Aju Varghese: ‘ചെറുപ്പം മുതല്‍ സ്റ്റേജില്‍ പെര്‍ഫോം ചെയ്തിരുന്നെങ്കില്‍ ആ പ്രശ്‌നം ഉണ്ടാകില്ലായിരുന്നു; അത് ഇനി മാറില്ല’
Aju Varghese on acting: സ്വയം ചെയ്യുന്ന കാര്യങ്ങളില്‍ ആത്മവിശ്വാസമില്ലെന്ന് തുറന്നുപറയുകയാണ് അജു വര്‍ഗീസ്. സ്വയം ചെയ്യുന്ന കാര്യങ്ങളില്‍ ആത്മവിശ്വാസമില്ല. വ്യക്തികളില്‍ ആത്മവിശ്വാസമുണ്ട്. താന്‍ ആക്‌സിഡന്റല്‍ ആക്ടറാണെന്നും അജു

അജു വര്‍ഗീസ്
സിനിമാരംഗത്ത് അജു വര്‍ഗീസ് 25 വര്‍ഷം തികയ്ക്കുകയാണ്. 2010 ജൂലൈ 16ന് റിലീസ് ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. തുടര്‍ന്ന് എണ്ണംപറഞ്ഞ ചിത്രങ്ങളുടെ ഭാഗമായി. ഹാസ്യതാരമായി തുടങ്ങിയ താരം പിന്നീട് ഗൗരവമേറിയ കഥാപാത്രങ്ങളിലൂടെയും തന്റെ അഭിനയപാടവം തെളിയിച്ചു. കേരള ക്രൈം ഫയല്‍സ്, പേരില്ലൂര്‍ പ്രീമിയം ലീഗ്, ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ എന്നീ വെബ്‌സീരിസുകളിലെ പ്രകടനവും ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ, സ്വയം ചെയ്യുന്ന കാര്യങ്ങളില്‍ ആത്മവിശ്വാസമില്ലെന്ന് തുറന്നുപറയുകയാണ് താരം. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അജുവിന്റെ തുറന്നുപറച്ചില്‍.
സ്വയം ചെയ്യുന്ന കാര്യങ്ങളില്‍ ആത്മവിശ്വാസമില്ല. വ്യക്തികളില്‍ ആത്മവിശ്വാസമുണ്ട്. ട്രെയിന്‍ഡ് അല്ലാത്തതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്നാണ് ആക്ടിങ് കോച്ചായ ജ്യോതിഷ് പറഞ്ഞതെന്നും, താന്‍ ആക്‌സിഡന്റല്‍ ആക്ടറാണെന്നും അജു വ്യക്തമാക്കി. ചെറുപ്പം തൊട്ട് സ്റ്റേജില്‍ കയറി പെര്‍ഫോം ചെയ്യുമ്പോള്‍ ഒരു തന്റേടം കിട്ടും. കലയില്‍ ഒരു സ്ട്രീറ്റ് സ്മാര്‍ട്ട്‌നെസ് കിട്ടും. അത് ചെറുപ്പം തൊട്ട് ശ്രമിച്ചാലേ കിട്ടൂ. അത് എനിക്ക് ഇനി ക്രിയേറ്റ് ചെയ്യാന്‍ പറ്റില്ലെന്നും അജു വ്യക്തമാക്കി.
കുട്ടിക്കാലത്ത് ട്രോമ അനുഭവിച്ച കുട്ടികള്‍ വലുതായാലും ആ പേടി അങ്ങനെ തന്നെ നില്‍ക്കും. അതുപോലെയാണ് ഇത്. ഇപ്പോഴും ക്യാമറയ്ക്ക് മുമ്പില്‍ ഡയലോഗ് പറയാന്‍ പോകുമ്പോള്‍ അത് ശരിയായോ എന്ന് തോന്നാറുണ്ട്.
സ്റ്റേജില്‍ ചെറുപ്പം തൊട്ട് കയറിയിട്ടുണ്ടായിരുന്നെങ്കില്‍ മറ്റുള്ളവരുടെ മുമ്പില്‍ പെര്‍ഫോം ചെയ്യാനുള്ള മടി പോകുമായിരുന്നു. അപ്പോള്‍ എളുപ്പം ആയേനെ. അത് (ആത്മവിശ്വാസക്കുറവ്) ഇനി പോകില്ല. പോകേണ്ടതാണെങ്കില്‍ അത് പോകേണ്ട സമയം എന്നേ കഴിഞ്ഞുവെന്നും താരം പറഞ്ഞു.