Akhil Marar: അഖില്‍ മാരാര്‍ പണം സമാഹരിക്കുന്നുവെങ്കില്‍ അത് അഴിമതിയാണ്: എന്‍എസ് മാധവന്‍
NS Madhavan Against Akhil Marar: ഞാന്‍ എനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യം പങ്കുവെച്ചു... അര്‍ഹത പെട്ട മനുഷ്യരെ സഹായിക്കുക എന്നതാണ് എന്റെ താത്പര്യം. നാളിത് വരെ ഒരാളെ സഹായിക്കുന്നത് മറ്റൊരാളോട് പറഞ്ഞു നടക്കുന്ന ശീലം എനിക്കില്ല. എന്റെ കര്‍മമാണ് എന്റെ നേട്ടം. ഈശ്വരന്‍ മാത്രം അറിഞ്ഞാല്‍ മതി.
വയനാട് ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി അഖില്‍ മാരാര്‍ പണം സ്വരൂപിക്കുന്നത് അഴിമതിയാണെന്ന് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. അഖില്‍ മാരാരിന്റെ മേല്‍ പോലീസിന്റെ കണ്ണ് വേണമെന്നും എന്‍എസ് മാധവന്‍ പറഞ്ഞു. ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ താത്പര്യമില്ലെന്ന് അഖില്‍ മാരാര്‍ പറഞ്ഞിരുന്നു. ഇത് വിവാദമായതിന് പിന്നാലെ കൊച്ചി ഇന്‍ഫോപാര്‍ക്ക് പോലീസ് അഖിലിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
‘അദ്ദേഹത്തിന്റെ പണം ആണെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം എന്ന് ഇല്ല. അദ്ദേഹത്തിന്റെ പണം, അദ്ദേഹത്തിന്റെ തീരുമാനം. പക്ഷെ മറ്റുള്ളവരുടെയും പണം സ്വരൂപിച്ച് ദുരന്തത്തില്‍ പെട്ടവര്‍ക്ക് വയനാട്ടില്‍ വീട് വെച്ച് നല്‍കുന്നത് ആണെങ്കില്‍ അത് അഴിമതിയായി തോന്നും. അദ്ദേഹത്തിന്റെ മേല്‍ പോലീസിന്റെ കണ്ണ് വേണം,’ ഇങ്ങനെയാണ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ എന്‍എസ് മാധവന്‍ പറയുന്നത്.
Also Read: Railway Job Scam: സ്റ്റേഷൻ മാസ്റ്റർ മുതൽ പ്യൂൺ വരെ…; റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്
പാര്‍ട്ടിയെ മുച്ചൂടും മുടിച്ച സൈബര്‍ അന്തം കമ്മികള്‍ക്ക് ഒരു ചലഞ്ച്…മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ എനിക്ക് താത്പര്യമില്ല. പകരം 3വീടുകള്‍ വെച്ച് നല്‍കാന്‍ ഞങ്ങള്‍ തയാറാണ്. അത് എന്റെ നാട്ടില്‍ എന്ന് പറഞ്ഞത് വസ്തു വിട്ട് നല്‍കാന്‍ എന്റെ ഒരു സുഹൃത്തു തയ്യാറായത് കൊണ്ടും. വീട് നിര്‍മാണത്തിന് ആവശ്യം വരുന്ന സാമഗ്രികള്‍ പലരും സഹായിക്കാം എന്നുറപ്പ് നല്‍കിയതും അതോടൊപ്പം വീടുകള്‍ നിര്‍മിക്കാന്‍ എന്റെ സുഹൃത്തിന്റെ കണ്‍സ്ട്രക്ഷന്‍ കമ്പനി തയ്യാറായത് കൊണ്ടും അതോടൊപ്പം പ്രകൃതി ക്ഷോഭങ്ങള്‍ താരതമ്യേനെ കുറവായത് കൊണ്ടുമാണ്.
