Ajith Kumar: ആഡംബരത്തില്‍ ഒട്ടും പുറകിലല്ല; അജിതിന്റെ ആസ്തി എത്രയെന്നറിയണോ?

Ajith Kumar's Net Worth: പത്മഭൂഷന് അജിത്ത് അര്‍ഹനായതോടെ ചര്‍ച്ചകള്‍ നടക്കുന്നത് അദ്ദേഹത്തിന്റെ ആസ്തിയെ കുറിച്ചാണ്. 30 വര്‍ഷത്തോളമായി സിനിമാ ജീവിതം നയിക്കുന്ന അജിത്ത് ആസ്തിയുടെ കാര്യത്തില്‍ ഒട്ടും പിന്നിലായിരിക്കില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

Ajith Kumar: ആഡംബരത്തില്‍ ഒട്ടും പുറകിലല്ല; അജിതിന്റെ ആസ്തി എത്രയെന്നറിയണോ?

അജിത് കുമാർ

shiji-mk
Updated On: 

27 Jan 2025 21:58 PM

പത്മഭൂഷണ്‍ തിളക്കത്തിലാണിപ്പോള്‍ നടന്‍ അജിത് കുമാർ. വിജയ് കഴിഞ്ഞാല്‍ മലയാളികള്‍ ഏറെ ആരാധിക്കുന്ന നടന്‍ കൂടിയാണ് അജിത് കുമാർ. അജിതിലേക്ക്‌ മലയാളികളെ കൂടുതല്‍ ആകര്‍ഷിച്ചതിന് കാരണം നടി ശാലിനിയുടെ ഭര്‍ത്താവ് എന്നതാണ്. അഭിനയം കൊണ്ടും തന്റെ ജീവിതം കൊണ്ടുമെല്ലാം അജിത് എപ്പോഴും വ്യത്യസ്തനാണ്.

പത്മഭൂഷന് അജിത് അര്‍ഹനായതോടെ ചര്‍ച്ചകള്‍ നടക്കുന്നത് അദ്ദേഹത്തിന്റെ ആസ്തിയെ കുറിച്ചാണ്. 30 വര്‍ഷത്തോളമായി സിനിമാ ജീവിതം നയിക്കുന്ന അജിത് ആസ്തിയുടെ കാര്യത്തില്‍ ഒട്ടും പിന്നിലായിരിക്കില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

പുറത്തുവരുന്ന കണക്കുകള്‍ അനുസരിച്ച് അജിത് ഉപയോഗിക്കുന്നവയില്‍ മിക്കവയും പ്രീമിയം കാറുകളാണ്. എല്ലാതരത്തിലുള്ള വാഹനങ്ങളും അദ്ദേഹത്തിന്റെ കൈവശമുണ്ട്. 2025 ജനുവരിയില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അജിത് കുമാറിന്റെ ആസ്തി ഏകദേശം 350 കോടി രൂപയാണ്.

വാഹനങ്ങള്‍ വാങ്ങിക്കുന്നതിനായി അജിത് ചെലവഴിച്ച തുകയും 350 കോടിയില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ കണക്കുകളില്‍ എത്രത്തോളം കൃത്യതയുണ്ടെന്ന് വ്യക്തമല്ല.

കാര്‍ ശേഖരം കൊണ്ടാണ് അജിത് എപ്പോഴും ആരാധകരെ അമ്പരപ്പിക്കാറുള്ളത്. ഏറ്റവും മികച്ച സ്‌പോര്‍ട്‌സ് കാറായ ഫെറാരി SF90, സ്പീഡില്‍ മറ്റ് കാറുകളെ അപേക്ഷിച്ച് മുന്‍പന്തിയില്‍ തന്നെ നില്‍ക്കുന്ന പോര്‍ഷെ GT3 RS, വിലകൂടിയ വാഹനമായ ലാംബോര്‍ഗിനി ഇവയ്ക്ക് പുറമെ BMW, Audi, Mercedes തുടങ്ങിയ കാറുകളും അജിതിന്റെ കൈവശമുണ്ട്. കാറുകള്‍ മാത്രമല്ല, സ്വകാര്യ ജെറ്റുകള്‍ ഉള്ള നടന്മാരുടെ പട്ടികയിലും അജിത് ഇടംനേടിയിട്ടുണ്ട്.

അതേസമയം, പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറഞ്ഞ് അജിത് സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. ചലച്ചിത്ര മേഖലയിലെ സഹപ്രവര്‍ത്തകര്‍ക്കും ചലച്ചിത്ര മേഖലയിലെ മുന്‍ഗാമികള്‍ക്കുമെല്ലാം അജിത് നന്ദി അറിയിച്ചിരുന്നു.

Also Read: Ajith Kumar: ‘ശാലു, എന്നെ റേസിങ്ങിന് അനുവദിച്ചതിന് നന്ദി’; വിജയാഹ്ലാദത്തിനിടയിൽ ശാലിനിയെ പുണർന്ന് അജിത്

അതേസമയം, അജിത് കുമാര്‍ തന്റെ പുതിയ സിനിമയായ വിടാമുയര്‍ച്ചിയുടെ റിലീസുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്. ചിത്രം ഫെബ്രുവരി ആദ്യം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയ്ക്ക് അജിത് അഭിനയിക്കുന്ന ആദ്യ ചിത്രമാണിത്.

Related Stories
Ranjith: ‘ആ ഹിറ്റ് ചിത്രം മമ്മൂക്കയെ വെച്ച് തീരുമാനിച്ചത്, പക്ഷേ…’; നിർമാതാവ് രഞ്ജിത്ത്
Dileep: ‘എന്റെ പ്രശ്‌നങ്ങള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല, അവള്‍ പഠിച്ച് ഡോക്ടറായി, അവളെന്റെ വലിയ ബലമാണ്’
Thudarum Movie: ‘മോശം സമയത്ത് ഏറ്റവുമധികം പിന്തുണച്ചത് മമ്മൂക്കയാണ്’; നിർമ്മാതാവായി തിരികെവരുമെന്ന ആത്മവിശ്വാസം നൽകിയെന്ന് എം രഞ്ജിത്
Urvashi: എന്നെ നിയന്ത്രിച്ചിരുന്നത് ആ നടിയായിരുന്നു, ഭക്ഷണ കാര്യത്തില്‍ പോലുമുണ്ടായിരുന്നു അത്: ഉര്‍വശി
Thudarum Box office Collection: ലാല്‍ മാജിക്ക് ‘തുടരും’; രണ്ടാമത്തെ തിങ്കളാഴ്ചയും ഞെട്ടിപ്പിച്ച് ബോക്സോഫീസ് കളക്ഷൻ
Shah Rukh Khan Met Gala 2025: ആദ്യ മെറ്റ് ഗാലയിൽ കസറി കിങ് ഖാൻ; ചിത്രങ്ങൾ വൈറൽ
ഫ്രിഡ്ജില്‍ ഭക്ഷണം വെക്കുമ്പോള്‍ ഇവ ശ്രദ്ധിക്കാം
മമ്മൂട്ടിയും സുൽഫത്തും ഒരുമിച്ചിട്ട് 46 വർഷം ..
സപ്പോട്ട കഴിക്കാറുണ്ടോ? സൂപ്പറാണ്‌
ശരീരത്തിലെ ചുളിവുകൾ തടയാനുള്ള ചില മാർഗങ്ങൾ