Aju Varghese: എമ്പുരാനില്‍ ആ കഥാപാത്രം ഞാന്‍ ആകണമെന്ന് ആഗ്രഹിച്ചിരുന്നു, പൃഥ്വിരാജിനോട് ചാന്‍സും ചോദിച്ചു: അജു വര്‍ഗീസ്
Aju Varghese About Empuraan Movie: തുടക്കകാലത്ത് കോമഡി വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന അജു ഇന്ന് ഏത് കഥാപാത്രവും തന്റെ കയ്യില്‍ ഭദ്രമാണെന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ്. കമല എന്ന സിനിമയിലൂടെ നായകനായും അജുവെത്തി. ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ എന്ന വെബ്‌സീരീസിലെ അജുവിന്റെ പ്രകടനം കണ്ട് പ്രേക്ഷകര്‍ കയ്യടിച്ചു.

2010ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന സിനിമയിലൂടെ കടന്നുവന്ന നടന്മാരില്‍ ഒരാളാണ് അജു വര്‍ഗീസ്. ആ ചിത്രത്തിന് ശേഷം അജുവിനെ തേടി നിരവധി അവസരങ്ങളാണ് വന്നുചേര്‍ന്നത്. പതിനഞ്ച് വര്‍ഷത്തിലേറെയായി സിനിമാ മേഖലയില്‍ സജീവമായി നില്‍ക്കുന്ന അജു ഇതിനോടകം 145ല്‍ അധികം ചിത്രങ്ങളുടെ ഭാഗമായി.
തുടക്കകാലത്ത് കോമഡി വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന അജു ഇന്ന് ഏത് കഥാപാത്രവും തന്റെ കയ്യില്‍ ഭദ്രമാണെന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ്. കമല എന്ന സിനിമയിലൂടെ നായകനായും അജുവെത്തി. ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ എന്ന വെബ്‌സീരീസിലെ അജുവിന്റെ പ്രകടനം കണ്ട് പ്രേക്ഷകര്‍ കയ്യടിച്ചു.
ഇപ്പോഴിതാ പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമകളില്‍ താന്‍ വേഷം ചോദിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് അജു വര്‍ഗീസ്. ലൈഫ് നെറ്റ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.




ലൂസിഫറിലും ബ്രോ ഡാഡിയിലും എമ്പുരാനിലും താന്‍ ചാന്‍സ് ചോദിച്ചിരുന്നു. എമ്പുരാനില്‍ ആ തിരിഞ്ഞുനില്‍ക്കുന്നത് താന്‍ ആണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. അതൊക്കെ കണ്ടപ്പോള്‍ താന്‍ ആവട്ടെയെന്ന് ചുമ്മാ ആഗ്രഹിച്ചു. അത് താനെല്ലെന്ന് തനിക്ക് അറിയാമല്ലോ എന്ന് പറഞ്ഞ് അജു ചിരിക്കുന്നു.
റിലീസിന് മുമ്പും ആ നില്‍ക്കുന്നത് താനെന്ന് തനിക്ക് അറിയാമല്ലോ. പക്ഷെ വെറുതെ നമ്മള്‍ ഓരോന്ന് ആഗ്രഹിക്കുമല്ലോ. ആ കഥാപാത്രം താന്‍ ആയിരുന്നെങ്കില്‍ എന്ന് വെറുതെ ആഗ്രഹിച്ചിരുന്നുവെന്നും അജു വര്‍ഗീസ് പറയുന്നു.