Malayalam Film Industry: വിവാദങ്ങൾ വിട്ടൊഴിയാതെ മലയാള സിനിമ മേഖല; കിതച്ച് തീയറ്ററുകൾ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ആടിയുലയുകയാണ് മലയാള ചലച്ചിത്ര മേഖല. ഒന്നാന്നായി പുറത്തുവരുന്ന ആരോപണങ്ങളും വിട്ടൊഴിയാത്ത വിവാ​ദങ്ങളും മലയാള സിനിമയെ ആകെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. എന്നാൽ ഇത് സാരമായി ബാധിക്കുന്നത് താരങ്ങൾക്ക് മാത്രമല്ല. സിനിമ തീയറ്ററുകൾക്ക് കൂടിയാണ്.

Malayalam Film Industry: വിവാദങ്ങൾ വിട്ടൊഴിയാതെ മലയാള സിനിമ മേഖല; കിതച്ച് തീയറ്ററുകൾ
Published: 

27 Aug 2024 23:21 PM

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ആടിയുലയുകയാണ് മലയാള ചലച്ചിത്ര മേഖല. ഒന്നാന്നായി പുറത്തുവരുന്ന ആരോപണങ്ങളും വിട്ടൊഴിയാത്ത വിവാ​ദങ്ങളും മലയാള സിനിമയെ ആകെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. എന്നാൽ ഇത് സാരമായി ബാധിക്കുന്നത് താരങ്ങൾക്ക് മാത്രമല്ല. സിനിമ തീയറ്ററുകൾക്ക് കൂടിയാണ്. വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ മലയാള സിനിമ പ്രേക്ഷകർ തീയറ്ററിൽ നിന്ന് അകലം പാലിക്കുകയാണ്. തങ്ങൾ ഇഷ്ടപ്പെട്ട താരങ്ങളെ പറ്റി മോശം കേൾക്കുന്നത് പ്രേക്ഷകരിൽ ഒരു നെ​ഗറ്റീവ് ഉണ്ടാക്കും. ഇത് താരങ്ങളുടെ സിനിമ കാണുന്നതിൽ നിന്ന് പ്രേക്ഷകരെ മാറ്റി നിർത്തുന്നു. ഇത് വലിയ തരത്തിലുള്ള ആഘാതമാണ് തീയറ്റർ ഉടമകൾക്കുണ്ടാകുന്നത്.

2024-ന്റെ തുടക്കത്തിൽ മലയാള സിനിമയുടെ സുവർണ കാലം തന്നെയെന്ന് പറയാം. തീയറ്ററുകളിൽ എത്തിയ മിക്ക സിനിമകളും ​ഗംഭീര കളക്ഷനായിരുന്നു നേടിയത്. മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതം, ആവേശം, പ്രേമലു തുടങ്ങി ഒരുപിടി ചിത്രങ്ങള്‍ ‍റെക്കോർഡ് ബോക്സോഫീസ് കളക്ഷനാണ് നേടിയത്. മഞ്ഞുമ്മല്‍ ബോയ്‌സ് 240 കോടിയിലധികം രൂപ നേടിയപ്പോൾ ആടുജീവിതം 77.4 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ഫഹദിന്റെ ആവേശം 150 കോടി രൂപയിലധികം നേടിയ‌പ്പോൾ പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം പ്രേമലു ആകെ നേടിയത് 135.9 കോടിയാണ്. കുടുംബ പ്രേക്ഷകരെ ഒന്നടങ്കം തീയറ്ററുകളിലേക്ക് എത്തിക്കാൻ ഈ സിനിമയ്ക്ക് സാധിച്ചു. ഇത് കൂടാതെ ഈ സിനിമകളുടെയെല്ലാം ഒ.ടി.ടി റൈറ്റ്‌സ് വിറ്റതിലൂടെയും മോശമല്ലാത്ത വരുമാനം നിര്‍മാതാക്കള്‍ക്ക് ലഭിച്ചു.

എന്നാൽ ആദ്യ പകുതിക്ക് ശേഷം ഒരറ്റ ഹിറ്റ് സിനിമകൾ പോലും തീയറ്ററിൽ എത്തിയിരുന്നില്ല. വയനാട്ടിലെ ഉരുൾപ്പൊട്ടലിനു ശേഷം തീയറ്ററുകളിലേക്ക് ആളെത്തുന്നത് കുത്തനെ ഇടിഞ്ഞെന്നും തീയറ്റര്‍ ഉടമകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഹിറ്റ് സിനിമകള്‍ വരാത്തതാണ് പ്രധാന കാരണമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ഒട്ടുമിക്ക സിനിമകളുടെ റിലീസിം​ഗ് ​ദിവസം നിര്‍മാതാക്കള്‍ തന്നെയാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത്. കോളജുകളും പ്രെഫഷണല്‍ സ്ഥാപനങ്ങളും വഴി സൗജന്യമായി ടിക്കറ്റുകള്‍ നല്‍കി ആളെയെത്തിച്ച് സിനിമ ഹിറ്റായെന്ന പ്രചരണം നടത്തുന്നതിന് വേണ്ടിയാണിത്.

എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ തീയറ്ററുകളിൽ എത്തുന്നവരുടെ എണ്ണം കുറഞ്ഞെന്നും തീയറ്ററര്‍ ഉടമകള്‍ പറയുന്നു.കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത ‘വാഴ’ എന്ന ചിത്രത്തിന് ആദ്യ ദിവസങ്ങളില്‍ മികച്ച കളക്ഷന്‍ ലഭിച്ചിരുന്നു എന്നാൽ‌ റിപ്പോർട്ടിനു പി്നാനലെ ആളുകളുടെ വരവ് പെട്ടെന്ന് കുറഞ്ഞെന്നും തീയറ്ററര്‍ ഉടമകള്‍ പറയുന്നു. ഇതോടെ വരുമാനം കുറഞ്ഞ അവസ്ഥയിലാണ് തീയറ്ററര്‍ ഉടമകള്‍. ഇനി ഓണത്തിനു എത്തുന്ന ചിത്രങ്ങളിലാണ് തീയറ്റര്‍ ഉടമകളുടെ പ്രതീക്ഷ.

Related Stories
Saif Ali Khan Attack: സെയ്ഫ് അലി ഖാന്‍ ആക്രമണക്കേസ്; യഥാര്‍ഥ പ്രതി പിടിയില്‍, വാര്‍ത്താ സമ്മേളനം 9 മണിക്ക്‌
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല
Johny Walker 2: ‘ജോണി വാക്കർ 2’ ഉടനെ ഉണ്ടാകുമോ? ‘മമ്മൂക്കയോടും ദുൽഖറിനോടും കഥ പറഞ്ഞു’; ജയരാജ് മനസ്സ് തുറക്കുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