5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Heera Rajagopal : മയക്കുമരുന്നിന് അടിമ, അജിത് ആ ബന്ധം വേണ്ടെന്നു വെച്ചു; നിർണയത്തിലെ മോഹൻലാലിൻ്റെ നായിക ഇപ്പോൾ എവിടെ?

Nirnayam Movie Actress Heera Rajagopal : 1999 ഓടെ ഹീര രാജഗോപാൽ തൻ്റെ സിനിമ ജീവിതത്തിന് അവസാനം കുറിക്കുകയായിരുന്നു. തുടർന്ന് 2006ൽ അമേരിക്കൻ വ്യവസായിയായ പുഷ്കർ മാധവ് ഹീരയെ വിവാഹം ചെയ്തു.

Heera Rajagopal : മയക്കുമരുന്നിന് അടിമ, അജിത് ആ ബന്ധം വേണ്ടെന്നു വെച്ചു; നിർണയത്തിലെ മോഹൻലാലിൻ്റെ നായിക ഇപ്പോൾ എവിടെ?
Heera RajagopalImage Credit source: Social Media
jenish-thomas
Jenish Thomas | Updated On: 13 Jan 2025 19:42 PM

സംഗീത് ശിവൻ ഒരുക്കിയ മോഹൻലാൽ ചിത്രം നിർണയത്തിലെ ആനി ഡോക്ടറെ ആർക്കും മറക്കാൻ സാധിക്കില്ല. കുറുമ്പുമായി മലയാളം സ്ക്രീനിലെത്തിയ നായിക പിന്നീട് ചിത്രത്തിൻ്റെ മധ്യഭാഗത്ത് വെച്ച് മരണപ്പെടുകയും അതെ തുടർന്നുണ്ടാകുന്ന കഥ സന്ദർഭങ്ങളായിരുന്നു നിർണയം സിനിമയുടേത്. ഏകദേശം അതുപോലെ തന്നെ സംഭവ ബഹുലമായിരുന്നു നിർണയത്തിലെ ആനിയെ അവതരിപ്പിച്ച ഹീരാ രാജാഗോപാലിൻ്റെ (Actress Heera Rajagopal) സിനിമ ജീവിതം. തമിഴിൽ കരിയർ ആരംഭിച്ച് തെന്നിന്ത്യൻ താരമായി മാറിയ ഹീര പിന്നീട് ബോളിവുഡ് ഉൾപ്പെടെയുള്ള ഇൻഡസ്ട്രിയുടെ ഭാഗമായി. എന്നാൽ പ്രണയനൈരാശ്യവും അതെ തുടർന്ന് ചില സംഭവവികാസഭങ്ങളും ഹീരയുടെ സിനിമ ജീവതത്തിന് വേഗത്തിൽ ഫുൾ സ്റ്റോപ്പ് ഇടുകയും ചെയ്തു.

അഭിനയിക്കാൻ താൽപര്യമില്ലാതെ സിനിമയിലേക്കെത്തി

ചെന്നൈയിൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും സൈക്കോളജിയിൽ ബിരുദ്ധം നേടിയ ഹീരയുടെ സിനിമ പ്രവേശനം തന്നിഷ്ടമല്ലായിരുന്നു. പഠന സമയത്ത് പാർട്ട്ടൈമായി മറ്റ് ജോലികൾ ചെയ്തു വരികെ ഹീര മോഡലങ്ങിലേക്കും തിരിഞ്ഞു. തൻ്റെ ചിലവിന് വേണ്ടി മാത്രമായിരുന്നു ഹീര മോഡലങ്ങിനെ ആശ്രയിച്ചിരുന്നത്. എന്നിരുന്നാലും സിനിമ തൻ്റെ കരിയറിൽ നിന്നും അകറ്റി നിർത്താൻ ശ്രമിച്ചു. പക്ഷെ നിർമാതാവ് ടിജി ത്യാഗരാജൻ്റെ നിർബന്ധം മൂലം ഹീരയ്ക്ക് പിന്നീട് സിനിമ ജീവിതം തിരഞ്ഞെടുക്കേണ്ടി വന്നുയെന്നാണ് നടി ഒരിക്കൽ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്.

