‘മാർക്കോ’ യ്ക്ക് ശേഷം വമ്പൻ ചിത്രം അണിയറയിൽ
Haneef Haneef Adeni New Movie: 'മാസ്റ്റർ പീസി'ന് ശേഷം റോയൽ സിനിമാസിൻ്റെ ബാനറിൽ ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.

Haneef Adeni New Movie
ഉണ്ണി മുകുന്ദൻ നായകനായെത്തി തീയ്യേറ്ററിൽ വമ്പൻ വിജയം നേടിയ ‘മാർക്കോ’ യ്ക്ക് ശേഷം ഹനീഫ് അദേനി കഥ, തിരക്കഥ, സംഭാഷണം നിർവ്വഹിക്കുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിക്കുന്നത് അജയ് വാസുദേവാണ്. റോയൽ സിനിമാസിൻ്റെ ബാനറിൽ സി.എച്ച് മുഹമ്മദാണ് ചിത്രം നിർമ്മിക്കുന്നത്.
‘മാസ്റ്റർ പീസി’ന് ശേഷം റോയൽ സിനിമാസിൻ്റെ ബാനറിൽ ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. സിനിമയിലെ അഭിനേതാക്കളുടേയും മറ്റ് ക്രൂ അംഗങ്ങളുടേയും വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് സൂചന
രാജാധിരാജ, മാസ്റ്റർപീസ്, ഷൈലോക്ക് എന്നീ സിനിമകൾക്ക് ശേഷം അജയ് വാസുദേവ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രവുമാണിത്. പി ആർ ഒ : ആതിര ദിൽജിത്ത്.