5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Empuraan Movie Controversy : എല്ലാം പെട്ടെന്നായിരുന്നു; കടുംവെട്ടുമായി സെൻസർ ബോർഡ്, എമ്പുരാൻ്റെ റി-എഡിറ്റ് പതിപ്പ് നാളെ മുതൽ പ്രദർശിപ്പിക്കും

Empuraan Re-Edit Version Screening : നേരത്തെ റി-എഡിറ്റ് ചെയ്ത പതിപ്പ് വ്യാഴാഴ്ച തിയറ്ററുകളിൽ എത്തുമെന്നായിരുന്നു റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു. മോഹൻലാൽ ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഈ നീക്കം

Empuraan Movie Controversy : എല്ലാം പെട്ടെന്നായിരുന്നു; കടുംവെട്ടുമായി സെൻസർ ബോർഡ്, എമ്പുരാൻ്റെ റി-എഡിറ്റ് പതിപ്പ് നാളെ മുതൽ പ്രദർശിപ്പിക്കും
Empuraan Mohanlal ,PrithvirajImage Credit source: Mohanlal Facebook
jenish-thomas
Jenish Thomas | Published: 30 Mar 2025 22:51 PM

രണ്ട് ദിവസമായി തുടരുന്ന പ്രതിഷേധത്തിന് പിന്നാലെ മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിലെ സീനുകൾ വെട്ടിമാറ്റാൻ സെൻസർ ബോർഡിൻ്റെ അനുമതി. സിനിമയിലെ ആദ്യ 20 മിനിറ്റുകളിലുള്ള കലാപ രംഗങ്ങളിൽ നിന്നും മൂന്ന് മിനിറ്റാണ് സെൻസർ ബോർഡ് വെട്ടുക. ഗർഭണിയെ പീഡിപ്പിക്കുന്ന രംഗങ്ങ അടക്കമാണ് സെൻസർ ചെയ്യുക. റീ-എഡിറ്റ് ചെയ്ത പതിപ്പ് നാളെ മാർച്ച് 31-ാം തീയതി തിങ്കളാഴ്ച മുതൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുക.

മൂന്ന് മിനിറ്റ് രംഗങ്ങൾക്ക് പുറമെ വില്ലൻ കഥാപാത്രത്തിൻ്റെ പേര് മാറ്റം. ബജറംഗി എന്ന പേര് പകരം ബൽരാജ് എന്ന് മാത്രമാക്കും. ചില ഭാഗങ്ങളിൽ മ്യൂട്ട് ചെയ്യുകയും ചെയ്യും. ചിത്രത്തിൻ്റെ നിർമതാക്കൾ തന്നെയാണ് ഈ ഭാഗങ്ങൾ നീക്കം ചെയ്യാൻ സെൻസർ ബോർഡിനോട് ആവശ്യപ്പെട്ടത്.വ്യാപകമായി പരാതി ലഭിച്ചതോടെ കേന്ദ്ര സെൻസർ ബോർഡ് നേരിട്ട് ഇടപ്പെട്ടാണ് സിനിമയിലെ രംഗങ്ങക്ക് കടുംവെട്ട് നൽകാൻ തീരുമാനമായത്. ഞായറാഴ്ച അവധി ദിനമാണെങ്കിലും റി സെൻസർ നടത്തിയും ശ്രദ്ധേയമാണ്.