ALSO READ : Girija Shettar : വന്ദനത്തിലെ ഗാഥ; ബോളിവുഡിൽ നായികയായി അവസരം ലഭിച്ചിട്ടും വേണ്ടയെന്ന് വെച്ച് ലണ്ടണിലേക്ക് പോയ ഗിരിജ ഷെട്ടാർ

ആദ്യ ചിത്രമായ ഇദയത്തിലൂടെ ഹീര തമിഴിൽ ഏറെ ശ്രദ്ധേയമായ നടിയായി. പിന്നീട് മണിരത്നത്തിൻ്റെ തിരുടാ തിരുടാ തുടങ്ങിയ നിരവധി തമിഴ് ചിത്രങ്ങളിൽ അഭിനയിച്ച് മികച്ച മാർക്കറ്റുള്ള നടിയായി ഹീര മാറി. പിന്നാലെ കന്നഡ, ബോളിവുഡ്, മലയാളം, തെലുങ്ക് ഉൾപ്പെടെയുള്ള സിനിമ ഇൻഡസ്ട്രിയിലേക്കും ഹീരയ്ക്ക് ക്ഷണം ലഭിച്ചു. അങ്ങനെയാണ് 95ൽ മോഹൻലാലിൻ്റെ നായികയായി നിർണയത്തിലേക്കെത്തുന്നത്. തുടർന്ന് ജയറാമിൻ്റെ മിനാമിനുങ്ങിനും മിന്നുകെട്ട്, മമ്മൂട്ടിയുടെ ഒരു അഭിഭാഷകൻ്റെ കേസ് ഡയറി തുടങ്ങിയ ചിത്രങ്ങളും ശ്രദ്ധേയമായ കഥപാത്രങ്ങളെ അതെ വർഷം തന്നെ ഹീരയ്ക്ക് അവതരിപ്പിക്കാൻ സാധിച്ചു.

തല അജിത്തുമായി പ്രണയം

കേവലം ഒരു ഭാഷയിൽ മാത്രം ഒതുങ്ങി നിൽക്കാതെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഒരേപോലെ ഹീര സജീവമായി തൻ്റെ അഭിനയജീവിതം തുടർന്നു. അന്നത്തെ തെന്നിന്ത്യയിലെ മോഡേൺ നടിമാരുടെ മുഖമായിരുന്നു ഹീരയ്ക്ക്. അങ്ങനെയിരിക്കെയാണ് ഹീര തമിഴ് സൂപ്പർ താരം അജിത്തുമായി പ്രണയത്തിലാകുന്നത്. ഇരുവരുടെയും പ്രണയത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ അന്ന് തെന്നിന്ത്യൻ സിനിമ മേഖലയിൽ ഏറെ ചർച്ചയായിരുന്നു. 96ൽ ഇറങ്ങിയ കാതൽ കോട്ടൈയ് എന്ന ചിത്രത്തിൻ്റെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലായി. ശേഷം തൊടരും എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ച് അഭിനയിക്കുക അജിത്തും ഹീരയും തമ്മിലുള്ള പ്രണയബന്ധം കൂടുതൽ ചർച്ചയാകുകയും ചെയ്തു.

ഇരുവരും തമ്മിൽ ഒരുപാട് കത്തുകൾ കൈമാറിട്ടുണ്ടായിരുന്നുയെന്നാണ് അന്ന് അജിത്തിനും ഹീരയ്ക്കും ഒപ്പം പ്രവർത്തിച്ച ചില താരങ്ങളെ ഉന്നയിച്ചുകൊണ്ട് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നത്. പിന്നീട് ആ ബന്ധം വിവാഹം നടത്തുന്നതിലേക്കും വരെയെത്തി. പക്ഷെ ഹീരയുടെ അമ്മയ്ക്ക് ഈ ബന്ധത്തിന് താൽപര്യമില്ലായിരുന്നു. വിവാഹത്തിന് ശേഷം ഹീര സിനിമ ജീവതം അവസാനിപ്പിക്കേണ്ടി വരുമെന്ന് കരുതിയാണ് നടിയുടെ അമ്മ അജിത്തുമായിട്ടുള്ള ബന്ധത്തെ എതിർത്തത്.

