5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ARM OTT: കാത്തിരിപ്പിനൊടുവില്‍ എആർഎം ഒടിടിയിലേക്ക്; എപ്പോൾ എവിടെ കാണാം?

ഓണം റിലീസായി വെള്ളിത്തിരയിലെത്തിയ ചിത്രം ഒടിടിയിൽ പ്രദർശനത്തിനു തയ്യാറെടുക്കുന്നു.

ARM OTT: കാത്തിരിപ്പിനൊടുവില്‍ എആർഎം ഒടിടിയിലേക്ക്; എപ്പോൾ എവിടെ കാണാം?
'അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രത്തിന്റെ പോസ്റ്റർ (Image Courtesy: Tovino Thomas Facebook)
sarika-kp
Sarika KP | Updated On: 01 Nov 2024 14:36 PM

ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത ബ്ലോക്ബസ്റ്റർ ചിത്രം ‘എ.ആർ.എം (അജയന്റെ രണ്ടാം മോഷണം) ഒടിടിയിലേക്ക്.’ ഓണം റിലീസായി വെള്ളിത്തിരയിലെത്തിയ ചിത്രം ​ഗംഭീര പ്രകടനമാണ് തീയറ്ററുകളിൽ കാഴ്ചവച്ചത്. ഇതിനു പിന്നാലെയിതാ ചിത്രം ഒരിക്കൽ കൂടി പ്രേക്ഷകർകർക്ക് കാണാൻ അവരസരം ഒരുക്കുകയാണ്. ചിത്രം ഒടിടിയിൽ പ്രദർശനത്തിനു തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെയാകും എ.ആർ.എം ഒടിടിയിൽ എത്തുക. നവംബർ എട്ട് മുതൽ ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

മൂന്നു ഗംഭീര വേഷങ്ങളിലാണ് ചിത്രത്തിൽ ടൊവിനോ എത്തിയത്. ബോക്സ് ഓഫീസിൽ 100 കോടിക്കു മുകളിൽ കളക്ടു ചെയ്ത ചിത്രം, മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. തമിഴ് തെലുഗ് ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തിയത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തു. മലയാള സിനിമകളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിങ്നിർവഹിക്കുന്നത് ഷമീർ മുഹമ്മദ്‌.

തീയറ്ററുകളെ ഇളക്കിമറിച്ച ചിത്രം കേരളത്തില്‍ നിന്ന് മാത്രം 2.80 കോടി രൂപ നേടിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. വിദേശത്ത് നിന്ന് ആകെ 2.93 കോടി രൂപയും നേടി. 52 ലക്ഷം ഇന്ത്യയുടെ മറ്റിടങ്ങളില്‍ ചിത്രം ആകെ നേടിയെന്നുമാണ് റിപ്പോര്‍ട്ട്. മലയാളത്തില്‍ 2024ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രങ്ങളില്‍ മുൻനിരയിലെ സ്ഥാനത്ത് ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണവുമുണ്ട്.

Also Read-L2 Empuraan : ആരാധകരെ ശാന്തരാകുവിൻ; അബ്രഹാം ഖുറേഷി വരുന്നു; ‘എമ്പുരാൻ’ റിലീസ് തീയതിയെത്തി

അതേസമയം നവംബറിൽ അതി ഗംഭീര സിനിമകളാണ് ഒടിടി റിലീസിനൊരുങ്ങുന്നത്. ആസിഫ് അലിയുടെ കിഷ്കിന്ധാ കാണ്ഡവും നവംബർ രണ്ടാം വാരം ഹോട്ട്സ്റ്റാറിലൂടെ തന്നെ എത്തിയേക്കും. തമിഴ് ചിത്രം ‘ലബ്ബർ പന്ത്’ ഹോട്ട്സ്റ്റാറിലൂടെ ഇതിനോടകം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു. ജീവയുടെ തമിഴ് ഹൊറർ ത്രില്ലർ ‘ബ്ലാക്ക്’ ആമസോൺ പ്രൈമിലൂടെ വാടകയ്ക്കു ലഭ്യമാണ്. രജനികാന്തിന്റെ വേട്ടയ്യൻ നവംബർ എട്ടിന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും.