Adithattu OTT : രണ്ട് വർഷത്തെ കാത്തിരിപ്പിന് വിരാമം, അടിത്തട്ട് നാളെ ഒടിടിയിൽ എത്തും; എവിടെ, എപ്പോൾ കാണാം?

Adithattu OTT Platform And Release Date : 2022 ജൂലൈയിൽ തിയറ്ററുകളിൽ എത്തിയ ചിത്രമാണ് അടിത്തട്ട്. ആക്ഷൻ ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുന്ന സിനിമയുടെ 90 ശതമാനവും കടലിനെ പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്

Adithattu OTT : രണ്ട് വർഷത്തെ കാത്തിരിപ്പിന് വിരാമം, അടിത്തട്ട് നാളെ ഒടിടിയിൽ എത്തും; എവിടെ, എപ്പോൾ കാണാം?

അടിത്തട്ട് സിനിമ പോസ്റ്റർ (Image Courtesy : Manorama Max Facebook)

Published: 

13 Nov 2024 17:53 PM

കഴിഞ്ഞ വർഷം മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ സിനിമയാണ് അടിത്തട്ട്. റിലീസായി രണ്ട് വർഷങ്ങൾക്ക് ശേഷം അടിത്തട്ട് ഇപ്പോൾ ഒടിടിയിലേക്കെത്തുകയാണ് (Adithattu OTT). 2022 ജൂലൈയിലാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. പൃഥ്വിരാജ് നായകനായി എത്തിയ ഡാർവിൻ്റെ പരിണാമം എന്ന സിനിമയുടെ സംവിധായകൻ ജിജോ ആൻ്റണി ഒരുക്കിയ ചിത്രമാണ് അടിത്തട്ട്. അന്ന് ചിത്രത്തിന് തിയറ്ററുകളിൽ വേണ്ടത്ര ശ്രദ്ധ നേടിയെടുക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ സംസ്ഥാന സർക്കാരിൻ്റെ മികച്ച രണ്ടാമത്തെ ചിത്രമെന്ന് നേട്ടം പിന്നീട് അടിത്തട്ട് സ്വന്തമാക്കി. തുടർന്ന് സിനിമ ഒടിടിയിൽ എത്താൻ കാത്തിരിക്കുകയായിരുന്നു നിരവധി പേർ. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം നാളെ മുതൽ ഒടിടി സംപ്രേഷണത്തിനായി ഒരുങ്ങി കഴിഞ്ഞു.

അടിത്തട്ട് ഒടിടി എപ്പോൾ എത്തും?

ആമസോൺ പ്രൈം വീഡിയോയും മാനോരമ മാക്സുമാണ് അടിത്തട്ടിൻ്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം നാളെ അർധ രാത്രി മുതൽ (നവംബർ 15) ഇരു ഒടിടി പ്ലാറ്റ്ഫോമുകളിലും എത്തും. സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, പ്രശാന്ത് അലക്സാണ്ടർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാക്കി കൊണ്ട് കടലിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമാണ് അടിത്തട്ട്. സിനിമയുടെ 90 ശതമാനം സീനുകളും ഉൾക്കടലിൽ വെച്ചാണ് ചിത്രീകരിച്ചിരിക്കുന്നതെന്നതാണ് ഉൾക്കടലിൻ്റെ പ്രത്യേകത.

ALSO READ : Thekku Vadakku OTT : സുരാജിൻ്റെയും വിനായകൻ്റെയും തീപ്പൊരി പ്രകടനങ്ങൾ; തെക്ക് വടക്ക് ഈ മാസം ഒടിടിയിലെത്തും

സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, പ്രശാന്ത് അലക്സാണ്ടർ എന്നിവർക്ക് പുറമെ ജയ പാളൻ, മുരുകൻ മാർട്ടിൻ, ജോസഫ് യേശുദാസ്, മുള്ളൻ സാബുമോൻ അബ്ദുസമദ് എന്നിവരാണ് അഭിനയിച്ചിട്ടുള്ളത്. മിഡിൽ മാർച്ച് സ്റ്റുഡിയോസിൻ്റെയും കാനായിൽ ഫിലിംസിൻ്റെയും ബാനറിൽ സൂസൻ ജോസഫും സിൻ ട്രീസയും ചേർന്നാണ് അടിത്തട്ട് നിർമിച്ചിരിക്കുന്നത്. ഖായിസ് മില്ലെനാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. പാപ്പിനുവാണ് ഛായാഗ്രാഹകൻ. സംഗീതം നൽകിയിരിക്കുന്നത് നെസെർ അഹമ്മദാണ്. നൗഫൽ അബ്ദുള്ളയാണ് എഡിറ്റർ.

സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ

എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- വിനീഷ് വിജയൻ, സൗണ്ട് സിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സിങ്- സിനോയി ജോസഫ്, ആക്ഷൻ- ഫീനിക്സ് പ്രഭു, ആർട്ട്- അഖിൽ രാജ് ചിറയിൽ, കോസ്റ്റ്യൂ- സ്റ്റെഫി സേവ്യർ, മേക്ക്അപ്പ്- രഞ്ജിത് മണലിപറമ്പിൽ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വർ, വരികൾ- ഷർഫു അമിഷാഫ്, ലക്ഷ്മി ചിറയേടത്ത്

ഐപിഎൽ ഭാഗ്യം കാത്ത് മലയാളി താരങ്ങൾ
പന്ത് മുതൽ ആൻഡേഴ്സൺ വരെ; ലേലത്തിൽ ശ്രദ്ധിക്കേണ്ടവർ ഇവർ
പനീർ ധെെര്യമായി കഴിച്ചോളൂ... ലഭിക്കും ഈ ​ഗുണങ്ങൾ
പെർത്തിൽ ഓസ്ട്രേലിയക്ക് നാണക്കേടിന്റെ റെക്കോർഡ്