ഇവയ്ക്ക് പുറമെ ഹീരയുടെ സ്വഭാവത്തിലുണ്ടായ മാറ്റവും അജിത്തുമായിട്ടുള്ള പ്രണയം വേർപിരിയാൻ മറ്റൊരു കാരണമായി. 1998ൽ ഇരവരും പ്രണയബന്ധം അവസാനിപ്പിച്ചുയെന്നാണ് കോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട്. അതിനുള്ള കാരണം അജിത് തന്നെ ഒരു കോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ടായിരുന്നു. “ഞങ്ങൾ ഒരുമിച്ച് ജീവിച്ചിരുന്നു, എനിക്ക് അവരെ ഒരുപാട് ഇഷ്ടമായിരുന്നു. പക്ഷെ ഇപ്പോൾ എല്ലാം മാറി. അന്നുള്ള ആ വ്യക്തി അല്ല അവർ ഇന്ന്. സത്യം പറഞ്ഞാൽ അവർ ഒരു മയക്കുമരുന്നിന് അടിമയാണ്” അജിത് പറഞ്ഞു. പിന്നീട് 1999ൽ അജിത് മലയാളി താരം ശാലിനിയുമായി പ്രണയത്തിലാകുകയും 2000ത്തിൽ ഇരുവരും തമ്മിൽ വിവാഹിതരാകുകയും ചെയ്തു.

അതോടെ സിനിമ ജീവിതം തീർന്നു

അജിത്തുമായി വേർപിരിഞ്ഞതോടെ ഹീരയുടെ സിനിമ ജീവിതത്തിനും ക്ലൈമാക്സാകുകയായിരുന്നു. അജിത് ശാലിനിയുമായി പ്രണയത്തിലായതോടെ ഹീര തൻ്റെ സിനിമ ജീവിതം പൂർണമായും അവസാനിപ്പിച്ചു. അജിത്തിനോടൊപ്പമുള്ള തൊടരും എന്ന സിനിമയ്ക്ക് ശേഷം രണ്ട് സിനിമകളിൽ മാത്രമാണ് ഹീര അഭിനയിച്ചത്. പെട്ടെന്ന് സിനിമയോട് ഗുഡ്ബൈ പറയുകയും ചെയ്തു. പിന്നീട് നടിയെ കുറിച്ച് വലിയ വിവരങ്ങൾ ഒന്നിമില്ലാതിരുന്നപ്പോഴാണ് 2003ൽ അമേരിക്കൻ വ്യവസായിയായ പുഷ്കർ മാധവ് ഹീരയെ വിവാഹം ചെയ്തു എന്ന വാർത്ത പുറത്ത് വരുന്നത്. വിവാഹശേഷം ഭർത്താവുമായി നടി യുഎസിൽ താമസമാകുകയും ചെയ്തു. എന്നാൽ ആ വൈവാഹിക ജീവിതത്തിന് മൂന്ന് വർഷത്തെ ആയുസെ ഉണ്ടായിരുന്നുള്ളൂ. 2006ൽ നടി തൻ്റെ വിവാഹബന്ധം വേർപ്പെടുത്തുകയും ചെയ്തു. എന്നാൽ പിന്നീട് നടിയെ കുറിച്ച് മറ്റ് വിവരങ്ങളും കേൾക്കാൻ ഇടയായിട്ടില്ല. നടി സോഷ്യൽ മീഡിയയിൽ സജീവവുമല്ല.