സഖാക്കളുടെ അഭ്യര്‍ത്ഥന മാനിച്ചു വയനാട്ടില്‍ ഈ ദുരന്തത്തില്‍ വീട് നഷ്ട്ടപെട്ടവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് വീട് വെച്ച് കൊടുക്കാം. അവര്‍ ആഗ്രഹിക്കുന്ന സ്ഥലം എനിക്ക് അറിയാത്തത് കൊണ്ടും ഒരാള്‍ എവിടെ താമസിക്കണം എന്നത് അവരുടെ ഇഷ്ടം ആയത് കൊണ്ടും സ്ഥലം ലഭ്യമാക്കി ബന്ധപ്പെട്ടാല്‍ തീര്‍ച്ചയായും ഞങ്ങള്‍ വീട് നിര്‍മ്മിച്ച് നല്‍കാം.
ഞാന്‍ എനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യം പങ്കുവെച്ചു… അര്‍ഹത പെട്ട മനുഷ്യരെ സഹായിക്കുക എന്നതാണ് എന്റെ താത്പര്യം. നാളിത് വരെ ഒരാളെ സഹായിക്കുന്നത് മറ്റൊരാളോട് പറഞ്ഞു നടക്കുന്ന ശീലം എനിക്കില്ല. എന്റെ കര്‍മമാണ് എന്റെ നേട്ടം. ഈശ്വരന്‍ മാത്രം അറിഞ്ഞാല്‍ മതി.
എന്‍എസ് മാധവന്റെ എക്‌സ് പോസ്റ്റ്
If this is his money, Marar fellow need not contribute to CM fund. His money; his choice! 🤷🏽
But collecting money from others to build 3 houses in Wayanad from donations, haha, sounds like
a scam. Police and RBi should keep an eye on this dude. pic.twitter.com/5Kn8dDE1cG— N.S. Madhavan (@NSMlive) August 3, 2024
സഖാക്കളുടെ കുത്തി കഴപ്പ് കാണുമ്പോള്‍ ചില കാര്യങ്ങള്‍ ഞാന്‍ പോസ്റ്റ് ചെയ്യുന്നു. പ്രളയവും ഉരുള്‍ പൊട്ടലും പോലെ വാര്‍ത്തകളില്‍ നിറയുന്ന ദുരന്തങ്ങള്‍ അല്ലാതെ ജീവിക്കാന്‍ മാര്‍ഗമില്ലാതെ അലയുന്ന എത്രയോ മനുഷ്യരുണ്ട്. അത്തരം മനുഷ്യരില്‍ അര്‍ഹത ഉണ്ട് എന്ന് തോന്നി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ഞാന്‍ നല്‍കിയ ചില സഹായങ്ങള്‍ സഖാക്കളുടെ ശ്രദ്ധയില്‍ പെടുത്തുന്നുവെന്ന് പറഞ്ഞുള്ള പോസ്റ്റാണ് അഖില്‍ മാരാര്‍ പങ്കുവെച്ചിരുന്നത്.
Also Read: CMDRF: ദുരിതാശ്വാസം ലഭിക്കുന്നതിനായി എങ്ങനെ അപേക്ഷിക്കണം? യുപിഐ വഴി ആരും നിക്ഷേപിക്കാനും മറക്കേണ്ട
അതേസമയം, വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിനു സംസ്ഥാനത്ത് ഇന്നുവരെ 40 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് എതിരെയുള്ള വ്യാജ പ്രചാരണങ്ങള്‍ നിരീക്ഷിക്കുന്നതിന് സമൂഹമാധ്യമങ്ങളില്‍ സൈബര്‍ പോലീസിന്റെ പെട്രോളിംഗ് ശക്തമാണ്. ഇത്തരത്തില്‍ പ്രചാരണം നടത്തിയ 279 സമൂഹമാധ്യമ അക്കൗണ്ടുകള്‍ കണ്ടെത്തുകയും, അവ നീക്കം ചെയ്യുന്നതിന് നിയമപരമായ നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട് എന്ന് പോലീസ് അറിയിച്ചു.