Ajith Kumar: ‘ശാലു, എന്നെ റേസിങ്ങിന് അനുവദിച്ചതിന് നന്ദി’; വിജയാഹ്ലാദത്തിനിടയിൽ ശാലിനിയെ പുണർന്ന് അജിത്

Ajith Kumar On wife Shalini: ഒടുവിൽ 24 എച്ച് ദുബായ് 2025 കാറോട്ട മത്സരത്തില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് താരം. ഭാ​ര്യ ശാലിനിയെ പുണര്‍ന്നാണ് താരം ഈ ആഹ്ലാദം പങ്കിട്ടത്. കണ്ടിനിന്നവർക്കും സന്തോഷം പകരുന്ന കാഴ്ചയായിരന്നു അത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Ajith Kumar: ശാലു, എന്നെ റേസിങ്ങിന് അനുവദിച്ചതിന് നന്ദി; വിജയാഹ്ലാദത്തിനിടയിൽ ശാലിനിയെ പുണർന്ന് അജിത്

അജിത് കുമാർ ഭാര്യ ശാലിനി

sarika-kp
Published: 

12 Jan 2025 22:03 PM

പതിമൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ വീണ്ടും റേസിങ് ട്രാക്കിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് തമിഴ് സൂപ്പർതാരം അജിത് കുമാർ. സിനിമ പോലെ തന്നെ കാർ റേസിങും താരത്തിന് ഏറെ പ്രിയമുള്ളതാണ്, അതുകൊണ്ട് തന്നെ തിരിച്ചുവരവ് വൈകാരികമായ നിമിഷമായിരുന്നു അജിത്തിന്. കഴിഞ്ഞ ദിവസം റേസിങ്ങ് പരിശീലനത്തിനിടെയുണ്ടായ പരിക്ക് ആശങ്ക വിതച്ചപ്പോഴും പതറാതെയിരുന്നു. ഒടുവിൽ 24 എച്ച് ദുബായ് 2025 കാറോട്ട മത്സരത്തില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് താരം. ഭാ​ര്യ ശാലിനിയെ പുണര്‍ന്നാണ് താരം ഈ ആഹ്ലാദം പങ്കിട്ടത്. കണ്ടിനിന്നവർക്കും സന്തോഷം പകരുന്ന കാഴ്ചയായിരന്നു അത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

വിജയാഹ്ലാദത്തിനിടെ ഭാ​ര്യ ശാലിനിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളും വൈറലായിരുന്നു. ശാലു, എന്നെ റേസിങ്ങിന് അനുവദിച്ചതിന് നന്ദി.- എന്നാണ് അജിത് പറഞ്ഞത്. ഇത് കേട്ട് ശാലിനി ചിരിക്കുന്നതും വീഡിയോയിൽ കാണാം. ഇത് കേട്ട് കൂടെയുണ്ടായവരെല്ലാം കൈയ്യടിക്കുന്നതും കാണാം. ഭാര്യക്കും മക്കള്‍ക്കുമൊപ്പം സന്തോഷം പങ്കിടുന്നതും, . മകനെ കെട്ടിപ്പിടിക്കുന്നതും ശാലിനിയെ ചുംബിക്കുന്ന വീഡിയോകളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നിരവധിപേർ ഈ നേട്ടത്തിൽ നടനെ അഭിനന്ദിച്ച് രം​ഗത്തെത്തിയിട്ടുണ്ട്. അജിത് 24 എച്ച് ദുബായ് റേസിങ്ങില്‍ മൂന്നാമതായി ഫിനിഷ് ചെയ്ത വിവരം അജിത്തിന്റെ മാനേജര്‍ എക്‌സിലൂടെയാണ് അറിയിച്ചത്. 991 വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടിയതായും അപകടത്തിനുശേഷമുള്ള ഉജ്ജ്വലതിരിച്ചുവരവെന്നും അദ്ദേഹം കുറിച്ചു.

Also Read: അപകടത്തിന് പിന്നാലെ പിന്മാറ്റം; ദുബായി കാറോട്ട മത്സരത്തിൽ നിന്ന് അജിത്ത് പിന്മാറി

 

റേസിങ്ങ് ട്രാക്കിലേക്കുള്ള അജിത്തിന്റെ തിരിച്ചുവരവിൽ ആദ്യം ആശംസ നേർന്ന് എത്തിയത് ഭാര്യ ശാലിനി തന്നെയായിരുന്നു. റേസിങ് ഡ്രൈവറായി നിങ്ങള്‍ തിരിച്ചെത്തുന്നത് കാണുന്നത് സന്തോഷകരമാണ്. നിങ്ങള്‍ക്കും ടീമിനും സുരക്ഷിതവും വിജയകരവുമായ ഒരു റേസിങ് കരിയര്‍ ആശംസിക്കുന്നു- ശാലിനി അന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. മുൻപ് റേസിങ് പരിശീലനത്തിനിടെ താരത്തിന്റെ കാർ അപകടത്തിൽപ്പെട്ടിരുന്നു. ദുബായ് എയറോഡ്രോമില്‍ വച്ചായിരുന്നു അപകടം സംഭവിച്ചത്. അമിതവേ​ഗത്തിൽ എത്തിയ കാർ ബാരിക്കേഡില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. മുന്‍വശം തകര്‍ന്ന കാര്‍, പലതവണ വട്ടം കറങ്ങിയ ശേഷമാണ് നിന്നത്. ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തകരെത്തി അജിത്തിനെ പുറത്തിറക്കുകയായിരുന്നു.

 

2002-ൽ റേസിങ്ങ് ട്രാക്കിലേക്ക് തിരിച്ചെത്തിയ താരം ഇന്ത്യയിൽ നടന്ന വിവിധ ദേശീയ ചാമ്പ്യൻഷിപ്പുകളിൽ മത്സരിച്ചു. റേസിങ് താരം എന്നത് മാത്രമല്ല, ‘അജിത് കുമാർ റേസിങ്’ എന്ന റേസിങ് ടീമിന്റെ ഉടമ കൂടിയാണ് താരം. ടീമിലെ സഹതാരങ്ങളായ മാത്യു ഡെട്രി, ഫാബിയൻ ഡഫിയക്‌സ്, കാമറൂൺ മക്ലിയോഡ് എന്നിവരോടൊപ്പം കടുത്ത മത്സരം നടക്കുന്ന പോർഷെ 991 ക്ലാസിലാണ് അജിത് മത്സരിച്ചത്.

ഡ്രാഗണ്‍ ഫ്രൂട്ട് പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണോ?
കൂൺ കഴിക്കുന്നവരാണോ നിങ്ങൾ?
അശ്വിന്‍ പറയുന്നു, 'ഈ ടീമാണ് നല്ലത്'
ഹോളി ആഘോഷിച്ചോളൂ! കണ്ണുകളുടെ ആരോ​ഗ്യം ശ്രദ്ധിക്കണേ