക്ഷണം നല്‍കുക എന്നതാണ് ട്രസ്റ്റിന്റെ ലക്ഷ്യം. മാതാപിതാക്കളായ ഹരി ഓമിന്റേയും അരുണ ഭാട്ടിയയുടേയും ഭാര്യാപിതാവ് രാജേഷ് ഖന്നയുടേയും പേരിലാണ് അക്ഷയ് കുമാര്‍ പണം സമര്‍പ്പിച്ചതെന്ന് ആഞ്ജനേയ സേവ ട്രസ്റ്റിന്റെ സ്ഥാപക ട്രസ്റ്റി പ്രിയ ഗുപ്ത വ്യക്തമാക്കി. സാമൂഹിക ബോധമുള്ള ഇന്ത്യന്‍ പൗരനാണ് അക്ഷയ് കുമാറെന്നും കുരങ്ങുകൾക്ക് ഭക്ഷണം നല്‍കുമ്പോള്‍ പ്രദേശവാസികള്‍ക്ക് അസൗകര്യമുണ്ടാകില്ലെന്ന് അദ്ദേഹത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും പ്രിയ ഗുപ്ത കൂട്ടിച്ചേര്‍ത്തു.

Latest News