5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hema Committee: ‘മലയാളം മോഡൽ ഹേമ കമ്മിറ്റി കന്നടയിലും’; യോഗം വിളിച്ച് വനിതാ കമ്മിഷൻ

മലയാള സിനിമയിലെ ഹേമ കമ്മിറ്റിക്ക് സമാനമായ ഒരു അന്വേഷണ സമിതി കന്നഡ സിനിമ മേഖലയിലും വേണമെന്ന് ആവശ്യപ്പെട്ട് 'ഫയർ' മുഖ്യമന്ത്രി സിദ്ധാരാമയ്യക്ക് കത്ത് നൽകി.

Hema Committee: ‘മലയാളം മോഡൽ ഹേമ കമ്മിറ്റി കന്നടയിലും’; യോഗം വിളിച്ച് വനിതാ കമ്മിഷൻ
nandha-das
Nandha Das | Updated On: 07 Sep 2024 11:34 AM

ബെംഗളൂരു: കന്നഡ ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന നടിമാർ നേരിടുന്ന ലൈംഗികാതിക്രമം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വനിതാ സിനിമ പ്രവർത്തകരുടെ യോഗം വിളിക്കാൻ ഒരുങ്ങുന്നു. കർണാടക ഫിലിം ചേംബർ ഓഫ് കോമേഴ്‌സാണ് സംസ്ഥാന വനിതാ കമ്മീഷന്റെ നിർദേശ പ്രകാരം യോഗം വിളിക്കുന്നത്. 16-ന് യോഗം ചേരാനാണ് ഉദ്ദേശിക്കുന്നതെന്നും അന്തിമ തീരുമാനം തിങ്കളാഴ്ചയുണ്ടാവുമെന്നും ചേംബർ പ്രസിഡന്റ് എൻ എം സുരേഷ് അറിയിച്ചു. 13-നാണ് യോഗം വിളിക്കാൻ വനിതാ കമ്മിഷൻ നിർദേശിച്ചിരുന്നത്. എന്നാൽ, പലരും അസൗകര്യം അറിയിച്ചതിനാലാണ് 16-ലേക്ക് മാറ്റിയതെന്നും സുരേഷ് പറഞ്ഞു.

അതെ സമയം, സിനിമ മേഖലയിൽ കാസ്റ്റിംഗ് കൗച്ച് നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ ഉറപ്പ് നൽകി. ഫിലിം ഇൻഡസ്ടറി ഫോർ റൈറ്റ്സ് ആൻഡ് ഇക്വാലിറ്റി(ഫയർ) എന്ന സംഘടനയ്ക്കാണ് മന്ത്രി ഉറപ്പ് നൽകിയത്. സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന അതിക്രമത്തിനെതിരെ നിലകൊള്ളുന്ന സംഘടനയാണ് ‘ഫയർ’.

ഹേമ കമ്മിറ്റിക്ക് സമാനമായ ഒരു അന്വേഷണ സമിതി കന്നഡ സിനിമ മേഖലയിലും രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ‘ഫയർ’ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധാരാമയ്യക്ക് കത്ത് നൽകിയിരുന്നു. മലയാള സിനിമ മേഖലയിൽ സ്ത്രീകൾ നേടിരുന്ന അതിക്രമങ്ങൾ പുറത്തുകൊണ്ടുവരാനായി രൂപീകരിച്ച ഹേമ കമ്മിറ്റി മാതൃകയിൽ കന്നടയിലും കൊണ്ടുവരണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിയെ നേരിട്ട് കണ്ടും ആവശ്യമുന്നയിച്ചു. പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.

ALSO READ: സിനിമയിൽ തുല്യ വേതനം പറ്റില്ല; സ്ത്രീകൾക്ക് സംവരണം നടപ്പാക്കാൻ സാധിക്കില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന

അതെ സമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതോടെ മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വന്നത്. ദിനംതോറും നിരവധി ആരോപണങ്ങളാണ് പ്രമുഖർ ഉൾപ്പടെയുള്ളവർക്കെതിരെ ഉയരുന്നത്.